ഇരുപത് ലക്ഷം കമ്പ്യൂട്ടറുകള്‍ ഹാക്കര്‍മാര്‍ കീഴടക്കി

April 24th, 2009

Finjan unveils massive botnetഅമേരിക്കന്‍ ബ്രിട്ടീഷ് സര്‍ക്കാരുകളുടേത് ഉള്‍പ്പടെ ഇരുപത് ലക്ഷം കമ്പ്യൂട്ടറുകള്‍ ഹാക്കര്‍മാര്‍ കൈവശപ്പെ ടുത്തിയതായി പ്രമുഖ കമ്പ്യൂട്ടര്‍ സുരക്ഷാ സ്ഥാപനമായ ഫിന്‍‌ജാന്‍ അറിയിച്ചു. ആറ് പേര്‍ അടങ്ങുന്ന ഹാക്കര്‍ സംഘത്തിന്റെ നിയന്ത്രണത്തില്‍ ഉള്ള ഈ കമ്പ്യൂട്ടറുകള്‍ ഇവര്‍ നിയന്ത്രിക്കുന്നത് ഉക്രയിനില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വറില്‍ നിന്നുമാണ്. സംഘത്തില്‍ ഉള്ളവരുടെ ഈമെയില്‍ വിലാസങ്ങളും മറ്റും പരിശോധിച്ചതില്‍ നിന്നും ഇവര്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നും ഉള്ളവര്‍ ആണെന്ന് മനസ്സിലായിട്ടുണ്ട്. കീഴ്പ്പെടുത്തിയ കമ്പ്യൂട്ടറുകള്‍ അതിന്റെ നിയന്ത്രണ കേന്ദ്രവുമായി സംവദിക്കുന്നതിന്റെ വിശദാംശങ്ങള്‍ പരിശോധി ച്ചപ്പോഴാണ് അത് ഉക്രെയിനില്‍ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറിന്റെ ഐ.പി. അഡ്രസ്സാണെന്ന് മനസ്സിലായത്.
 
ഈ വിവരങ്ങള്‍ കൈമാറിയ ട്രോജനെ ആന്റി വയറസ് പ്രോഗ്രാമുകള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഇതിനെ എ.വി.ജി. എന്ന ആന്റി വയറസ് പ്രോഗ്രാം വിളിക്കുന്നത് “Pakes.app” എന്നാണ്.
 
അമേരിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള കമ്പ്യൂട്ടറുകള്‍, ബ്രിട്ടനിലെ പ്രാദേശിക ഭരണ സംവിധാനങ്ങള്‍, വന്‍ വ്യവസായ സ്ഥാപനങ്ങള്‍, ബാങ്കിങ്ങ് എന്നിങ്ങനെ ഒട്ടേറെ മേഖലകളിലെ കമ്പ്യൂട്ടറുകള്‍ ഇവരുടെ നിയന്ത്രണത്തില്‍ ഉണ്ട്. ഈ കമ്പ്യൂട്ടറുകളെ ഇവര്‍ ഇവര്‍ക്ക് നിയന്ത്രിക്കവുന്ന ഒരു ശൃംഖലയായി ഉപയോഗിക്കുന്നു. ഇത്തരം ഒരു ശൃംഖലയെ സാങ്കേതികമായി “ബോട്ട്‌നെറ്റ്” എന്നാണ് വിളിക്കുന്നത്.
 


