മൈക്രോസോഫ്റ്റ് വേഡ് ഒരു സ്വകാര്യ കമ്പനിയുടെ സ്വകാര്യ ഫയല്‍ ഫോര്‍മാറ്റാണ്. ഈ ഫോര്‍മാറ്റ് വായിക്കുവാനുള്ള അവകാശം മൈക്രോസോഫ്റ്റ് കമ്പനി നിര്‍മ്മിച്ച സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ക്ക് മാത്രമാണ്. അത് കൊണ്ടു തന്നെ ഈ ഫോര്‍മാറ്റില്‍ നിര്‍മ്മിച്ച ഒരു ഫയല്‍ മറ്റൊരാള്‍ക്ക് അയച്ചു കൊടുക്കുന്നത് ശരിയായ നടപടിയല്ല. അങ്ങനെ അയച്ചു കൊടുത്താല്‍ അതിനര്‍ത്ഥം അയാളും മൈക്രോസോഫ്റ്റ് വേഡ് എന്ന പ്രോഗ്രാം ഉപയോഗിക്കണം എന്ന് നാം നിഷ്കര്‍ഷിക്കുന്നത് പോലെയാണ്. ഇത് മര്യാദയല്ല. ഒരാള്‍ക്ക് അയാള്‍ക്ക് ഇഷ്ടമുള്ള പ്രോഗ്രാമുകള്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് നാം അംഗീകരിച്ചേ മതിയാവൂ.
ഇത്തരത്തില്‍ ഡോക്യുമെന്റുകള്‍ കൈമാറാന്‍ ചില അംഗീകൃത വിവര കൈമാറ്റ വ്യവസ്ഥിതികള്‍ നിലവിലുണ്ട്. ഈ രീതികള്‍ ഉപയോഗിച്ചു തയ്യാറാക്കിയ ഡോക്യുമെന്റുകള്‍ ഏത് കമ്പ്യൂട്ടറിലും പ്രത്യേക കമ്പനിയുടെ സോഫ്റ്റ് വെയര്‍ പണം നല്‍കി വാങ്ങിക്കാതെ തന്നെ ഉപയോഗിക്കുവാന്‍ കഴിയും. ഇവയുടെ വിവരങ്ങള്‍ അടുക്കിയ സംവിധാനം രഹസ്യമല്ലാത്തതിനാല്‍ ഇത്തരം ഫയലുകള്‍ വായിച്ചെടുക്കാവുന്ന സോഫ്റ്റ് വെയറുകള്‍ ആര്‍ക്കും നിര്‍മ്മിക്കാനുമാവും. ഇന്റര്‍നെറ്റിന്റെ അടിസ്ഥാന പരമായ പെരുമാറ്റ ചട്ടങ്ങളും സ്റ്റാന്‍ഡേര്‍ഡുകളും മറ്റും നിയന്ത്രിക്കുന്ന വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം ഇത്തരം ഫോര്‍മാറ്റുകള്‍ ഇന്റര്‍നെറ്റില്‍ ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. Text, HTML, PDF എന്നീ ഫോര്‍മാറ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കാവുന്ന സ്വതന്ത്ര സ്റ്റാന്‍ഡേര്‍ഡ് ഫോര്‍മാറ്റുകളാണ്.
വേഡ് ഫോര്‍മാറ്റ് സൃഷ്ടിക്കുന്ന സ്വകാര്യതാ പ്രശ്നങ്ങളും ഏറെയാണ്. ബ്രിട്ടനിലെ ടോണി ബ്ലെയര്‍ സര്‍ക്കാര്‍ ഇതെല്ലാം മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകി പോയിരുന്നു. ഇറാഖിനെ പറ്റി യുള്ള ഒരു ബ്രിട്ടീഷ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പറ്റി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോളിന്‍ പവല്‍ ഐക്യ രാഷ്ട്ര സഭയില്‍ പരാമര്‍ശിക്കുകയുണ്ടായി.
ഈ റിപ്പോര്‍ട്ട് ബ്രിട്ടീഷ് സര്‍ക്കാരിന്റെ വെബ് സൈറ്റില്‍ ഒരു മൈക്രോസോഫ്റ്റ് വേഡ് ഫയല്‍ രൂപത്തില്‍ ആയിരുന്നു സൂക്ഷിച്ചിരുന്നത്.
ഈ റിപ്പോര്‍ട്ടിനെ പറ്റി പഠിച്ച കാംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഡോ. ഗ്ലെന്‍ റാങ്വാല ഈ റിപ്പോര്‍ട്ട് യഥാര്‍ത്ഥത്തില്‍ ചില മാസികകളില്‍ വന്ന വാര്‍ത്തകളുടെയും ലേഖനങ്ങളെയും പകര്‍ത്തി എഴുതിയതാണെന്ന് കണ്ടെത്തി. വ്യാകരണ പിശകുകളും തെറ്റായി ഉപയോഗിച്ച കോമയും വരെ ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഒരു ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി എഴുതിയ ലേഖനത്തില്‍ നിന്നും, മറ്റ് ചില പ്രസിദ്ധീകരണങ്ങളില്‍ നിന്നും, ഇന്റര്‍നെറ്റ് വഴി പകര്‍ത്തിയ കാര്യങ്ങളെ, ഇന്റലിജന്‍സ് കണ്ടെത്തലുകളായി ചിത്രീകരിച്ച്, ഇറാഖിനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കത്തില്‍ ബ്രിട്ടന്‍ പങ്കെടുക്കുന്നതിന്റെ അത്യാവശ്യം ബ്രിട്ടീഷ് പാര്‍ലമെന്റിനെ ബോധ്യപ്പെടുത്താനായിട്ടാണ് ഈ റിപ്പോര്‍ട്ട് നിര്‍മ്മിച്ചത്. ഈ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് ഇറാഖിനെ ആക്രമിക്കണം എന്ന് കോളിന്‍ പവല്‍ ഐക്യ രാഷ്ട്ര സഭയില്‍ ആവശ്യപ്പെട്ടതും.
ഫോട്ടോ കടപ്പാട് ഈ ബ്ലോഗ്
ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ വായിക്കാം.
ഈ വേഡ് ഫയല്‍ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ടോണി ബ്ലെയര്‍ സര്‍ക്ക
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: microsoft