Monday, September 13th, 2010

മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

mammootty-website-hacked-epathram

മലയാള സിനിമയില്‍ തന്നെ ആദ്യത്തെ താര വെബ് സൈറ്റ് ആയ മമ്മുട്ടിയുടെ വെബ് സൈറ്റ് മമ്മുട്ടി ഡോട്ട് കോം ഹാക്ക്‌ ചെയ്യപ്പെട്ടു. വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്തതായി പ്രഖ്യാപിക്കുവാന്‍ സാധാരണ സൈറ്റിന്റെ ആദ്യ പേജില്‍ ഹാക്കര്‍ തന്റെ എന്തെങ്കിലും മുദ്രാവാക്യമോ ചിത്രങ്ങളോ പതിക്കുക എന്നതാണ് പൊതുവെയുള്ള കീഴ്‌വഴക്കം. മമ്മുട്ടിയുടെ വെബ് സൈറ്റ് ഹാക്ക്‌ ചെയ്തയാള്‍ സ്വയം വിശേഷിപ്പിക്കുന്നത് “സൗദി അറേബ്യാ ഹാക്കര്‍” എന്നാണ്. ഈ തലക്കെട്ടോട് കൂടി സൈറ്റ്‌ മിസ്റ്റര്‍ സ്കൂര്‍ എന്ന താന്‍ ഹാക്ക്‌ ചെയ്തതായ്‌ ഇയാള്‍ എഴുതി വെച്ചിട്ടുണ്ട്. skoor@hotmail.com എന്ന ഒരു ഈമെയില്‍ വിലാസവും ഇയാള്‍ നല്‍കിയിരിക്കുന്നു.

mammootty-website-defaced-epathram

വികൃതമാക്കപ്പെട്ട മമ്മുട്ടിയുടെ വെബ്സൈറ്റ്

വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യുന്നത് കൊണ്ട് ഹാക്കര്‍ക്ക് വിശേഷിച്ച് എന്തെങ്കിലും ലാഭം ഉണ്ടാവുന്നില്ല. വെബ്‌ സെര്‍വറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയാല്‍ സെര്‍വര്‍ തിരികെ നമ്മുടെ നിയന്ത്രണത്തില്‍ വരികയും ചെയ്യും. എന്നാലും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക്‌ മുതിരുന്നത് കേവലം അതില്‍ നിന്നും ലഭിക്കുന്ന ത്രില്ലിനു വേണ്ടി മാത്രമാണ്. പ്രശസ്തരുടെ സൈറ്റുകള്‍ ഇത്തരത്തില്‍ വികൃതമാക്കുന്നത് (deface) അമച്വര്‍ ഹാക്കര്‍മാരാണ്. പ്രൊഫഷണല്‍ ഹാക്കര്‍മാര്‍ ഇത്തരം വികൃതികള്‍ക്ക് മുതിരാറില്ല. ഒരു വെബ് സൈറ്റ് സുരക്ഷിതമാക്കി വെക്കേണ്ട ചുമതല വെബ് അഡ്മിനിസ്ട്രേറ്റര്‍ക്കാണ്. പലപ്പോഴും സദുദ്ദേശ്യത്തോടെ സൈറ്റ് സുരക്ഷിതമല്ല എന്ന് ബോധ്യപ്പെടുത്താന്‍ ഇങ്ങനെ ഹാക്ക്‌ ചെയ്തു കാണിച്ചു കൊടുക്കുന്ന പതിവുമുണ്ട്. ഇങ്ങനെ സദുദ്ദേശപരമായി ഹാക്ക്‌ ചെയ്യുന്നതിനെ എത്തിക്കല്‍ ഹാക്കിംഗ് (ethical hacking) എന്ന് പറയാറുണ്ട്‌.

മമ്മുട്ടിയുടെ വെബ്സൈറ്റ്‌ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ to “മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു”

  1. manu says:

    ഈ പത്രത്തിനു കുഴപ്പം ഉണ്ടോ ആവോ.?

  2. rijesh p.d says:

    may be its just for a cheap publicity…or
    “ഒരു വെബ് സൈറ്റ് സുരക്ഷിതമാക്കി വെക്കേണ്ട ചുമതല വെബ് അഡ്മിനിസ്ട്രേറ്റര്‍ക്കാണ്. പലപ്പോഴും സദുദ്ദേശ്യത്തോടെ സൈറ്റ് സുരക്ഷിതമല്ല എന്ന് ബോധ്യപ്പെടുത്താന്‍ ഇങ്ങനെ ഹാക്ക്‌ ചെയ്തു കാണിച്ചു കൊടുക്കുന്ന പതിവുമുണ്ട്. ഇങ്ങനെ സദുദ്ദേശപരമായി ഹാക്ക്‌ ചെയ്യുന്നതിനെ എത്തിക്കല്‍ ഹാക്കിംഗ് (ethical hacking) എന്ന് പറയാറുണ്ട്‌.”….. like u said.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010