 ഗൂഗ്‌ളിന്റെ ഏറ്റവും പുതിയ സംരംഭമായ ഗൂഗ്‌ള്‍ വേവ് ഇന്ന് ഒരു ലക്ഷം ഭാഗ്യവാന്മാര്‍ക്ക് ലഭിയ്ക്കും. ഈമെയില്‍, ചാറ്റ്, വിക്കി, ബ്ലോഗ്, ഫോട്ടോ ഷെയറിംഗ് എന്നീ സേവനങ്ങള്‍ സംയോജിപ്പിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഒരു തരം സംഭാഷണ സങ്കേതമാണ് ഗൂഗിള്‍ വേവ്. ഗൂഗ്‌ള്‍ വേവ് പ്രചാരത്തില്‍ ആവുന്നതോടെ ഇന്റര്‍നെറ്റ് ആശയ വിനിമയത്തിന്റെ സ്വഭാവം തന്നെ മാറി മറയും എന്ന് ഗൂഗ്‌ള്‍ കരുതുന്നു.

ആദ്യ ഘട്ടത്തില്‍ ഇത് ഉപയോഗിക്കുവാനുള്ള അവസരം ലഭിക്കുവാന്‍ ലോകമെമ്പാടും ഉള്ള കമ്പ്യൂട്ടര്‍ വിദഗ്ദ്ധര്‍ മാത്രമല്ല ഗൂഗ്‌ള്‍ സേവനങ്ങള്‍ ദിനചര്യയുടെ ഭാഗമായ കോടിക്കണക്കിന് സാധാരണ കമ്പ്യൂട്ടര്‍ ഉപയോക്താക്കളും ആഗ്രഹിയ്ക്കുന്നു. എന്നാല്‍ ഒരു ലക്ഷം പേര്‍ക്ക് മാത്രമാണ് ഈ അവസരം ലഭിയ്ക്കുക. ഈ ഒരു ലക്ഷത്തില്‍ ആരെല്ലാം പെടും എന്ന് ലോകം ഉറ്റു നോക്കുന്നു. വേവ് ഉപയോഗി ക്കുവാനുള്ള അവസരം നാല് തരത്തില്‍ നിങ്ങള്‍ക്കും ലഭിയ്ക്കാന്‍ സാധ്യതയുണ്ട് എന്ന് ഗൂഗ്‌ള്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
- ഗൂഗ്‌ള്‍ വെബ്സൈറ്റില്‍ ലഭ്യമായ ഫോറം പൂരിപ്പിച്ചു നല്‍കുക. ഈ ഫോറം പൂരിപ്പിച്ച് ഗൂഗ്‌ള്‍ വേവ് സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
- ഗൂഗ്‌ള്‍ വേവിന്റെ വികസന ഘട്ടത്തില്‍ പങ്കെടുത്ത പ്രോഗ്രാമേഴ്സിന് ഇത് ലഭിയ്ക്കും.
- ഗൂഗ്‌ള്‍ ആപ്പ്സ് പണം കൊടുത്ത് ഉപയോഗിയ്ക്കുന്ന കമ്പനികള്‍, തങ്ങള്‍ക്ക് വേവ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് വേവ് ആദ്യ ഘട്ടത്തില്‍ തന്നെ ലഭിയ്ക്കാന്‍ സാധ്യതയുണ്ട്.
- നാലാമത്തെ സാധ്യത ഗൂഗ്‌ള്‍ ഇന്നാണ് വെളിപ്പെടുത്തിയത്. ഇതാണ് മിക്കവരും ഉറ്റു നോക്കുന്നതും. ഗൂഗ്‌ള്‍ വേവ് ഉപയോഗി യ്ക്കുന്നവര്‍ക്ക് ഇത് തങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗ ങ്ങള്‍ക്കും കൊടുക്കുന്നതിനുള്ള അവസരം ഉണ്ടാകും എന്നതാണ് ഇത്. ഈ സൌകര്യം പ്രയോജനപ്പെടുത്തി തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് വേവ് ഉപയോഗിയ്ക്കാനുള്ള ക്ഷണം അയയ്ക്കാനാവും. ഇത്തരം ക്ഷണം ലഭിയ്ക്കുന്നവര്‍ക്കും ഈ സേവനത്തില്‍ അംഗങ്ങളായി ഇത് ഉപയോഗിയ്ക്കുവാന്‍ കഴിയും.
 