ഒരു ബോട്ട്‌നെറ്റ് ശൃംഖലയുടെ ഘടന

 
തങ്ങളുടെ ഈ അടിമ ശൃംഖലയിലെ കമ്പ്യൂട്ടറുകള്‍ ഇവര്‍ ഒരു റഷ്യന്‍ അധോലോക വെബ് സൈറ്റില്‍ വില്‍പ്പനക്ക് വെക്കുകയും ചെയ്തിട്ടുണ്ട്. ഒരു കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഇത്തരത്തില്‍ ഒരു ദിവസം 100 ഡോളര്‍ വാടകക്ക് വാങ്ങുവാന്‍ കഴിയും. ഇങ്ങനെ വാങ്ങിയ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് അതിലെ ഈമെയില്‍ അഡ്രസുകള്‍ ശേഖരിക്കാം, ഈ കമ്പ്യൂട്ടറില്‍ നിന്നും സ്പാം ഈമെയിലുകള്‍ അയക്കാം, മറ്റ് വെബ് സൈറ്റുകളെ ആക്രമിക്കുക, ബാങ്കിങ് സൈറ്റുകളില്‍ അതിക്രമിച്ച് കയറി തട്ടിപ്പ് കാണിച്ച് പണം തട്ടിയെടുക്കുക, ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നിങ്ങനെ നിയമ വിരുദ്ധമായ ഏത് പ്രവര്‍ത്തനവും നടത്താം. ഇതിനെ കുറിച്ച് പിന്നീട് എന്ത് അന്വേഷണം വന്നാലും ഈ കമ്പ്യൂട്ടറിന്റെ യഥാര്‍ത്ഥ ഉടമയാവും പോലീസിന്റെ പിടിയില്‍ ആവുക. ഇത്തരം വില്‍പ്പനയിലൂടെ പ്രതിദിനം ഒരു കോടി രൂപ ഇവര്‍ക്ക് ഉണ്ടാക്കാന്‍ കഴിയും എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
 
ഇതിന്റെ മറ്റൊരു അപകടകരമായ വശം ഈ ട്രോജനെ പിടിക്കാന്‍ നോര്‍ട്ടണ്‍ ഉള്‍പ്പടെ നിലവിലുള്ള പല വമ്പന്‍ ആന്റി വയറസ് പ്രോഗ്രാമുകള്‍ക്കും കഴിയുന്നില്ല എന്നതാണ്. വെറും നാല് കമ്പനികളുടെ പ്രോഗ്രാമുകള്‍ക്ക് മാത്രമേ ഇതിനെ പിടികൂടാന്‍ കഴിഞ്ഞുള്ളൂ. താഴെ ഉള്ള ലിസ്റ്റ് നോക്കുക:
 

 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്റര്‍നെറ്റ് കാമറ വീട് കൊള്ള തടഞ്ഞു

April 10th, 2009

തന്റെ വീട്ടില്‍ വെബ് കാം സ്ഥാപിച്ച് ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിച്ച ഫ്ലോറിഡയിലെ ജീന്‍ തോമസ് എന്ന വനിത തന്റെ ഓഫീസ് കമ്പ്യൂട്ടറില്‍ ജോലി ചെയ്യുന്നതിന് ഇടയില്‍ വെറുതെ ഒന്ന് വെബ് കാം ചിത്രം നോക്കിയതായിരുന്നു. സ്ക്രീനില്‍ തെളിഞ്ഞ തന്റെ വീട്ടില്‍ രണ്ടു കള്ളന്മാരെ കണ്ട് അവര്‍ ഞെട്ടി. ഉടന്‍ തന്നെ പോലീസിനെ വിളിച്ച് വിവരം അറിയിച്ചു. പോലീസ് പാഞ്ഞെത്തി കള്ളന്മാരെ കൈയ്യോടെ വീടിനകത്തു വെച്ചു തന്നെ പിടികൂടി. ഒപ്പം സഹായികളായി അടുത്ത വീട്ടില്‍ ഉണ്ടായിരുന്ന വേറെ രണ്ടു കള്ളന്മാരെയും പോലീസ് പിടിച്ചു. പോലീസ് തന്നെ ഈ വീഡിയോ ചിത്രം പിന്നീട് യൂ ട്യൂബില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഓര്‍കുട്ടിന് കാമ്പസുകളില്‍ വിലക്ക്

January 16th, 2009

ഗൂഗ്‌ള്‍ സ്വന്തമാക്കിയ, ഏറ്റവും ജന പ്രീതി നേടിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് വെബ് സൈറ്റ് ആയ ഓര്‍കുട്ട് നമ്മുടെ കാമ്പസുകളില്‍ നിന്നും വിലക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഏതു നേരവും ഓര്‍കുട്ടില്‍ തന്നെയാണ് സമയം ചിലവഴിക്കുന്നത് എന്നത് കൊണ്ടാണ് ഇതിനെ കാമ്പസില്‍ നിന്നും വിലക്കുന്നത്. കാമ്പസുകള്‍ പോലെ തന്നെ പല വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഓര്‍കുട്ടിനെ വിലക്കിയിട്ടുണ്ട്. തിരുവനന്ത പുരത്തെ പല മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ചാനല്‍ ഓഫീസുകളില്‍ നിന്നും പോലും ഓര്‍കുട്ട് വിലക്കപ്പെട്ടിരിക്കുന്നു.

