എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു

February 24th, 2012

spare-one-mobile-epathram

കാറിന്റെ ടയര്‍ പഞ്ചറായാലോ ട്രാഫിക്‌ കുരുക്കില്‍ പെട്ടാലോ സിനിമയുടെ ക്ലൈമാക്സ് തന്നെ മാറി പോകുന്ന പഴയ കാലത്തെ പറ്റി ഒരു നിമിഷം ഒന്ന് ഓര്‍ത്തു നോക്കൂ. നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എവിടെയെങ്കിലും വെച്ച് മറന്നു പോയി എന്ന് കുറച്ചു നേരത്തിന് ശേഷം നിങ്ങള്‍ മനസ്സിലാക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ആ കാലഘട്ടത്തെ പറ്റി എളുപ്പം ഓര്‍ക്കാന്‍ കഴിയും. കാരണം അത്രയധികം ഇന്ന് നമ്മള്‍ മൊബൈല്‍ ഫോണിനെ ആശ്രയിക്കുന്നു. മൊബൈല്‍ ഫോണിന്റെ ചാര്‍ജ്‌ തീര്‍ന്ന് അത് ഓഫായാല്‍ ജീവിതം തന്നെ ഓഫ് ആയ പോലെയാണ് പലര്‍ക്കും. പിന്നീട് ഫോണ്‍ ഒന്ന് ചാര്‍ജ്‌ ചെയ്‌താല്‍ മാത്രമേ നമുക്കും ജീവന്‍ വെയ്ക്കൂ.

എന്നാല്‍ ഇത്തരം അത്യാവശ്യ ഘട്ടങ്ങളില്‍ തുണയായി “സ്പെയര്‍ വണ്‍” എന്ന പേരില്‍ എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വിപണിയില്‍ ഇറക്കുന്നു. പതിനഞ്ചു വര്ഷം വരെ ഉപയോഗിക്കാതെ എടുത്തു വെക്കാവുന്നതാണ് ഈ മൊബൈല്‍ ഫോണ്‍. നിങ്ങളുടെ മൊബൈല്‍ ഫോണില്‍ ചാര്‍ജ്‌ ഇല്ലാതെ വന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അത്യാവശ്യം വിളിക്കേണ്ടവരെ വിളിക്കാം. ഒരേ ഒരു AA ബാറ്ററി ഉപയോഗിച്ചാണ് ഈ സെല്‍ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്‌.

വെറും ഒരു ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഒരേ ഒരു മൊബൈല്‍ ഫോണ്‍ ആണിത് എന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഈ ഒരു ബാറ്ററി കൊണ്ട് പത്തു മണിക്കൂര്‍ ഈ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാനാവും. ഓഫ് ചെയ്തു വെയ്ക്കുകയാണെങ്കില്‍ 15 വര്ഷം വരെ ബാറ്ററി ഉപയോഗയോഗ്യമായി എടുത്തു വെയ്ക്കാം. അതിനാല്‍ തന്നെ ഒരു എമര്‍ജന്‍സി ഫോണ്‍ ആയി ഇത് നിങ്ങളുടെ കാറിലോ ഫസ്റ്റ് എയ്ഡ്‌ ബോക്സിലോ സൂക്ഷിക്കാം. അടുത്ത മാസം വിപണിയില്‍ എത്തുന്ന ഈ ഫോണിന് 2450 രൂപയാണ് വില.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു

February 22nd, 2012

hertz-google-doodle

സാങ്കേതിക വിദ്യയില്‍ സുപ്രധാന നേട്ടങ്ങള്‍ക്ക്‌ നിദാനമായ വൈദ്യുത കാന്തിക തരംഗങ്ങളെ കുറിച്ച് ഗവേഷണം നടത്തിയ ജെര്‍മ്മന്‍ ഭൌതിക ശാസ്ത്രജ്ഞന്‍ ഹെന്‍റിക്ക് റുഡോള്‍ഫ്‌ ഹേര്‍ട്ട്സിന്റെ 155ആം ജന്മദിനത്തില്‍ ഗൂഗിള്‍ തങ്ങളുടെ ഡൂഡ്ല്‍ മാറ്റി കൊണ്ട് അദ്ദേഹത്തെ ആദരിച്ചു. ഒരു തരംഗമാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡ്ല്‍ .

