ഡി.എൻ.എസ്. അന്തകന്റെ ദിനം

July 9th, 2012

dns-changer-malware-epathram

ഇന്ന് ലോകമെമ്പാടുമുള്ള 40 ലക്ഷം കമ്പ്യൂട്ടറുകൾ ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടും എന്ന ഭീഷണി നേരിടുന്നു. ഡി. എൻ. എസ്. ചേഞ്ചർ എന്ന വൈറസ് ബാധിച്ച കമ്പ്യൂട്ടറുകൾക്കാണ് എന്ന് ഈ ദുർഗതി ഉണ്ടാവുക. വെബ് സൈറ്റ് വിലാസങ്ങൾ ഗതി മാറ്റി തങ്ങൾക്ക് പണം നൽകിയവരുടെ പരസ്യ സൈറ്റുകളിലേക്കും മറ്റും സന്ദർശകരെ കൊണ്ടെത്തിക്കുക എന്നതാണ് ഈ വൈറസ് ചെയ്യുന്നത്. അതായത് നിങ്ങളുടെ കമ്പ്യൂട്ടർ വൈറസ് ബാധിതമാണെങ്കിൽ നിങ്ങൾ വെബ് ബ്രൌസറിൽ epathram.com എന്ന് ടൈപ്പ് ചെയ്താൽ നിങ്ങളുടെ ബ്രൌസറിൽ തുറക്കുന്നത് ഏതെങ്കിലും പരസ്യ കമ്പനിയുടെ സൈറ്റ് ആയിരിക്കും. ഇത്തരം പരസ്യ കമ്പനികളിൽ നിന്നും പണം കൈപ്പറ്റിയ ഒരു സംഘം ഇന്റർനെറ്റ് കുറ്റവാളികളാണ് ഇതിന് പുറകിൽ. വെബ് സൈറ്റുകളുടെ വിലാസം ശരിയായ സെർവറുകളിലേക്ക് തിരിച്ചു വിടുന്നത് ഡൊമൈൻ നെയിം സെർവർ (DNS) എന്ന് അറിയപ്പെടുന്ന സെർവറുകളാണ്. നിങ്ങളുടെ കമ്പ്യൂട്ടറുകളിൽ ഈ ഡി. എൻ. എസ്. സെർവറുടെ വിലാസം കൊടുത്തിരിക്കുന്നതിനെ അവഗണിച്ച് വൈറസ് അതിന്റേതായ ചില ഡി. എൻ. എസ്. സെർവറുകളിലേക്ക് നിങ്ങളുടെ ബ്രൌസറിനെ ഗതി തിരിച്ചു വിടും. കുറ്റവാളികൾ കൈവശപ്പെടുത്തി വെച്ച ഈ ഡി. എൻ. എസ്. സെർവറുകൾ നിങ്ങളെ പരസ്യ കമ്പനികളുടെ സൈറ്റുകളിലേക്കും കൊണ്ടു പോകും. ഇതാണ് ഇതിന്റെ പ്രവർത്തന രീതി.

