ഇന്നത്തോടെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പിയുടെ വില്‍പ്പന നിര്‍ത്തി. വിസ്റ്റ മാത്രമേ ഇനിയുള്ള കമ്പ്യൂട്ടറുകളില്‍ ലഭ്യമാവൂ. ഇതോടെ മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അന്ത്യമായി. വിസ്റ്റയുടെ ബാലാരിഷ്ടതകള്‍ തീരുന്നതിന് മുന്‍പ് എക്സ്പി നിര്‍ത്തലാക്കരുത് എന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും മൈക്രോസോഫ്റ്റ് അത് വക വെയ്ക്കാതെ തീരുമാനവുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്.
എക്സ്പി നിര്‍ത്തലാക്കരുത് എന്നാവശ്യപ്പെട്ട് നടന്ന പ്രചരണ പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയം ആയത് ഇന്‍ഫോവേള്‍ഡിന്റെ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആണ്. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇതില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.
എന്നാല്‍ എക്സ്പി പൂര്‍ണമായി നിര്‍ത്തലാവില്ല എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റ് സോഫ്റ്റ്വെയര്‍ വിതരണക്കാര്‍ക്കും ഇനി എക്സ്പി വില്‍ക്കില്ല. എന്നാല്‍ കമ്പ്യൂട്ടറുകള്‍ അസംബ്ള്‍ ചെയ്ത് വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് അടുത്ത ജനുവരി വരെയും വിസ്റ്റ ഓടിയ്ക്കാനാവാത്ത ശേഷി കുറഞ്ഞ കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടി അടുത്ത രണ്ട് വര്‍ഷത്തേയ്ക്കും എക്സ്പി ലഭ്യമാക്കും.ഇതിനു പുറമെ വിസ്റ്റ ഉള്ള കമ്പ്യൂട്ടറുകള്‍ ഡൌണ്‍ഗ്രേഡ് ചെയ്ത് എക്സ്പി ഉപയോഗിയ്ക്കാനുള്ള സംവിധാനവും വന്‍ കിട കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ മുതലായ കമ്പനികളുമായി ചേര്‍ന്ന് നടപ്പിലാക്കിയിട്ടുണ്ട്.
2014 വരെ എക്സ്പിയ്ക്ക് സെക്യൂരിറ്റി അപ്ഡേറ്റുകള്‍ അടക്കമുള്ള സപ്പോര്‍ട്ടും ലഭ്യമായിരിക്കും എന്നും മൈക്രോസോഫ്റ്റ് ഉറപ്പ് നല്‍കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: microsoft
പോനാല്‍ പോകട്ടും പോടാ. ലൈനക്സ് നീണാള്‍ വാഴട്ടെ!മൈക്രൊസൊഫ്റ്റിന്‍ മുന്നില്‍ എന്തിനാ നിര്‍ത്തല്ലേ നിര്‍ത്തല്ലേ എന്ന് കരയുന്നത്?