Wednesday, November 3rd, 2010

ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു

english-malayalam-dictionary-jabber-bot-epathram

ചാറ്റ് ചെയ്യുന്നതിനിടയില്‍ എന്തെങ്കിലും ഇംഗ്ലിഷ് വാക്കിന്റെ അര്‍ത്ഥം അറിയണമെങ്കില്‍ ഇനി എളുപ്പ വഴിയുണ്ട്. ഗൂഗിള്‍ ചാറ്റില്‍ eng.mal.dict@gmail.com എന്ന ഈമെയില്‍ വിലാസത്തെ നിങ്ങളുടെ സുഹൃത്തായി ചേര്‍ക്കുക. എന്നിട്ട് ആ സുഹൃത്തിന്റെ ചാറ്റ് ബോക്സില്‍ നിങ്ങള്‍ക്ക്‌ അര്‍ത്ഥം അറിയേണ്ട വാക്ക്‌ ടൈപ്പ്‌ ചെയ്ത് എന്റര്‍ ചെയ്‌താല്‍ വാക്കിന്റെ മലയാളം അര്‍ത്ഥം മറുപടിയായി വരും.

rajeesh-k-nambiar-santhosh-thottingal-epathram

രജീഷ് കെ. നമ്പ്യാര്‍, സന്തോഷ്‌ തോട്ടിങ്ങല്‍

കേരള സര്‍ക്കാരിന്റെ സ്വതന്ത്ര ലൈസന്‍സുള്ള നിഘണ്ടു അടിസ്ഥാനമാക്കി സന്തോഷ്‌ തോട്ടിങ്ങല്‍, രജീഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഇംഗ്ലീഷ്‌ മലയാളം നിഘണ്ടു വാണ് ഗൂഗിള്‍ ചാറ്റിലൂടെ ലഭ്യമാവുന്ന ഈ ജാബര്‍ ബഡി ബോട്ട് (Jabber Buddy Bot) നിര്‍മ്മിക്കാന്‍ സഹായകരമായത്. സന്തോഷ്‌ തോട്ടിങ്ങല്‍, രാഗ് സാഗര്‍, എര്‍ഷാദ്‌, ശരത് ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ജാബര്‍ ബോട്ട് തയാറാക്കിയത്.

ഇതിനായി ഉപയോഗിച്ച നിഘണ്ടു ഏറെ സംക്ഷിപ്തമാണ് എന്ന ഒരു കുറവ്‌ ഇതിനുണ്ട്. എന്നാല്‍ കൂടുതല്‍ വിശദമായ സി-ഡാക് നിഘണ്ടുവോ കേരള സര്‍ക്കാര്‍ നിഘണ്ടുവോ ഉപയോഗിക്കുവാനുള്ള ശ്രമം ഇത് വരെ വിജയിച്ചിട്ടില്ല.

ഇംഗ്ലീഷ് ഹിന്ദി നിഘണ്ടുവും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി eng.hin.dict@jabber.org എന്ന ഈമെയില്‍ വിലാസം ഗൂഗിള്‍ ചാറ്റില്‍ ചേര്‍ത്താല്‍ ഹിന്ദിയിലും വാക്കുകളുടെ അര്‍ത്ഥം ലഭിക്കും.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

7 അഭിപ്രായങ്ങള്‍ to “ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു”

  1. mahmood says:

    മലയാളത്തില്‍ എഴുതാനും വായിക്കാനും സൌകരിയം നല്‍കിയതിനു ഒരായിരം നന്ദി

  2. ഗൂഗിള്‍ മലയാളത്തില്‍ എത്തിയതില്‍ സന്തോഷം

  3. hameed says:

    മലയാള വാചകങളുടെ അര്‍തം കിട്ടുവാന്‍ എന്തു ചെയ്യണ്ം

  4. amanullah says:

    മലയാളം എഴുതുവാനുളള സൊഫ്റ്റ് വെയര്‍ ലബിചാലും

  5. ചിക്കു says:

    mldict@bot.im
    എന്ന വിലാസത്തെ സുഹൃത്താക്കൂ !
    http://softreview2007.blogspot.com/2010/10/blog-post.html
    ഇത് കാണൂ കൂടുതല്‍ വിവരത്തിന്‌

  6. riyas says:

    ഗൂഗിള്‍ ചാറ്റില്‍ eng.mal.dict@gmail.com എന്ന ഈമെയില്‍ വിലാസത്തില്‍ സുഹൃത്തായി ചേര്‍ത്തു. പക്ഷെ ഇതു വരെ എന്നെ സ്വീകരിച്ചില്ല. ഇനി എന്തു ചെയ്യും? എന്നെ സഹായിക്കൂ!

  7. shan tech says:

    വളരെ നന്നായി മലയാളത്തില്‍ എഴുതുവാന്‍ കഴിഞ്ഞതില്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010