2011 നവമ്പറിൽ തന്നെ ഈ സംഘത്തെ പറ്റി അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്. ബി. ഐ. ക്ക് വിവരം ലഭിച്ചിരുന്നു. ഇത്തരം ഡി. എൻ. എസ്. സെർവറുകളെ തുടർന്നു നടന്ന അന്വേഷണത്തിൽ കണ്ടെത്തുകയും ഇവയെ നിർവ്വീര്യമാക്കുകയും ചെയ്തു. എന്നാൽ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എഫ്. ബി. ഐ. ഈ കുറ്റവാളികളെ പൂർണ്ണമായി നിർവ്വീര്യമാക്കുന്നത് വരെ പകരം സംവിധാനം ഒരുക്കാൻ ഇന്റർനെറ്റ് സിസ്റ്റംസ് കൺസോർഷ്യം (ISC) എന്ന ഒരു സന്നദ്ധ സംഘടനയോട് നിർദ്ദേശിച്ചിരുന്നു. ഇത് പ്രകാരം ഇത്രയും നാൾ ൈ. എസ്. സി. ഈ ഡി. എൻ. എസ്. സെർവറുകൾ പ്രവർത്തിപ്പിച്ചു. കോടതി ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കുമ്പോൾ ഐ. എസ്. സി. ഈ സെർവറുകൾ നിർത്തലാക്കും. അതോടെ വൈറസ് ബാധിത കമ്പ്യൂട്ടറുകൾക്ക് ഇന്റർനെറ്റ് സൈറ്റുകൾ അപ്രാപ്യമാവും. വൈറസ് ബാധിച്ച പല കമ്പ്യൂട്ടറുകളിൽ നിന്നും ആന്റി വൈറസുകളും മറ്റും വൈറസുകളെ നിരവ്വീര്യമാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഏതാണ്ട് 40 ലക്ഷം കമ്പ്യൂട്ടറുകൾ ഇപ്പോഴും ഈ വൈറസ് തകരാറിലാക്കിയിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയെല്ലാം ഇന്ന് മുതൽ ഇന്റർനെറ്റ് ബന്ധം സ്ഥാപിക്കാൻ കഴിയാതെ വലയും.

നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ് ഇല്ല എന്ന് ഉറപ്പ് വരുത്താൻ ഈ ലിങ്ക്‍ സന്ദർശിക്കുക. നിങ്ങൾക്ക് ലഭിക്കുന്ന ചിത്രം മുകളിൽ കാണുന്ന പോലെ ചുവപ്പാണെങ്കിൽ വൈറസ് ഉണ്ടെന്ന് ഉറപ്പിക്കാം. പച്ചയാണെങ്കിൽ വൈറസ് ഇല്ലെന്നും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി

February 27th, 2012

ipad-ban-china-epathram

കാലിഫോര്‍ണിയ : ഐപാഡ് എന്ന ട്രേഡ്‌ മാര്‍ക്ക്‌ തങ്ങളുടെ സ്വത്താണ് എന്നും ആപ്പിള്‍ കമ്പനി ഈ പേരില്‍ ഉല്‍പ്പന്നങ്ങള്‍ ചൈനയില്‍ ഇറക്കുമതി ചെയ്യുന്നത് തടയണം എന്നും ആവശ്യപ്പെട്ട് ഒരു ചൈനീസ്‌ കമ്പനി അമേരിക്കന്‍ കോടതിയെ സമീപിച്ചു. ചൈനയിലെ പ്രോവ്യൂ ഇലക്ട്രോണിക്സ് കമ്പനിയാണ് ആപ്പിളിന്റെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നമായ ഐപാഡ് ചൈനയില്‍ വില്‍ക്കുന്നതിന് എതിരെ നിയമ നടപടി സ്വീകരിച്ചത്‌. ഐപാഡ് എന്ന പേരില്‍ തങ്ങള്‍ നേരത്തെ തന്നെ ഇത്തരം ടാബ്ലാറ്റ്‌ കമ്പ്യൂട്ടറുകള്‍ നിര്‍മ്മിച്ച്‌ വിപണിയില്‍ ഇറക്കിയതാണ് എന്ന് കമ്പനി വ്യക്തമാക്കി. 2009ല്‍ ഐപാഡ് എന്ന പേര് തങ്ങള്‍ക്ക് വില്‍ക്കണം എന്ന് ആപ്പിള്‍ കമ്പനി തങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നു. അന്ന് ആപ്പിളിന് വേണ്ടി ആപ്പിള്‍ കമ്പനിയുടെ തായ്‌വാന്‍ ഓഫീസാണ് തങ്ങളെ ബന്ധപ്പെട്ടത്‌. 55000 ഡോളര്‍ വിലയ്ക്ക് അന്ന് ഐപാഡ് എന്ന ട്രേഡ്‌ മാര്‍ക്ക്‌ ആപ്പിള്‍ കമ്പനിക്ക്‌ വില്‍ക്കാന്‍ പ്രോവ്യൂ തയ്യാറായി. എന്നാല്‍ ഈ വില്‍പ്പന ചൈന ഒഴികെയുള്ള രാജ്യങ്ങളില്‍ മാത്രമാണ് ബാധകം. അതിനാല്‍ ഇപ്പോള്‍ ആപ്പിള്‍ കമ്പനി ഐപാഡുകള്‍ ചൈനയില്‍ ഇറക്കുമതി ചെയ്യുന്നത് നിയമ വിരുദ്ധമാണ് എന്നാണ് പ്രോവ്യൂ കോടതിയെ ബോധിപ്പിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു

February 26th, 2012

iphone-gas-stoves-epathram

വുഹാന്‍ : ഐഫോണ്‍ എന്ന പേരില്‍ വില്‍പ്പനയ്ക്ക് വെച്ച ഗാസ് അടുപ്പുകള്‍ ചൈനയില്‍ പോലീസ്‌ പിടികൂടി. ഐഫോണ്‍ മൊബൈല്‍ ഫോണിന്റെ ലോഗോ പോലെ തോന്നിപ്പിക്കുന്ന പച്ച നിറമുള്ള സ്റ്റിക്കറുകള്‍ പതിച്ച ഗാസ് അടുപ്പുകള്‍ ട്രേഡ്മാര്‍ക്ക് ദുരുപയോഗം ചെയ്തു എന്ന കാരണം കാണിച്ചാണ് ചൈനീസ്‌ പോലീസ്‌ പിടികൂടിയത്. വ്യാജ പേരുകളില്‍ ലോകമെമ്പാടും ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന ചൈനയില്‍ ഇത്തരമൊരു പോലീസ്‌ നടപടി ഏറെ കൌതുകകരമായ ഒരു സംഭവമായാണ് ലോകം വീക്ഷിക്കുന്നത്.

ആപ്പിള്‍ ചൈന ലിമിറ്റഡ്‌ എന്ന കമ്പനിയുടെ പേരിലാണ് ഈ വ്യാജ ഐഫോണ്‍ അടുപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്ന് അടുപ്പിന് മേലെയുള്ള സ്റ്റിക്കറുകള്‍ വ്യക്തമാക്കുന്നു. രണ്ട് വെയര്‍ഹൗസുകള്‍ നിറയെ ഇത്തരം വ്യാജ ആപ്പിള്‍ അടുപ്പുകള്‍ കണ്ടെത്തി. മൊത്തം 681 അടുപ്പുകള്‍ പോലീസ്‌ പിടിച്ചെടുത്തു.

ആപ്പിള്‍ കമ്പനിയുടെ ഏറ്റവും ജനപ്രിയ ഉല്‍പ്പന്നമായ ഐപാഡ് ഒരു ചൈനീസ്‌ കമ്പനിയുടെ ഉല്‍പ്പന്നമാണ് എന്നും അതിനാല്‍ ഈ പേര് ആപ്പിള്‍ കമ്പനി ഉപയോഗിക്കരുത് എന്നും കഴിഞ്ഞ ദിവസം ഒരു ചൈനീസ്‌ കോടതി വിധിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയ്ക്ക് നേരെ യു.എസ്.ബി. ഡ്രൈവ്‌ വഴി ആക്രമണം

