ചാറ്റ് ചെയ്യുന്നതിനിടയില്‍ എന്തെങ്കിലും ഇംഗ്ലിഷ് വാക്കിന്റെ അര്‍ത്ഥം അറിയണമെങ്കില്‍ ഇനി എളുപ്പ വഴിയുണ്ട്. ഗൂഗിള്‍ ചാറ്റില്‍ eng.mal.dict@gmail.com എന്ന ഈമെയില്‍ വിലാസത്തെ നിങ്ങളുടെ സുഹൃത്തായി ചേര്‍ക്കുക. എന്നിട്ട് ആ സുഹൃത്തിന്റെ ചാറ്റ് ബോക്സില്‍ നിങ്ങള്‍ക്ക് അര്‍ത്ഥം അറിയേണ്ട വാക്ക് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്‌താല്‍ വാക്കിന്റെ മലയാളം അര്‍ത്ഥം മറുപടിയായി വരും.
കേരള സര്‍ക്കാരിന്റെ സ്വതന്ത്ര ലൈസന്‍സുള്ള നിഘണ്ടു അടിസ്ഥാനമാക്കി സന്തോഷ് തോട്ടിങ്ങല്‍, രജീഷ് നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ ഇംഗ്ലീഷ് മലയാളം നിഘണ്ടു വാണ് ഗൂഗിള്‍ ചാറ്റിലൂടെ ലഭ്യമാവുന്ന ഈ ജാബര്‍ ബഡി ബോട്ട് (Jabber Buddy Bot) നിര്‍മ്മിക്കാന്‍ സഹായകരമായത്. സന്തോഷ് തോട്ടിങ്ങല്‍, രാഗ് സാഗര്‍, എര്‍ഷാദ്, ശരത് ലക്ഷ്മണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ജാബര്‍ ബോട്ട് തയാറാക്കിയത്.
ഇതിനായി ഉപയോഗിച്ച നിഘണ്ടു ഏറെ സംക്ഷിപ്തമാണ് എന്ന ഒരു കുറവ് ഇതിനുണ്ട്. എന്നാല്‍ കൂടുതല്‍ വിശദമായ സി-ഡാക് നിഘണ്ടുവോ കേരള സര്‍ക്കാര്‍ നിഘണ്ടുവോ ഉപയോഗിക്കുവാനുള്ള ശ്രമം ഇത് വരെ വിജയിച്ചിട്ടില്ല.
ഇംഗ്ലീഷ് ഹിന്ദി നിഘണ്ടുവും ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി eng.hin.dict@jabber.org എന്ന ഈമെയില്‍ വിലാസം ഗൂഗിള്‍ ചാറ്റില്‍ ചേര്‍ത്താല്‍ ഹിന്ദിയിലും വാക്കുകളുടെ അര്‍ത്ഥം ലഭിക്കും.