സാങ്കേതിക വിദ്യയില്‍ സുപ്രധാന നേട്ടങ്ങള്‍ക്ക് നിദാനമായ വൈദ്യുത കാന്തിക തരംഗങ്ങളെ കുറിച്ച് ഗവേഷണം നടത്തിയ ജെര്‍മ്മന്‍ ഭൌതിക ശാസ്ത്രജ്ഞന്‍ ഹെന്‍റിക്ക് റുഡോള്‍ഫ് ഹേര്‍ട്ട്സിന്റെ 155ആം ജന്മദിനത്തില്‍ ഗൂഗിള്‍ തങ്ങളുടെ ഡൂഡ്ല്‍ മാറ്റി കൊണ്ട് അദ്ദേഹത്തെ ആദരിച്ചു. ഒരു തരംഗമാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡ്ല്‍ .
ഹേര്‍ട്ട്സ് വൈദ്യുത കാന്തിക തരംഗങ്ങളെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ ഫലമായിരുന്നു അന്നത്തെ കമ്പിയില്ലാ കമ്പി (വയര്‍ലെസ് ടെലഗ്രാഫ്) യും റേഡിയോയും. വാര്‍ത്താ വിനിമയ രംഗം എത്തി നില്‍ക്കുന്ന ഇന്നത്തെ വികസിത രൂപത്തിന്റെ അടിത്തറയായിരുന്നു ഹേര്‍ട്ട്സിന്റെ ഗവേഷണം.
കൊച്ചു കുട്ടി ആയിരുന്നപ്പോള്‍ തന്നെ ഭൌതിക ശാസ്ത്ര പഠനത്തില്‍ ഏറെ താല്പര്യവും മികവും പ്രകടിപ്പിച്ച ഹേര്‍ട്ട്സ് ഇരുപത്തിരണ്ടാം വയസില്‍ തന്നെ ഭൌതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി.
തന്റെ പരീക്ഷണങ്ങള്‍ കൊണ്ട് അദ്ദേഹം വൈദ്യുത കാന്തിയ തരംഗങ്ങള്‍ പ്രസരിപ്പിക്കാനും സ്വീകരിക്കാനും കഴിയുമെന്ന് തെളിയിച്ചു. പിന്നീട് തരംഗങ്ങളുടെ ഫ്രീക്വന്‍സിയെ ഹേര്‍ട്ട്സ് എന്ന പേര്‍ നല്‍കാനും ഇത് പ്രചോദനമായി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: google, inventions