ഹേര്‍ട്ട്സ് വൈദ്യുത കാന്തിക തരംഗങ്ങളെ കുറിച്ച് നടത്തിയ ഗവേഷണങ്ങളുടെ ഫലമായിരുന്നു അന്നത്തെ കമ്പിയില്ലാ കമ്പി (വയര്‍ലെസ്‌ ടെലഗ്രാഫ്) യും റേഡിയോയും. വാര്‍ത്താ വിനിമയ രംഗം എത്തി നില്‍ക്കുന്ന ഇന്നത്തെ വികസിത രൂപത്തിന്റെ അടിത്തറയായിരുന്നു ഹേര്‍ട്ട്സിന്റെ ഗവേഷണം.

കൊച്ചു കുട്ടി ആയിരുന്നപ്പോള്‍ തന്നെ ഭൌതിക ശാസ്ത്ര പഠനത്തില്‍ ഏറെ താല്പര്യവും മികവും പ്രകടിപ്പിച്ച ഹേര്‍ട്ട്സ് ഇരുപത്തിരണ്ടാം വയസില്‍ തന്നെ ഭൌതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ്‌ നേടി.

തന്റെ പരീക്ഷണങ്ങള്‍ കൊണ്ട് അദ്ദേഹം വൈദ്യുത കാന്തിയ തരംഗങ്ങള്‍ പ്രസരിപ്പിക്കാനും സ്വീകരിക്കാനും കഴിയുമെന്ന് തെളിയിച്ചു. പിന്നീട് തരംഗങ്ങളുടെ ഫ്രീക്വന്‍സിയെ ഹേര്‍ട്ട്സ് എന്ന പേര്‍ നല്‍കാനും ഇത് പ്രചോദനമായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാര്‍കോഡുകളെ ഓര്‍മ്മിപ്പിച്ചു കൊണ്ടൊരു ഡൂഡ്‌ല്‍

October 11th, 2009

google-barcodeഉല്‍പ്പന്നങ്ങളുടെ വിലയും മറ്റു വിവരങ്ങളും കമ്പ്യൂട്ടറിലേക്കും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളിലേക്കും എളുപ്പം കൈമാറുന്നതിനു വേണ്ടിയുള്ള ഒരു സാങ്കേതിക വിദ്യയാണ് ബാര്‍ കോഡ്. സൂപ്പര്‍മാര്‍ക്കറ്റില്‍ എളുപ്പം ബില്‍ ഉണ്ടാക്കുന്നതിന് എന്തെങ്കിലും വിദ്യയുണ്ടോ എന്ന് ഒരു സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ തന്റെ അധ്യാപകനോട് ചോദിക്കുന്നത് കേട്ടു നിന്ന ബെര്‍ണാര്‍ഡ് സില്‍‌വര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ആദ്യമായി ബാര്‍ കോഡ് എന്ന സാങ്കേതിക വിദ്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്.
 
തന്റെ സുഹൃത്തായ ജോസഫ് വുഡ്‌ലാന്‍ ഡിനോടൊപ്പം ചേര്‍ന്ന് ഇവര്‍ ബാര്‍ കോഡിന്റെ ആദ്യ രൂപം തയ്യാറാക്കി. കടപ്പുറത്തെ മണലില്‍ കൈ കൊണ്ടു വരച്ച വരകളില്‍ നിന്നാണ് ഇത്തരം നീളന്‍ വരകള്‍ കൊണ്ട് വിവരങ്ങള്‍ രേഖപ്പെടുത്താം എന്ന ആശയം തനിക്ക് ലഭിച്ചത് എന്ന് വുഡ്‌ലാന്‍ഡ് പിന്നീട് വെളിപ്പെടുത്തു കയുണ്ടായി. 1952 ഓക്ടോബര്‍ 7ന് ഇവര്‍ക്ക് ബാര്‍ കോഡിന്റെ അമേരിക്കന്‍ പേറ്റന്റും ലഭിച്ചു.
 