പണ്ട് ജീമെയില്‍ ആദ്യമായി തുടങ്ങിയ നാളുകള്‍ ഓര്‍മ്മിപ്പിയ്ക്കുന്നു ഇത്. അന്ന് ഒരു പുതിയ ജീമെയില്‍ അക്കൌണ്ട് തുടങ്ങണമെങ്കില്‍ ഇത് പോലെ ജീമെയില്‍ ഉപയോഗിയ്ക്കുന്ന ഒരാളുടെ ക്ഷണം ലഭിച്ചാല്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ. ഹോട്ട്മെയിലിലെ സ്പാം ശല്യവും, കുറച്ചു നാള്‍ ഈമെയില്‍ ഉപയോഗി യ്ക്കാതിരുന്നാല്‍ അക്കൌണ്ട് മരവിപ്പി യ്ക്കുന്നതും, ഇന്‍ബോക്സ് ഫുള്‍ ആയി ഈമെയിലുകള്‍ ലഭിയ്ക്കാ തിരിക്കുന്നതും, ഈ ശല്യങ്ങ ളൊന്നുമില്ലാതെ ഈമെയില്‍ ഉപയോഗി യ്ക്കണമെങ്കില്‍ പണം മുടക്കി ഈമെയില്‍ സേവനം വാങ്ങണം എന്നതും ഒക്കെയുള്ള ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരവുമായി ഒരിക്കലും നിറയാത്ത ഇന്‍ബോക്സും, ഔട്ട്‌ലുക്ക് പോലുള്ള ഈമെയില്‍ ക്ലയന്റുകള്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന പോപ് മെയില്‍ സൌകര്യവും, ഗൂഗ്‌ളിന്റെ മികച്ച സേര്‍ച്ച് സൌകര്യം ഈമെയില്‍ തിരച്ചിലിന് ഉപയോഗി യ്ക്കാനുമാവുന്ന നവീന ഈമെയില്‍ അനുഭവവുമായി രംഗത്തെത്തിയ ജീമെയില്‍, ആദ്യ നാളുകളില്‍ ലഭിയ്ക്കുവാന്‍ ഇതു പോലെ തിക്കും തിരക്കുമായിരുന്നു. അന്ന് ഇത്തരം ഒരു ക്ഷണം പണം കൊടുത്തു പോലും ആളുകള്‍ കൈക്കലാക്കിയത് വാര്‍ത്തയായിരുന്നു. ഇത് വീണ്ടും ആവര്‍ത്തി ക്കുവാനാണ് സാധ്യത.
 
  ഗൂഗിള്‍ മലയാളം വാര്‍ത്തയുടെ സ്പോര്‍ട്ട്സ് പേജില്‍ രാജകുമാരി ഭൂമി ഇടപാടിന്റെ റിപ്പോര്‍ട്ടാണ് ഒന്നാമത്തെ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജകുമാരി ഭൂമി ഇടപാട് എങ്ങനെയാ സ്പോര്‍ട്ട്സ് ആവുന്നത് എന്ന് അവള്‍ ചോദിച്ചപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഓര്‍ത്തത്. ഇത്തരം സ്ഥാനം തെറ്റിയുള്ള വാര്‍ത്തകള്‍ സ്ഥിരമായി കാണുന്നത് കൊണ്ടാവും ഇത്രയും നാള്‍ ഇത് ശ്രദ്ധിക്കാതെ പോയത്.

