കുറഞ്ഞ ശമ്പളത്തിന് പകരം ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കി തങ്ങളുടെ തൊഴിലാളികളെ കൂടെ നിര്‍ത്തുന്നതില്‍ പ്രശസ്തരാണ് ഗൂഗിള്‍. തൊഴിലാളികള്‍ക്ക് ഇന്റര്‍നെറ്റ് സംവിധാനത്തോട് കൂടിയ ബസ് സര്‍വീസ് വരെ ഏര്‍പ്പാടാക്കിയിട്ടുണ്ട് ഗൂഗിള്‍. ജിം അംഗത്വം, സൌജന്യ ഭക്ഷണം, ഇന്‍ഷൂറന്‍സ് പരിരക്ഷ, ജോലി ചെയ്ത് ബോറടിക്കുമ്പോള്‍ കളിക്കാന്‍ പ്രത്യേക കളി സ്ഥലം എന്നിങ്ങനെ ഗൂഗിള്‍ തൊഴിലാളികളുടെ സന്തോഷത്തിനായി ഒട്ടേറെ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പുതിയതാണ് തൊഴിലാളികള്‍ക്ക് വീട്ടിലെ വേലകളില്‍ സഹായം എത്തിക്കുന്ന വേലക്കാരുടെ സേവനം ലഭ്യമാക്കുന്ന പുതിയ പദ്ധതി. എന്നാല്‍ ഓണ്‍ലൈന്‍ ഭീമനായ ഗൂഗിള്‍ വീട്ടു വേലക്കാരുടെ സേവനത്തിനും ഓണ്‍ലൈന്‍ സംവിധാനം തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം. ടാസ്ക് റാബിറ്റ് എന്ന വെബ് സൈറ്റ് വഴിയാണിത്. ഈ വെബ് സൈറ്റില്‍ തൊഴിലാളികള്‍ക്ക് തങ്ങള്‍ക്കു ചെയ്യേണ്ട വീട്ട് ജോലി തെരഞ്ഞെടുക്കാം. പട്ടിയെ നടക്കാന്‍ കൊണ്ടു പോവുന്നത് മുതല്‍ ഭാര്യക്ക് പൂക്കള്‍ വാങ്ങി കൊടുക്കുന്നത് വരെയുള്ള ജോലികള്‍ വെബ് സൈറ്റില്‍ ഉദാഹരണമായി കൊടുത്തിട്ടുണ്ട്. ആവശ്യമുള്ള ജോലി ടൈപ്പ് ചെയ്ത് തൊഴിലാളികള്‍ക്ക് അത് ചെയ്യിപ്പിക്കാനുള്ള സൌകര്യമാണ് ഗൂഗിള്‍ തൊഴിലാളികള്‍ക്കുള്ള ഏറ്റവും പുതിയ ആനുകൂല്യമായി നല്‍കിയിരിക്കുന്നത്. ഏറ്റവും മികച്ച എഞ്ചിനീയര്‍മാരെ തങ്ങളിലേക്ക് ആകര്‍ഷിക്കാനുള്ള ഏറ്റവും പുതിയ തന്ത്രമാണ് ഇത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: google