പരിമിതമായ പ്രോഗ്രാമുകള്‍ മാത്രം ലഭ്യം ആയിരുന്ന iPhone third party applications അനുവദിച്ച തോടെ എല്ലാവരും സന്തോഷി ച്ചതാണ്. എന്നാല്‍ ഈ സന്തോഷം അധികം നില നിന്നില്ല. കാരണം മറ്റുള്ളവര്‍ ഉണ്ടാക്കുന്ന ഇത്തരം പ്രോഗ്രാമുകളുടെ മേലേ Apple പിടി മുറുക്കിയ തായി വെളിപ്പെ ട്ടിരിയ്ക്കുന്നു. ഉടമസ്ഥന്‍ അറിയാതെ iPhone തന്നില്‍ പ്രവര്‍ത്തി ക്കുന്ന ഇത്തരം പ്രോഗ്രാമുകളെ പറ്റി Appleനെ അറിയിക്കും എന്നാണ് ഈ കണ്ടെത്തല്‍. Appleന് ഇഷ്ടപ്പെടാത്ത ഏതെങ്കിലും പ്രോഗ്രാം ആണ് നിങ്ങള്‍ നിങ്ങളുടെ iPhoneല്‍ പ്രവര്‍ത്തി പ്പിയ്ക്കുന്നത് എങ്കില്‍ ആ പ്രോഗ്രാം നിര്‍വീര്യം ആക്കുവാനും Appleന് കഴിയുമത്രെ. ഇത്തരം third party പ്രോഗ്രാം കാശ് കൊടുത്ത് വാങ്ങിയ ഉപയോക്താവിനോടാണ് ഈ അക്രമം എന്ന് ഓര്‍ക്കണം.
Appleന്റെ ഔദ്യോഗിക സൈറ്റില്‍ തന്നെ ഉള്ള ഒരു ലിങ്കിന്റെ പേര്‍ Apple തങ്ങള്‍ വിലക്ക് കല്‍പ്പിച്ചിരിക്കുന്ന പ്രോഗ്രാമുകള്‍ എന്ന് തന്നെയാണ്. ഇതാണ് ആ ലിങ്ക്:
https://iphone-services.apple.com/clbl/unauthorizedApps. ഈ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തന രഹിതം ആണ്.
എന്നാല്‍ iPhone ഇടയ്ക്കിടക്ക് Appleന്റെ സൈറ്റ് സന്ദര്‍ശിച്ച് അത് വിലക്കേണ്ട പ്രോഗ്രാമുകള്‍ ഏതൊക്കെ ആണ് എന്ന് പരിശോധിക്കും എന്ന് തന്നെയാണ് ഈ രംഗത്തെ വിദഗ്ധരുടെ കണ്ടെത്തല്‍. iPhone വിശദമായി പരിശോദിച്ച പ്പോള്‍ ആണത്രെ അതിന്റെ സോഫ്റ്റ്വെയറിന്റെ ഉള്ളറകളില്‍ എവിടെയോ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു configuration fileല്‍ നിന്ന് ഈ രഹസ്യം കണ്ടുപിടിച്ചത്.
ഈ ഒരു തന്ത്രം iPhoneല്‍ ഏര്‍പ്പെടുത്തിയത് വൈറസ് പോലുള്ള അപകടം പിടിച്ച പ്രോഗ്രാമുകളെ നിയന്ത്രിക്കാനാവാം. എന്നാല്‍ ഇത് ഒരു ഉപയോക്താവിന്റെ സ്വകാര്യതയിലേയ്ക്ക് ഉള്ള കടന്നുകയറ്റം ആയാണ് വിശേഷിപ്പിയ്ക്ക പ്പെടുന്നത്. കൂടാതെ ഇത് മറ്റൊരു അപകടകരമായ സാധ്യതയിലേയ്ക്കും വിരല്‍ ചൂണ്ടുന്നു. നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണിലെ പ്രോഗ്രാമുകളെ കുറിച്ചുള്ള വിവരങ്ങള്‍ അതിന്റെ നിര്‍മ്മാതാവിന് കൈമാറുന്ന ഈ യന്ത്രം നിങ്ങള്‍ ആരെയൊക്കെ വിളിയ്ക്കുന്നു എന്ന ഫോണ്‍ നമ്പര്‍ ലിസ്റ്റ്, നിങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍, നിങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന വെബ് സൈറ്റുകള്‍, എന്നിങ്ങനെ ഉള്ള സ്വകാര്യ വിവരങ്ങള്‍ നിങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ കൈമാറി നിങ്ങളുടെ സ്വകാര്യത അപ്പാടെ ഭീഷണിയിലാക്കുന്നു എന്നതാണ് ഇതിന്റെ അപകട സാധ്യത. Apple ഇതിനെ ഇങ്ങനെ ദുരുപയോഗ പ്പെടുത്തില്ല എന്ന് നമുക്ക് പ്രത്യാശിയ്ക്കാം. എന്നാല്‍ നിങ്ങളുടെ iPhoneല്‍ ആക്രമിച്ചു കയറുന്ന ഒരു ഹാക്കര്‍ തീര്‍ച്ചയായും ഈ സൌകര്യം അയാളുടെ ആവശ്യത്തിന് ഉപയോഗ പ്പെടുത്തിയേക്കാം.