ഇന്ന് അറുപത്തിയേഴാം ഹിരോഷിമ ദിനം.. മനുഷ്യ മന:സാക്ഷിയെ മുഴുവന്‍ ഞെട്ടിച്ച ഹിരൊഷിമയിലെ ആറ്റം ബോംബ് സ്ഫോടനത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ലോകം ഇന്ന് വീണ്ടും പങ്ക് വയ്ക്കുന്നു. തലമുറകളെ പോലും നൂറ്റാണ്ടുകളോളം വേട്ടയാടാന്‍ ശേഷിയുള്ള, മാനവരാശിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയായ ആണവായുധങ്ങളും ആണവോര്‍ജ്ജവും നമ്മുക്ക് വേണോ? ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വര്‍ഷത്തില്‍ മരിച്ചവര്‍ക്കും മരിക്കാതെ, മരിച്ചു ജീവിച്ചവര്‍ക്കും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്….