August 27th, 2010

usb-drive-epathramവാഷിംഗ്ടണ്‍ : അമേരിക്കന്‍ സൈനിക കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക്‌ ഒരു കമ്പ്യൂട്ടര്‍ ഹാക്കര്‍ ആക്രമിച്ചു കടന്നതായി പെന്റഗന്‍ വെളിപ്പെടുത്തി. ഒരു മദ്ധ്യ പൂര്‍വേഷ്യന്‍ രാജ്യത്ത് വെച്ച് ഒരു സൈനിക ലാപ് ടോപ്പില്‍ കണക്റ്റ്‌ ചെയ്ത ഒരു യു. എസ്. ബി. ഫ്ലാഷ് ഡ്രൈവ്‌ വഴിയാണ് ചാര പ്രോഗ്രാം കടന്നു കയറിയത് എന്ന് പെന്റഗന്‍ പറയുന്നു. ഈ പ്രോഗ്രാം അതീവ രഹസ്യമായി മറ്റ് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ പതുങ്ങി ഇരിക്കുകയും, ഈ ലാപ്‌ ടോപ്പ്‌ പിന്നീട് അമേരിക്കയുടെ സൈനിക ശൃംഖലയുമായി ബന്ധം സ്ഥാപിച്ച വേളയില്‍ മറ്റ് കമ്പ്യൂട്ടറുകളിലേക്ക് കൂടി കടന്നു കയറുകയും ചെയ്തു.

70 ലക്ഷത്തിലേറെ കമ്പ്യൂട്ടറുകളും 15000 തിലേറെ വ്യത്യസ്ത ശൃംഖലകളും അടങ്ങിയതാണ് അമേരിക്കന്‍ സൈനിക കമ്പ്യൂട്ടര്‍ വ്യവസ്ഥ.

സൈനിക കമ്പ്യൂട്ടറുകളില്‍ താവളം ഉറപ്പിച്ച ഈ രഹസ്യ പ്രോഗ്രാമിന് വിദേശ സെര്‍വറുകളിലേക്ക് സൈനിക രഹസ്യങ്ങള്‍ അയച്ചു കൊടുക്കുവാനുള്ള ശേഷിയുണ്ടായിരുന്നു. എന്നാല്‍ എന്തെല്ലാം രഹസ്യങ്ങള്‍ ഇത്തരത്തില്‍ നഷ്ടപ്പെട്ടു എന്ന് പെന്റഗന്‍ വെളിപ്പെടുത്തിയില്ല.

ഈ സംഭവം അമേരിക്കന്‍ സൈന്യത്തിന്റെ സൈബര്‍ യുദ്ധ തന്ത്രങ്ങളില്‍ വന്‍ അഴിച്ചു പണിക്ക് കാരണമായി. 2008 നവംബറില്‍ യു. എസ്. ബി. ഡ്രൈവുകളുടെ ഉപയോഗം സൈനിക കമ്പ്യൂട്ടറുകളില്‍ നിരോധിച്ചു. എന്നാല്‍ ഈ വര്ഷം യു. എസ്. ബി. ഡ്രൈവുകളുടെ നിയന്ത്രിതമായ ഉപയോഗം വീണ്ടും അനുവദിക്കപ്പെട്ടു.

ഒരു സംഘം ക്രാക്കര്മാര്‍ വിചാരിച്ചാല്‍ ഒരു ശൃംഖലയുടെ എന്തെങ്കിലും ഒരു ബലഹീനത കണ്ടെത്തിയാല്‍ ഏതൊരു ശൃംഖലയിലും എന്ന പോലെ അമേരിക്കന്‍ സൈനിക ശൃംഖലയിലും ആക്രമിച്ചു കയറാന്‍ കഴിയും. സൈനിക പദ്ധതികള്‍ മാത്രമല്ല ഇന്റലിജന്‍സ്‌ വിവരങ്ങളും, ഇന്റലിജന്‍സ്‌ സംവിധാനവും തകരാറിലാക്കാനും, അമേരിക്കന്‍ ആയുധങ്ങളുടെ ലക്‌ഷ്യം തെറ്റിക്കാനും പോലും ഇവര്‍ക്ക്‌ കഴിയും. ഇത് മനസ്സിലാക്കി പല വിദേശ സര്‍ക്കാരുകളും അമേരിക്കന്‍ സൈനിക ശൃംഖലകളെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിദിനം ലക്ഷക്കണക്കിന് ആക്രമണ ശ്രമങ്ങളാണ് തങ്ങളുടെ കമ്പ്യൂട്ടറുകള്‍ ഏറ്റുവാങ്ങുന്നത് എന്നും പെന്റഗന്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈനയില്‍ മനുഷ്യാവകാശം മുറുകെ പിടിച്ച ഗൂഗ്‌ള്‍