ഇത്രയേറെ ജന പ്രീതി ഓര്‍കുട്ടിന് നല്‍കുന്നത് അതില്‍ ലഭ്യമായ അനേകം സൌകര്യങ്ങള്‍ വളരെ ഏളുപ്പത്തില്‍ ഉപയോഗിക്കാന്‍ ആവുന്നു എന്നതു കൊണ്ടു തന്നെയാണ്. തങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പരിചയം ഉണ്ടായിരുന്ന ആളുകളെ പോലും വളരെ എളുപ്പത്തില്‍ കണ്ടെത്തുവാന്‍ ഓര്‍കുട്ട് സഹായിക്കുന്നു. തങ്ങളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വെച്ച് ഒരാളെ കണ്ടു പിടിക്കാന്‍ ഏറെ ഒന്നും ബുദ്ധിമുട്ടണ്ട. ഇതോടൊപ്പം തന്നെ ഫോട്ടോ, വീഡിയോ മുതലായവ സൂക്ഷിക്കുവാനും കഴിയുന്നു. തങ്ങള്‍ക്ക് താല്പര്യം ഉള്ള വിഷയങ്ങളുടെ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കുവാനും അവയില്‍ ചേരുവാനും കഴിയുന്നത് സമാന ചിന്താഗതിക്കാരായവരെ തമ്മില്‍ അടുപ്പിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ ഓര്‍കുട്ട് തമ്മില്‍ അടുപ്പിച്ചവര്‍ തന്നെയാണ് ഓര്‍ക്കുട്ടിനെ ഏറ്റവും ശക്തമായി പിന്താങ്ങുന്നതും.

എന്നാല്‍ ഇതോടൊപ്പം തന്നെ ഇതിന്റെ ദുരുപയോഗത്തെ പറ്റിയും നാം ബോധവാന്മാര്‍ ആയേ തീരു. ഓര്‍ക്കുട്ടിന്റെ ആദ്യത്തെ ഇര എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കൌശംബി ലായെക് എന്ന 24 കാരി പെണ്‍കുട്ടി ഒരു ഇന്ത്യക്കാരി ആയത് നമുക്കൊരു മുന്നറിയിപ്പ് നല്‍കുന്നു. ബാംഗളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ കൌശംബിയെ ഓര്‍കുട്ട് വഴി പരിചയപ്പെട്ട മനീഷ് എന്ന നേവി ഉദ്യോഗസ്ഥന്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തുക ആയിരുന്നു.

കൌശംബിയുടെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം (ഓര്‍കുട്ട് ലഭ്യം അല്ലാത്തവര്‍ക്ക് വേണ്ടി. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.)

മനീഷിന്റെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം

കൌശംബിയുടെ സ്ക്രാപ് ബുക്കില്‍ ഇപ്പോഴും സന്ദര്‍ശകര്‍ എത്തുന്നതിന്റെ ചിത്രം

മനീഷിന്റെ സ്ക്രാപ് ബുക്കില്‍ സന്ദര്‍ശകര്‍ തങ്ങളുടെ രോഷം രേഖപ്പെടുത്തുന്നതിന്റെ ചിത്രം

- ജെ.എസ്.

വായിക്കുക: , , ,

1 അഭിപ്രായം »

2 of 212

« Previous Page « ആസ്സാമില്‍ വെള്ളപ്പൊക്കം – ഇന്റര്‍നെറ്റിലും
Next » കനല്‍ കട്ടയില്‍ ഉറുമ്പ് അരിക്കുകയോ? »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010