Friday, October 30th, 2009

ഐ.ടി. @ സ്‌ക്കൂള്‍ . കേരളം

ict-education-keralaവിവര സാങ്കേതിക വിദ്യയില്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖല ഏറെ മുന്നോട്ട് പോയിരിക്കുന്നു. ഇന്ത്യയില്‍ തന്നെ ആദ്യമായി ഇന്‍ഫൊര്‍മേഷന്‍ ടെക്നോളജി (ഐ.ടി.) പാഠ്യ പദ്ധതിയുടെ ഭാഗമാക്കിയ ആദ്യത്തെ സംസ്ഥാനമാണ് കേരളം. കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള IT@School പദ്ധതി കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ കൊണ്ട് കൈവരിച്ച നേട്ടങ്ങള്‍ നിരവധിയാണ്.
 
സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം ഉപയോഗിച്ച് നടപ്പില്‍ വരുത്തിയ ലോകത്തെ ഏറ്റവും വലിയ വിവര സാങ്കേതിക വിദ്യാഭ്യാസ സംവിധാനമാണ് കേരളത്തിലുള്ളത്. കേരളത്തില്‍ പ്രതിവര്‍ഷം 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തരത്തിലുള്ള വിദ്യാഭ്യാ സത്തിന്റെ ഗുണഭോ ക്താക്കളാണ്. 50 ലക്ഷം വിദ്യാര്‍ത്ഥി കള്‍ക്കും, രണ്ടു ലക്ഷം അധ്യാപകര്‍ക്കും ഈ സംവിധാനം ഇതു വരെ ഉപയോഗ പ്പെടുത്താന്‍ കഴിഞ്ഞു. 200 മാസ്റ്റര്‍ ട്രെയിനര്‍മാരും 5600 ഐ.ടി. കോര്‍ഡിനേറ്റര്‍മാരും അടങ്ങുന്നതാണ് ഈ ശൃംഖല.
 
പരമ്പരാഗത ശൈലിയായ കാണാപാഠം പഠിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി വസ്തു നിഷ്ഠമായും വിമര്‍ശനാ ത്മകമായും പാഠ്യ വിഷയത്തെ വിശകലനം ചെയ്ത് സ്വയം പഠിക്കുവാന്‍ സഹായിക്കു ന്നതാണ് ഐ.സി.ടി. സങ്കേതങ്ങള്‍ (Information and Communication Technologies) അടിസ്ഥാന മാക്കിയുള്ള ഈ പദ്ധതി.
 
2002 – 2005 വരെയുള്ള ആദ്യ ഘട്ടത്തില്‍ 15 ലക്ഷം വിദ്യാര്‍ത്ഥികള്‍ പദ്ധതി പ്രകാരം കമ്പ്യൂട്ടര്‍ പരിശീലനം നേടി. ജന പ്രതിനിധികളുടെയും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങ ളുടെയും പങ്കാളിത്ത ത്തോടെ 2699 സ്ക്കൂളുകളിലായി 25540 കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചു. 36000 ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക് 90 മണിക്കൂര്‍ വീതം പരിശീലനം നല്‍കി. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഐ.ടി. റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിച്ചു. ഹൈസ്ക്കൂളുകള്‍ക്ക് സൌജന്യമായി പഠന വിഭവ സി.ഡി. കള്‍ നല്‍കി. 100 സ്ക്കൂളുകളില്‍ പ്രൊജക്ടറുകള്‍ സ്ഥാപിച്ചു.
 
2005 – 2008 കാലഘട്ട ത്തില്‍ തിരുവനന്ത പുരത്ത് എഡ്യുസാറ്റ് വിദ്യാഭാസ ഉപഗ്രഹ ത്തിനായുള്ള സ്റ്റുഡിയോയും അപ്ലിങ്കിംഗ് നിലയവും സ്ഥാപിച്ചു. ഈ ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് ഇന്ററാക്ടിവ് ടെര്‍മിനലുകള്‍ വഴി 14 ജില്ലകളില്‍ ഡയറ്റുകളിലും, ജില്ലാ റിസോഴ്‌സ് സെന്ററുകളിലും അധ്യാപക പരിശീലനം നല്‍കി. 50 സ്ക്കൂളുകളില്‍ ഉപഗ്രഹ റിസീവറുകള്‍ വഴി വെര്‍ച്വല്‍ പഠന മുറികള്‍ സജ്ജീകരിച്ചു. എല്ലാ വിഷയങ്ങളിലും ഇന്ററാക്ടിവ് മള്‍ട്ടി മീഡിയാ സി.ഡി. കള്‍ ലഭ്യമാക്കി. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും വിജ്ഞാന കൈമാറ്റ ത്തിനായി എഡ്യു സെര്‍വര്‍ സംവിധാനം ഏര്‍പ്പെടുത്തി. വിദൂര സ്ഥലങ്ങളില്‍ അദ്ധ്യാപക പരിശീലന ത്തിനും പരീക്ഷാ നടത്തിപ്പിനും മൊബൈല്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജമാക്കി. എല്ലാ ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍ക്കും സ്വതന്ത്ര സോഫ്റ്റ്വെയറില്‍ പരിശീലനം നല്‍കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ സ്ക്കൂളുകള്‍ സമ്പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ സ്ക്കൂളുകളിലും മള്‍ട്ടി മീഡിയാ മുറികള്‍, ഇന്റര്‍നെറ്റ് സൌകര്യം എന്നിവയും ഹൈസ്ക്കൂള്‍ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കാനും പദ്ധതിയുണ്ട്.
 
ഈ നേട്ടങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തില്‍ വരുത്തിയ മാറ്റം പല സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ പോലും അല്‍ഭുത ത്തോടെയാണ് നോക്കി കാണുന്നത്. ജപ്പാനില്‍ നിന്നും ഒരു സംഘം കേരളത്തില്‍ സന്ദര്‍ശനം നടത്തി കേരളം കൈവരിച്ച ഈ നേട്ടത്തെ പറ്റി പഠനം നടത്തുകയുണ്ടായി. സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗം കേരളത്തില്‍ പ്രചരിപ്പിക്കുവാന്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ റിച്ചാര്‍ഡ് സ്റ്റോള്‍മാന്റെ നിരവധി സന്ദര്‍ശനങ്ങള്‍ ഏറെ സഹായിച്ചു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സിദ്ധാന്തത്തിന്റെ ആത്മാവ് ഉള്‍ക്കൊണ്ട ഒട്ടേറെ സാങ്കേതിക, വിദ്യാഭ്യാസ വിദഗ്ദ്ധരും രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക നേതാക്കളും നമുക്കുണ്ടായി എന്നതാണ് ഈ ഒരു വിജയത്തിന് അടിസ്ഥാനം.
 


Kerala sets up the single largest simultaneous deployment of free software based ICT education network in the world


 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010