January 13th, 2010

google-chinaഗൂഗ്‌ള്‍ ചൈനയില്‍ നിന്നും പടി ഇറങ്ങാന്‍ തയ്യാറാവുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപണിയായ ചൈനയെ പിണക്കി ചൈനയില്‍ നിന്നും പിന്മാറാന്‍ തയ്യാറായതോടെ ഗൂഗ്‌ള്‍ തങ്ങളുടെ ലക്ഷക്കണക്കിന് ആരാധകരുടെ കയ്യടി വീണ്ടും നേടിയിരിക്കുന്നു. ഡിസംബര്‍ മധ്യത്തില്‍ തങ്ങളുടെ സെര്‍വറുകളില്‍ അതിക്രമിച്ചു കയറിയ ചൈന പ്രധാനമായും തിരഞ്ഞത് ചൈനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഈമെയില്‍ ഉള്ളടക്കങ്ങളാണ് എന്ന് ഗൂഗ്‌ള്‍ കണ്ടെത്തി. എന്നാല്‍ കേവലം രണ്ട് ഈമെയില്‍ അക്കൌണ്ടുകള്‍ മാത്രമേ ചൈനക്ക് അതിക്രമിച്ചു കയറാന്‍ കഴിഞ്ഞുള്ളൂ. അതില്‍ തന്നെ ഈമെയില്‍ വിലാസങ്ങളും അവയിലെ സബ്ജക്ട് ലൈനുകളുമല്ലാതെ ഉള്ളടക്കമൊന്നും വായിച്ചെടുക്കാന്‍ ചൈനക്ക് കഴിഞ്ഞതുമില്ല. വിവരങ്ങളുടെ സുരക്ഷയില്‍ അത്രയേറെ ശ്രദ്ധ ഗൂഗ്‌ള്‍ പുലര്‍ത്തിയിരുന്നു. എന്നാലും ചൈനയില്‍ നിന്നും ഇത്തരം ഒരു ആക്രമണം ഉണ്ടായത് ഗൂഗ്‌ളിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഗൂഗ്‌ള്‍ തുടര്‍ന്നു നടത്തിയ വിശദമായ അന്വേഷണത്തില്‍ തങ്ങളുടെ സെര്‍വറിനു പുറമെ വേറെയും 20ഓളം കമ്പനികള്‍ ചൈനയുടെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി.
 
ഗൂഗ്‌ളിന്റെ ചൈനയിലെ സെര്‍വറിനു പുറമെ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ജീമെയില്‍ ഉപയോക്താക്കളുടെ ഈമെയിലുകളും ചൈന വായിച്ചെടുക്കാന്‍ ശ്രമം നടത്തിയിരുന്നു. ഈ ഈമെയില്‍ അഡ്രസുകള്‍ എല്ലാം ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ആളുകളുടേതായിരുന്നു എന്നത് പ്രശ്നം ഗൌരവമുള്ളതാക്കി.
 
