കാലിഫോര്‍ണിയ : ഏറെ സ്വകാര്യതാ പ്രശ്നങ്ങള്‍ ഉയര്‍ത്തിയ ഗൂഗിളിന്റെ ബസ് (Buzz) എന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പ്രോഗ്രാം ഗൂഗിള്‍ അടച്ചു പൂട്ടുവാന്‍ തീരുമാനിച്ചു. ജീമെയില്‍ സേവനത്തോടൊപ്പം ഏറെ ഇഴുകി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബസ് സ്വകാര്യതാ പ്രശ്നങ്ങളില്‍ പെട്ട് ഗൂഗിളിനെ ഏറെ വലച്ചിരുന്നു. ഗൂഗിളിന്റെ ഏറ്റവും പുതിയ സോശ്യം നെറ്റ്വര്‍ക്കിംഗ് ഉല്‍പ്പന്നമായ ഗൂഗിള്‍ + പുറത്തിറങ്ങിയതോടെയാണ് ഇനി ബസ് ഓടിക്കേണ്ട എന്ന് ഗൂഗിള്‍ തീരുമാനിച്ചത്. ഗൂഗിള്‍ + പെട്ടെന്ന് തന്നെ ജനപ്രിയമാവുകയും ചുരുങ്ങിയ സമയം കൊണ്ട് തന്നെ നാല് കോടി ഉപയോക്താക്കള്‍ എന്ന നേട്ടം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: google