ഇന്റര്‍നെറ്റ് വഴി സംസാരിക്കാനുള്ള സംവിധാനങ്ങളില്‍ ഏറ്റവും ജനപ്രിയമായ സ്കൈപ്പ് മൈക്രോസോഫ്റ്റ് കൈയ്യടക്കി. 8.5 ബില്യണ്‍ ഡോളറിനാണ് സ്കൈപ്പ് കമ്പനി മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. എന്നാല്‍ ഇത് പോലെ സ്വന്തമാക്കിയ മറ്റ് നിരവധി സേവനങ്ങളെ പോലെ സ്കൈപ്പിനെ മൈക്രോസോഫ്റ്റ് തങ്ങളുടെ സോഫ്റ്റ്‌വെയര്‍ പദ്ധതിയുടെ കീഴില്‍ കൊണ്ട് വരാന്‍ അല്ല ഉദ്ദേശിക്കുന്നത്. സ്കൈപ്പിനെ പ്രത്യേക വ്യവസായ സംരംഭമായി തന്നെ നിലനിര്‍ത്തി ഇപ്പോഴത്തെ സ്കൈപ്പ് സി. ഇ. ഓ. ടോണി ബേറ്റ്സിനെ തന്നെ പുതിയ കമ്പനിയുടെ മേധാവിയാക്കി നിയമിച്ചു. ഇനി മുതല്‍ ടോണി മൈക്രോസോഫ്റ്റ് സി. ഇ. ഓ. സ്റ്റീവ് ബാമറിനു കീഴില്‍ ആയിരിക്കുമെന്ന് മാത്രം.
ഇനി മുതല്‍ മൈക്രോസോഫ്റ്റ് ഉപകരണങ്ങളായ എക്സ് ബോക്സ്, കൈനെക്റ്റ്, വിന്‍ഡോസ് ഫോണ്‍ മുതലായവയില്‍ സ്കൈപ്പ് ലഭ്യമാകും. മൈക്രോസോഫ്റ്റ് ഇതര പ്ലാറ്റ്ഫോമുകളില്‍ സ്കൈപ്പ് തുടര്‍ന്നും ലഭ്യമാക്കും എന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
ഇന്നോളം മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ അനേകം ടെക്നോളജികളില്‍ വെച്ച് ഏറ്റവും വിലപിടിച്ച കച്ചവടമാണ് ഇത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: microsoft