നേരത്തേ തന്നെ ഗൂഗ്‌ളിന്റെ സേര്‍ച്ച് റിസള്‍ട്ടുകള്‍ സെന്‍സര്‍ ചെയ്യാനുള്ള ചൈനയുടെ നീക്കത്തില്‍ ഗൂഗ്‌ള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അഭിപ്രായ സ്വാതന്ത്ര്യ ത്തിനെതിരെയുള്ള ഇത്തരം ആക്രമണങ്ങളെ ഗൂഗ്‌ള്‍ എതിര്‍ത്തു എങ്കിലും ചൈനയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഒരു പരിധി വരെ സെന്‍സര്‍ ചെയ്യുന്നതിന് ഇവര്‍ക്ക് വിധേയമാവേണ്ടി വന്നു. എന്നാല്‍ ചൈനയിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റിലെ വന്‍ വിവര ശേഖരം ലഭ്യമാക്കാനുള്ള ദൌത്യം കണക്കിലെടുത്ത് ഈ നിയന്ത്രണത്തിന് ഗൂഗ്‌ള്‍ സ്വയം വഴങ്ങുകയായിരുന്നു എന്ന് കമ്പനി അന്ന് വ്യക്തമാക്കു കയുണ്ടായി. എന്നാല്‍ ചൈനയിലെ സ്ഥിതി ഗതികള്‍ സൂക്ഷ്മമായി പഠിച്ച് കൂടുതല്‍ നിയന്ത്രണങ്ങള്‍ ചൈനയില്‍ തങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയാണെങ്കില്‍ ചൈനയിലെ പ്രവര്‍ത്തനങ്ങള്‍ തുടരണമോ എന്ന കാര്യം പുനഃ പരിശോധിക്കും എന്നും അന്ന് ഗൂഗ്‌ള്‍ വ്യക്തമാക്കിയിരുന്നു.
 
കുറച്ചു നാള്‍ മുന്‍പ് യാഹുവിന്റെ സി.ഇ.ഓ. നടത്തിയ പ്രസ്താവന ഈ അവസരത്തില്‍ ഓര്‍ക്കുന്നത് രണ്ടു കമ്പനികളുടെയും നിലപാടുകളുടെ അന്തരം വ്യക്തമാക്കുന്നു. “മനുഷ്യാവകാശങ്ങളെ തങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ചൈനീസ് സര്‍ക്കാരിനെ നേര്‍ വഴിക്ക് നയിക്കുക എന്നതല്ല ഞങ്ങളുടെ ഓഹരി ഉടമകള്‍ ഞങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്, അത് കൊണ്ട് യാഹൂ ചൈനീസ് സര്‍ക്കാരിനെ നന്നാക്കാനൊന്നും ശ്രമിക്കില്ല.” ഇതാണ് യാഹുവിന്റെ സി. ഇ. ഓ. കാരള്‍ ബാര്‍ട്സ് പറഞ്ഞത്.
 
എന്നാല്‍ ഇനി മുതല്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ട പോലെ ചൈനയിലെ തങ്ങളുടെ സേര്‍ച്ച് റിസള്‍ട്ട് സെന്‍സര്‍ ചെയ്യില്ല എന്ന ധീരമായ തീരുമാനമാണ് ഗൂഗ്‌ള്‍ സ്വീകരിച്ചത്. സാര്‍വത്രികമായ മനുഷ്യാവകാശ തത്വങ്ങള്‍ മുറുകെ പിടിക്കുന്ന ഇത്തരം നിലപാടുകള്‍ ലോകത്തില്‍ വിരളമായി കൊണ്ടിരിക്കവെയാണ് ഗൂഗ്‌ളിന്റെ ഈ തീരുമാനം എന്നത് ആശാവഹമാണ്.
 
തങ്ങളുടെ ഈമെയില്‍ അക്കൌണ്ടുകളില്‍ അതിക്രമിച്ച് കടന്നു കയറിയതോടെ ഗൂഗ്‌ള്‍ ചൈനയോട് വിട പറയുകയാണ് എന്നും

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

1 of 212

« Previous « ചൈന ഇന്റര്‍നെറ്റിനു നിയന്ത്രണം ഏര്‍പ്പെടുത്തി
Next Page » ഗൂഗിള്‍ മലയാളം ഇനി ഓഫ് ലൈനും »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010