 ഉപകാരപ്രദമായ സൌകര്യങ്ങള്‍ സൌജന്യമായി ഒരുക്കി ഈമെയില്‍ സങ്കല്‍പ്പം തന്നെ മാറ്റിയെടുത്ത ജീമെയില്‍ മറ്റൊരു നൂതന ആശയം കൂടി നടപ്പിലാക്കി. ഇനി നിങ്ങള്‍ക്ക് അയച്ച സന്ദേശം തിരിച്ചെടുക്കാം! ജീമെയില്‍ നല്‍കുന്ന പുതിയ undo എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ അയച്ച ഈമെയില്‍ നിങ്ങള്‍ക്ക് തടയാം. അത് തിരിച്ച് കമ്പോസ് ചെയ്യാന്‍ വീണ്ടും നിങ്ങള്‍ക്ക് മുന്‍പില്‍ എത്തും.
ഉപകാരപ്രദമായ സൌകര്യങ്ങള്‍ സൌജന്യമായി ഒരുക്കി ഈമെയില്‍ സങ്കല്‍പ്പം തന്നെ മാറ്റിയെടുത്ത ജീമെയില്‍ മറ്റൊരു നൂതന ആശയം കൂടി നടപ്പിലാക്കി. ഇനി നിങ്ങള്‍ക്ക് അയച്ച സന്ദേശം തിരിച്ചെടുക്കാം! ജീമെയില്‍ നല്‍കുന്ന പുതിയ undo എന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ അയച്ച ഈമെയില്‍ നിങ്ങള്‍ക്ക് തടയാം. അത് തിരിച്ച് കമ്പോസ് ചെയ്യാന്‍ വീണ്ടും നിങ്ങള്‍ക്ക് മുന്‍പില്‍ എത്തും. ഗൂഗ്‌ള്‍ സ്വന്തമാക്കിയ, ഏറ്റവും ജന പ്രീതി നേടിയ  സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ്  വെബ് സൈറ്റ് ആയ ഓര്‍കുട്ട് നമ്മുടെ കാമ്പസുകളില്‍ നിന്നും വിലക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഏതു നേരവും ഓര്‍കുട്ടില്‍ തന്നെയാണ് സമയം ചിലവഴിക്കുന്നത് എന്നത് കൊണ്ടാണ് ഇതിനെ കാമ്പസില്‍ നിന്നും വിലക്കുന്നത്. കാമ്പസുകള്‍ പോലെ തന്നെ പല വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഓര്‍കുട്ടിനെ വിലക്കിയിട്ടുണ്ട്. തിരുവനന്ത പുരത്തെ പല മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ചാനല്‍ ഓഫീസുകളില്‍ നിന്നും പോലും ഓര്‍കുട്ട് വിലക്കപ്പെട്ടിരിക്കുന്നു.
ഗൂഗ്‌ള്‍ സ്വന്തമാക്കിയ, ഏറ്റവും ജന പ്രീതി നേടിയ  സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ്  വെബ് സൈറ്റ് ആയ ഓര്‍കുട്ട് നമ്മുടെ കാമ്പസുകളില്‍ നിന്നും വിലക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഏതു നേരവും ഓര്‍കുട്ടില്‍ തന്നെയാണ് സമയം ചിലവഴിക്കുന്നത് എന്നത് കൊണ്ടാണ് ഇതിനെ കാമ്പസില്‍ നിന്നും വിലക്കുന്നത്. കാമ്പസുകള്‍ പോലെ തന്നെ പല വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഓര്‍കുട്ടിനെ വിലക്കിയിട്ടുണ്ട്. തിരുവനന്ത പുരത്തെ പല മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ചാനല്‍ ഓഫീസുകളില്‍ നിന്നും പോലും ഓര്‍കുട്ട് വിലക്കപ്പെട്ടിരിക്കുന്നു.

 പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഒരു സര്‍ട്ടിഫിക്കറ്റും കൊണ്ട് ഉത്തരേന്ത്യക്കാര്‍ വരുമായിരുന്നു. ആസ്സാമില്‍ വെള്ള പ്പൊക്കത്തില്‍ തങ്ങളുടെ സര്‍വസ്വവും നഷ്ടപ്പെട്ടതാണ് എന്ന് ഏതെങ്കിലും ഉത്തരേന്ത്യന്‍ വില്ലേജ് ആപ്പീസറുടെ സാക്ഷ്യ പത്രം. എന്തെങ്കിലും തരണം. പഴയ വസ്ത്രമായാലും ഭക്ഷണമായാലും പണമായാലും സന്തോഷത്തോടെ കൃതജ്ഞതയോടെ ഒരു നോട്ടമോ ഹിന്ദിയില്‍ ഒരു അനുഗ്രഹ വചനമോ പറഞ്ഞ് ഇവര്‍ പൊയ്ക്കൊള്ളും. കാലം പുരോഗമിച്ചപ്പോള്‍ കാര്യക്ഷമത ഏറെയുള്ള കുറേ പേര്‍ ഈ പരിപാടി ഏറ്റെടുത്തു നടത്തുവാന്‍ തുടങ്ങി. സാക്ഷ്യപത്രത്തിന്റെ വലിപ്പം പോസ്റ്റ് കാര്‍ഡിന്റെ അത്രയും ആയി. മഞ്ഞ കാര്‍ഡില്‍ ഏറ്റവും ഹ്രസ്വമായി കാര്യം അവതരിപ്പിച്ച ഒരു കെട്ട് കാര്‍ഡുകളുമായി ബസ് സ്റ്റാന്‍ഡില്‍ കിടക്കുന്ന ബസില്‍ കയറി വന്ന് ഓരോരുത്തരുടേയും മടിയില്‍ ഓരോ കാര്‍ഡുകള്‍ ചടുലമായി വെച്ച് തിരികെ വരുമ്പോഴേക്കും നമ്മല്‍ കാശെടുത്ത് റെഡിയായി നില്‍ക്കും എന്ന ആത്മ വിശ്വാസത്തോടെ നമ്മെ സമീപിക്കുന്ന ഒരു കൂട്ടര്‍. പുറപ്പെടാന്‍ ഇനിയും സമയം ബാക്കി നില്‍ക്കുമ്പോള്‍ ഇതൊരു നേരം പോക്കായി മാത്രം കണ്ട് നമ്മള്‍ ഇതത്ര കാര്യമായി എടുത്തില്ല.