മലയാള സിനിമയില്‍ തന്നെ ആദ്യത്തെ താര വെബ് സൈറ്റ് ആയ മമ്മുട്ടിയുടെ വെബ് സൈറ്റ് മമ്മുട്ടി ഡോട്ട് കോം ഹാക്ക് ചെയ്യപ്പെട്ടു. വെബ് സൈറ്റ് ഹാക്ക് ചെയ്തതായി പ്രഖ്യാപിക്കുവാന്‍ സാധാരണ സൈറ്റിന്റെ ആദ്യ പേജില്‍ ഹാക്കര്‍ തന്റെ എന്തെങ്കിലും മുദ്രാവാക്യമോ ചിത്രങ്ങളോ പതിക്കുക എന്നതാണ് പൊതുവെയുള്ള കീഴ്വഴക്കം. മമ്മുട്ടിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് “സൗദി അറേബ്യാ ഹാക്കര്‍” എന്നാണ്. ഈ തലക്കെട്ടോട് കൂടി സൈറ്റ് മിസ്റ്റര്‍ സ്കൂര്‍ എന്ന താന്‍ ഹാക്ക് ചെയ്തതായ് ഇയാള്‍ എഴുതി വെച്ചിട്ടുണ്ട്. skoor@hotmail.com എന്ന ഒരു ഈമെയില്‍ വിലാസവും ഇയാള്‍ നല്കിയിരിക്കുന്നു.
വെബ് സൈറ്റ് ഹാക്ക് ചെയ്യുന്നത് കൊണ്ട് ഹാക്കര്‍ക്ക് വിശേഷിച്ച് എന്തെങ്കിലും ലാഭം ഉണ്ടാവുന്നില്ല. വെബ് സെര്‍വറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ സെര്‍വര്‍ തിരികെ നമ്മുടെ നിയന്ത്രണത്തില്‍ വരികയും ചെയ്യും. എന്നാലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മുതിരുന്നത് കേവലം അതില്‍ നിന്നും ലഭിക്കുന്ന ത്രില്ലിനു വേണ്ടി മാത്രമാണ്. പ്രശസ്തരുടെ സൈറ്റുകള്‍ ഇത്തരത്തില്‍ വികൃതമാക്കുന്നത് (deface) അമച്വര്‍ ഹാക്കര്‍മാരാണ്. പ്രൊഫഷണല്‍ ഹാക്കര്‍മാര്‍ ഇത്തരം വികൃതികള്‍ക്ക് മുതിരാറില്ല. ഒരു വെബ് സൈറ്റ് സുരക്ഷിതമാക്കി വെക്കേണ്ട ചുമതല വെബ് അഡ്മിനിസ്ട്രേറ്റര്‍ക്കാണ്. പലപ്പോഴും സദുദ്ദേശ്യത്തോടെ സൈറ്റ് സുരക്ഷിതമല്ല എന്ന് ബോധ്യപ്പെടുത്താന്‍ ഇങ്ങനെ ഹാക്ക് ചെയ്തു കാണിച്ചു കൊടുക്കുന്ന പതിവുമുണ്ട്. ഇങ്ങനെ സദുദ്ദേശപരമായി ഹാക്ക് ചെയ്യുന്നതിനെ എത്തിക്കല്‍ ഹാക്കിംഗ് (ethical hacking) എന്ന് പറയാറുണ്ട്.
മമ്മുട്ടിയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: hacking
ഈ പത്രത്തിനു കുഴപ്പം ഉണ്ടോ ആവോ.?
may be its just for a cheap publicity…or
“ഒരു വെബ് സൈറ്റ് സുരക്ഷിതമാക്കി വെക്കേണ്ട ചുമതല വെബ് അഡ്മിനിസ്ട്രേറ്റര്‍ക്കാണ്. പലപ്പോഴും സദുദ്ദേശ്യത്തോടെ സൈറ്റ് സുരക്ഷിതമല്ല എന്ന് ബോധ്യപ്പെടുത്താന്‍ ഇങ്ങനെ ഹാക്ക് ചെയ്തു കാണിച്ചു കൊടുക്കുന്ന പതിവുമുണ്ട്. ഇങ്ങനെ സദുദ്ദേശപരമായി ഹാക്ക് ചെയ്യുന്നതിനെ എത്തിക്കല്‍ ഹാക്കിംഗ് (ethical hacking) എന്ന് പറയാറുണ്ട്.”….. like u said.