ഏറെ കാത്തിരുന്ന ഗൂഗ്ള്‍ മൊബൈല്‍ ഫോണ്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെട്ടു. ന്യൂ യോര്‍ക്കില്‍ നടന്ന ഒരു പത്ര സമ്മേളനത്തില്‍ ആണ് ഗൂഗ്ളും, ഫോണ്‍ നിര്‍മ്മിയ്ക്കുന്ന HTC യും മൊബൈല്‍ സേവന ശൃഖലയായ T-Mobile എന്ന കമ്പനിയും സംയുക്തമായി പുതിയ ഫോണിനെ പറ്റി വിശദമാക്കിയത്.
ലിനക്സില്‍ അധിഷ്ഠിതമായി മൊബൈല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് മാത്രമായി ഗൂഗ്ള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്ഡ് എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിയ്ക്കുന്ന ആദ്യത്തെ ഫോണ്‍ ആണ് ഇത്. തായ് വാന്‍ കമ്പനിയായ HTC നിര്‍മ്മിയ്ക്കുന്ന ഫോണിന്റെ പേര് HTC Dream എന്നാണ്.
“നിങ്ങള്‍ സഞ്ചരിയ്ക്കു ന്നിടത്തെല്ലാം ഒരു ലാപ് ടോപ്പുമായി പോകാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ഫോണ്‍, ഗൂഗ്ള്‍ സേര്‍ച്ചിനെ നിങ്ങളുടെ പോക്കറ്റില്‍ സദാ സമയവും ലഭ്യമാക്കുന്നു” – പുതിയ ഫോണിനെ പറ്റി ഗൂഗ്ളിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ലാറി പേജ് പറഞ്ഞതാണിത്.
ടി-മൊബൈല്‍ എന്ന മൊബൈല്‍ ശൃഖലയില്‍ മാത്രം ലഭ്യമാവും വിധം സിം കാര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. രണ്ട് വര്‍ഷത്തെ വരിസംഖ്യാ കരാറില്‍ ഏര്‍പ്പെട്ടാല്‍ ഫോണ്‍ വെറും 179 അമേരിയ്ക്കന്‍ ഡോളറിന് ലഭിയ്ക്കും.
വ്യക്തമായും iPhoneനെ പുറന്തള്ളാന്‍ ലക്ഷ്യമിടുന്ന ഈ ഫോണിന്‍ കാഴ്ചയില്‍ iPhoneഉമായി ഏറെ സാദൃശ്യം ഉണ്ട്.
iPhoneല്‍ ഇല്ലാത്ത ഒരു സവിശേഷത ഈ ഫോണില്‍ ഉള്ളത് ഇതില്‍ ലഭ്യമായ “സന്ദര്‍ഭോചിത” മെനു ആണ്. (context menu).
വേറെ പ്രധാനപെട്ട ഒരു വ്യത്യാസം ഇതില്‍ ഒന്നിലേറെ പ്രോഗ്രാമുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിയ്ക്കാം എന്നുള്ളതാണ്. (multi tasking).
എന്നാല്‍ ഗൂഗ്ള്‍ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഗൂഗ്ള്‍ തന്നെയാണ്. ഒരൊറ്റ ബട്ടണ്‍ ഞെക്കിയാല്‍ പ്രത്യക്ഷപ്പെടുന്ന Google Search. പിന്നെ Gmail, Google Maps, Google Talk, Google Calendar എന്നിങ്ങനെ മറ്റനേകം ജനപ്രീതി നേടിയ ഗൂഗ്ള്‍ സേവനങ്ങളും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: free-software, google