Monday, June 30th, 2008

ബില്ലിന് പുറകെ എക്സ്പിയും വിട വാങ്ങി

ഇന്നത്തോടെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പിയുടെ വില്‍പ്പന നിര്‍ത്തി. വിസ്റ്റ മാത്രമേ ഇനിയുള്ള കമ്പ്യൂട്ടറുകളില്‍ ലഭ്യമാവൂ. ഇതോടെ മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അന്ത്യമായി. വിസ്റ്റയുടെ ബാലാരിഷ്ടതകള്‍ തീരുന്നതിന് മുന്‍പ് എക്സ്പി നിര്‍ത്തലാക്കരുത് എന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും മൈക്രോസോഫ്റ്റ് അത് വക വെയ്ക്കാതെ തീരുമാനവുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്.

എക്സ്പി നിര്‍ത്തലാക്കരുത് എന്നാവശ്യപ്പെട്ട് നടന്ന പ്രചരണ പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയം ആയത് ഇന്‍ഫോവേള്‍ഡിന്റെ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആണ്. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇതില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.

മൈക്രോസോഫ്റ്റ് സി.ഇ.ഒ. സ്റ്റീവ് ബാമറിന്റെ പേര്‍ക്കുള്ള ഈ പെറ്റീഷനില്‍ വിസ്റ്റയ്ക്ക് ഇപ്പോഴും പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ തുടര്‍ന്നും എക്സ്പി ലഭ്യമാക്കണം എന്നാണ് ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്.

എന്നാല്‍ എക്സ്പി പൂര്‍ണമായി നിര്‍ത്തലാവില്ല എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റ് സോഫ്റ്റ്വെയര്‍ വിതരണക്കാര്‍ക്കും ഇനി എക്സ്പി വില്‍ക്കില്ല. എന്നാല്‍ കമ്പ്യൂട്ടറുകള്‍ അസംബ്ള്‍ ചെയ്ത് വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് അടുത്ത ജനുവരി വരെയും വിസ്റ്റ ഓടിയ്ക്കാനാവാത്ത ശേഷി കുറഞ്ഞ കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടി അടുത്ത രണ്ട് വര്‍ഷത്തേയ്ക്കും എക്സ്പി ലഭ്യമാക്കും.ഇതിനു പുറമെ വിസ്റ്റ ഉള്ള കമ്പ്യൂട്ടറുകള്‍ ഡൌണ്‍ഗ്രേഡ് ചെയ്ത് എക്സ്പി ഉപയോഗിയ്ക്കാനുള്ള സംവിധാനവും വന്‍ കിട കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ മുതലായ കമ്പനികളുമായി ചേര്‍ന്ന് നടപ്പിലാക്കിയിട്ടുണ്ട്.

2014 വരെ എക്സ്പിയ്ക്ക് സെക്യൂരിറ്റി അപ്ഡേറ്റുകള്‍ അടക്കമുള്ള സപ്പോര്‍ട്ടും ലഭ്യമായിരിക്കും എന്നും മൈക്രോസോഫ്റ്റ് ഉറപ്പ് നല്‍കുന്നു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to “ബില്ലിന് പുറകെ എക്സ്പിയും വിട വാങ്ങി”

  1. Anonymous says:

    പോനാല്‍ പോകട്ടും പോടാ. ലൈനക്സ് നീണാള്‍ വാഴട്ടെ!മൈക്രൊസൊഫ്റ്റിന്‍ മുന്നില്‍ എന്തിനാ നിര്‍ത്തല്ലേ നിര്‍ത്തല്ലേ എന്ന് കരയുന്നത്?

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010