eപത്രത്തില്‍ വൈറസ് ഇല്ല. തങ്ങള്‍ക്ക് മനസ്സിലാവാത്ത “സാധനങ്ങള്‍” കാണുമ്പോള്‍ അതെല്ലാം ഉപദ്രവകാരികള്‍ ആണെന്ന് കരുതുന്ന ഒരു സുരക്ഷാ നയം ചില ആന്റി വയറസ് പ്രോഗ്രാമുകള്‍ സ്വീകരിക്കാറുണ്ട്. ഇത്തരം സുരക്ഷാ പ്രോഗ്രാമുകള്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്ത ചില ജാവാ സ്ക്രിപ്റ്റ് കോഡുകള്‍ e പത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ചില സാഹചര്യങ്ങളില്‍ ഇത്തരം പ്രോഗ്രാമുകളെ ഭയ ചകിതം ആക്കിയെന്ന് വരാം. അപ്പോഴെല്ലാം അവ e പത്രത്തില്‍ വയറസ് ഉണ്ട് എന്ന് വിളിച്ചു പറഞ്ഞെന്നും വരാം.
ഇതിനെ തടയാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്നത് e പത്രത്തെ നിങ്ങളുടെ ഇത്തരം ഭയാശങ്കകളുള്ള ആന്റി വയറുസകളുടെ “വെളുത്ത” ലിസ്റ്റില്‍ (white list) പെടുത്തുക എന്നതാണ്. അല്ലെങ്കില്‍ ഇത്തരം ഒരു മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ “ഇല്ല, കുഴപ്പമില്ല, ഞാന്‍ ഏറ്റു, ഇയാളെ എനിക്കറിയാം, ഇയാള്‍ വിശ്വസ്തനാണ്, ഭാവിയില്‍ ഇയാളെ സംശയിക്കണ്ട, ഇയാള്‍ ഭീകരന്‍ അല്ല” , എന്നൊക്കെ ഓരോ പ്രോഗ്രാമിനും അനുസരിച്ചുള്ള ബട്ടണുകള്‍ ഞെക്കി, ഭാവിയില്‍ ഇത്തരം മുന്നറിയിപ്പുകളില്‍ നിന്നും e പത്രത്തെ ഒഴിവാക്കിയാല്‍ മതി.
പല പ്രോഗ്രാമുകളും ഇത്തരം മുന്നറിയിപ്പു കളോടൊപ്പം അവര്‍ സൈറ്റില്‍ ഉണ്ടെന്ന് ഭയക്കുന്ന വയറസിന്റെ പേരും പറയാറുണ്ട്. അടുത്ത തവണ ഇത്തരം ഒരു മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ നിങ്ങള്‍ ആ പേര് നോക്കി വെക്കുക. എന്നിട്ട് അതിനെ പറ്റി ഗൂഗ്‌ളില്‍ തിരയുക. അപ്പോള്‍ നിങ്ങള്‍ക്ക് ആ വയറസിന്റെ സ്വഭാവത്തെ പറ്റിയും അതിന്റെ ആക്രമണ രീതിയെ പറ്റിയും അത് ഉണ്ടാക്കുന്ന നാശത്തെ പറ്റിയും ഒക്കെ വിശദമായി മനസ്സിലാക്കാന്‍ കഴിയും.
പല പേരുകളിലാണ് ഒരോ കമ്പനിയും ഇതിനെ വിളിക്കുന്നത്. ചില പേരുകള്‍:
McAfee : JS.Wonka
TrendMicro : JS.Wonka
Symantec : Downloader
Avira : TR/Dldr.Agent.CA.2
Kaspersky : JS_DLOADER.K, Trojan-Downloader.JS.Inor.a
Sophos : Troj/Phel-B, Troj/Viperjs-A
F-Prot : JScript/ProfPack!PWS!Downloader, JS/SillyDownloader.AI
സുരക്ഷാ പ്രോഗ്രാമുകള്‍ക്കും ആന്റി വയറസുകള്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത ഇത്തരം ജാവാസ്ക്രിപ്റ്റ് കോഡുകളെ പറ്റി CA എന്ന പ്രമുഖ സുരക്ഷാ കമ്പനിയുടെ വെബ് സൈറ്റില്‍ ഇങ്ങനെ പറയുന്നു:
JS.Wonka is a generic detection of web pages or e-mail messages that contain a certain functionality for encrypting scripts that may have malicious intent. This does not necessarily mean that a virus has been found.
ചില ഉപദ്രവകാരികളായ വെബ് സൈറ്റുകള്‍ ഇത്തരം വിദ്യകള്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വയറസുകളും ട്രോജനുകളും മറ്റും നിങ്ങളുടെ അറിവോ അനുമതിയോ കൂടാതെ ഡൌണ്‍ലോഡ് ചെയ്യുവാന്‍ വേണ്ടി ഉപയോഗിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇത്തരം മുന്നറിയിപ്പുകളെ അവഗണിക്കാനും ആവില്ല. എന്നാല്‍ വിശ്വസ്തമായ സൈറ്റുകളില്‍ ഇത്തരം മുന്നറിയിപ്പുകളെ നിങ്ങള്‍ക്ക് സുരക്ഷിതമായി അവഗണിക്കാം.
ഇത്തരം ഒരു മുന്നറിയിപ്പ്, തങ്ങള്‍ക്ക് e പത്രം സന്ദര്‍ശിച്ച വേളയില്‍ ലഭിച്ചു എന്ന് ചില സുഹൃത്തുക്കള്‍ ഞങ്ങളെ അറിയിച്ചതിന് നന്ദി. നിങ്ങളുടെ e പത്രത്തില്‍ ഇത്തരം വയറസുകള്‍ ഇല്ല എന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.
e പത്രത്തില്‍ വൈറസ് ഇല്ല.
സ്നേഹത്തോടെ,
e പത്രം ടീം
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: virus
വയറസുകള്‍ എന്നതിനെക്കാള്‍ “വൈറസുകള്‍” എന്നെഴുതുന്നതാണ് ശരി. ശ്രദ്ധിക്കുമല്ലോ.
സംഭവം ശരിയാണ്.പലപ്പോഴും ഇത്തരം പേടിപ്പെടുത്തലുകള്‍ കാണാറുണ്ട്.പിന്നെ വൈറസിന്റെ പേരില്‍ പല കള്ളക്കളികള്‍ നടക്കാറുണ്ടെന്ന് കേള്‍ക്കാം.ഏതായാലും സൂക്ഷിക്കുന്നത് നല്ലതാ…
My antivirus Avast also warns a trojan horse was found whenever I open e-pathram typing help. Thanks for the information.Manoj