ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വില കുറഞ്ഞ കമ്പ്യൂട്ടര്‍ എന്ന പേരില്‍ പ്രശസ്തമായ ആകാശ് ടാബ്ലറ്റ് കമ്പ്യൂട്ടറിനെ വെല്ലാന്‍ ഇന്ത്യയുടെ ടെലികോം കമ്പനിയായ ബി. എസ്. എന്‍. എല്‍. മൂന്നു പുതിയ ടാബ്ലറ്റ് മോഡലുകള്‍ വിപണിയില്‍ ഇറക്കുന്നു. ആന്‍ഡ്രോയ്ഡ് 2.3 ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ഈ ടാബ്ലറ്റ് കമ്പ്യൂട്ടറുകളില്‍ രണ്ടെണ്ണത്തിന് 7 ഇഞ്ച് സ്ക്രീനും ഒന്നിന് 8 ഇഞ്ച് ടച്ച് സ്ക്രീനും ആണുള്ളത്. നോയ്ഡയിലെ പാന്‍ടെല്‍ കമ്പനി നിര്‍മ്മിച്ച ഈ ടാബ്ലറ്റുകള്‍ ബി. എസ്. എന്‍. എല്‍. ആദായ വിലയിലുള്ള ഡാറ്റാ പ്ലാനുകള്‍ സഹിതമാവും വില്‍പ്പനയ്ക്ക് വെയ്ക്കുക എന്നതായിരിക്കും ഇവയുടെ ഏറ്റവും പ്രധാന ആകര്‍ഷണം.
ഇതില്‍ ഏറ്റവും വില കുറഞ്ഞ മോഡലായ പാന്ട ടിപാഡ് ഐ. എസ്. 701 ആറിന്റെ വില 3250 രൂപയാണ്. എന്നാല്‍ ഇത് സാങ്കേതികമായി ആകാശിനേക്കാള്‍ മെച്ചപ്പെട്ടതാണ്. ഇതിന് 3 ജി സംവിധാനമില്ല. എന്നാല്‍ 3 ജി സംവിധാനമുള്ള രണ്ടാമത്തെ മോഡല്‍ 704സി യില്‍ ക്യാമറയും ജി. പി. എസും ഉണ്ട്. ഇതിന്റെ വില 10,999 രൂപയാണ്. ഏറ്റവും വിലകൂടിയ മോഡല്‍ 802സി യാണ്. 8 ഇഞ്ച് കപ്പാസിറ്റിവ് സ്ക്രീന്‍ ഉള്ള ഈ മോഡലില്‍ 1.2 ഗിഗാ ഹെര്ട്ട്സ് വേഗതയുള്ള പ്രോസസറും 512 മെഗാ ബൈറ്റ്സ് റാമും (RAM) ഉണ്ട്. 4 ജി. ബി. ആന്തരിക മെമറി ഉള്ള ഈ ടാബ്ലറ്റില്‍ ക്യാമറയും, ജി. പി. എസും, ബ്ലൂടൂത്തും എല്ലാം 704 സി യെ പോലെ തന്നെയാണ്. വില 13,500 രൂപ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: inventions, tablets