ഈ കഴിഞ്ഞയാഴ്‌ച്ച ഒക്ടോബര്‍ 7ന് ഈ കണ്ടുപിടു ത്തത്തിന്റെ ബഹുമാനാര്‍ത്ഥം, ഗൂഗ്‌ള്‍ തങ്ങളുടെ ഡൂഡ്‌ല്‍ ലോഗോ ആയി ബാര്‍ കോഡ് ഉപയോഗിച്ചത് ലോകം ഈ കണ്ടു പിടുത്തത്തിന്റെ മഹത്വം വീണ്ടും ഓര്‍ക്കാന്‍ ഇടയാക്കി.
 
ഇന്ന് ലോകമെമ്പാടുമുള്ള വ്യാപാര സ്ഥാപനങ്ങളിലും വില നിര്‍ണ്ണയത്തിനായി ഏറ്റവും അധികം ഉപയോഗിക്കുന്നത് ബാര്‍ കോഡുകളാണ്.
 

types-of-barcode

പല തരം ബാര്‍കോഡുകള്‍ (ചിത്രം വിക്കിപീഡിയയില്‍ നിന്ന്)

 
മുകളിലത്തെ ചിത്രത്തില്‍ കാണുന്നത് പോലെ ബാര്‍ കോഡുകള്‍ പല തരമുണ്ട്. പല ആകൃതികളിലും, നിറങ്ങളിലും. ഇവയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി വിക്കിപീഡിയയിലെ ഈ പേജ് സന്ദര്‍ശിക്കുക.
 
ചില തരം ബാര്‍കോഡുകള്‍ക്ക് സംഖ്യകളെ മാത്രമേ പ്രതിനിധാനം ചെയ്യാനാവൂ. ഈ സംഖ്യകളെ പിന്നീട് ഒരു ഡാറ്റാബേസിലെ വിവരങ്ങളുമായി ബന്ധപ്പെടുത്തിയാണ് കൂടുതല്‍ വിവരങ്ങള്‍ കമ്പ്യൂട്ടറിന് ലഭ്യമാവുന്നത്. മറ്റു ബാര്‍കോഡുകള്‍ക്ക് അക്ഷരങ്ങളും പ്രതിനിധാനം ചെയ്യാന്‍ കഴിയും.
 
Code 128 എന്ന ബാര്‍ കോഡിംഗ് സമ്പ്രദായം ഉപയോഗിച്ച് നിര്‍മ്മിച്ച Google എന്ന വാക്കിന്റെ ബാര്‍ കോഡാണ് ഗൂഗ്‌ള്‍ തങ്ങളുടെ ഡൂഡ്‌ല്‍ ആയി ഉപയോഗിച്ചത്.
 
ഇത്തരം രീതിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരിന്റെ ബാര്‍ കോഡ് നിര്‍മ്മിക്കാന്‍ നിങ്ങളുടെ പേര് താഴെ നല്‍കി ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
 

Enter your name above and click the button to create a Barcode of your name encoded in C128B


Google commemorates Barcode invention with a Doodle


 
 

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

2 of 212

« Previous Page « ഗാന്ധി ജയന്തിക്ക് ഗൂഗ്‌ള്‍ ഡൂഡ്‌ല്‍
Next » മൈക്രോസോഫ്റ്റ് വേഡ് ഉപയോഗിച്ച് വെട്ടിലായ ടോണി ബ്ലെയര്‍ »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010