ഇനി ഗൂഗ്ള്‍‍ ഫോണ്‍

September 23rd, 2008

ഏറെ കാത്തിരുന്ന ഗൂഗ്ള്‍ മൊബൈല്‍ ഫോണ്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെട്ടു. ന്യൂ യോര്‍ക്കില്‍ നടന്ന ഒരു പത്ര സമ്മേളനത്തില്‍ ആണ് ഗൂഗ്ളും, ഫോണ്‍ നിര്‍മ്മിയ്ക്കുന്ന HTC യും മൊബൈല്‍ സേവന ശൃഖലയായ T-Mobile എന്ന കമ്പനിയും സംയുക്തമായി പുതിയ ഫോണിനെ പറ്റി വിശദമാക്കിയത്.

ലിനക്സില്‍ അധിഷ്ഠിതമായി മൊബൈല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് മാത്രമായി ഗൂഗ്ള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്ഡ് എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിയ്ക്കുന്ന ആദ്യത്തെ ഫോണ്‍ ആണ് ഇത്. തായ് വാന്‍ കമ്പനിയായ HTC നിര്‍മ്മിയ്ക്കുന്ന ഫോണിന്റെ പേര് HTC Dream എന്നാണ്.

“നിങ്ങള്‍ സഞ്ചരിയ്ക്കു ന്നിടത്തെല്ലാം ഒരു ലാപ് ടോപ്പുമായി പോകാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ഫോണ്‍, ഗൂഗ്ള്‍ സേര്‍ച്ചിനെ നിങ്ങളുടെ പോക്കറ്റില്‍ സദാ സമയവും ലഭ്യമാക്കുന്നു” – പുതിയ ഫോണിനെ പറ്റി ഗൂഗ്ളിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ലാറി പേജ് പറഞ്ഞതാണിത്.

ടി-മൊബൈല്‍ എന്ന മൊബൈല്‍ ശൃഖലയില്‍ മാത്രം ലഭ്യമാവും വിധം സിം കാര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. രണ്ട് വര്‍ഷത്തെ വരിസംഖ്യാ കരാറില്‍ ഏര്‍പ്പെട്ടാല്‍ ഫോണ്‍ വെറും 179 അമേരിയ്ക്കന്‍ ഡോളറിന് ലഭിയ്ക്കും.

വ്യക്തമായും iPhoneനെ പുറന്തള്ളാന്‍ ലക്ഷ്യമിടുന്ന ഈ ഫോണിന്‍ കാഴ്ചയില്‍ iPhoneഉമായി ഏറെ സാദൃശ്യം ഉണ്ട്.

iPhoneല്‍ ഇല്ലാത്ത ഒരു സവിശേഷത ഈ ഫോണില്‍ ഉള്ളത് ഇതില്‍ ലഭ്യമായ “സന്ദര്‍ഭോചിത” മെനു ആണ്. (context menu).

വേറെ പ്രധാനപെട്ട ഒരു വ്യത്യാസം ഇതില്‍ ഒന്നിലേറെ പ്രോഗ്രാമുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിയ്ക്കാം എന്നുള്ളതാണ്. (multi tasking).

എന്നാല്‍ ഗൂഗ്ള്‍ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഗൂഗ്ള്‍ തന്നെയാണ്. ഒരൊറ്റ ബട്ടണ്‍ ഞെക്കിയാല്‍ പ്രത്യക്ഷപ്പെടുന്ന Google Search. പിന്നെ Gmail, Google Maps, Google Talk, Google Calendar എന്നിങ്ങനെ മറ്റനേകം ജനപ്രീതി നേടിയ ഗൂഗ്ള്‍ സേവനങ്ങളും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

iPhone ഉപയോക്താക്കള്‍ Appleന്റെ ചാര വലയത്തില്‍

August 8th, 2008

പരിമിതമായ പ്രോഗ്രാമുകള്‍ മാത്രം ലഭ്യം ആയിരുന്ന iPhone third party applications അനുവദിച്ച തോടെ എല്ലാവരും സന്തോഷി ച്ചതാണ്. എന്നാല്‍ ഈ സന്തോഷം അധികം നില നിന്നില്ല. കാരണം മറ്റുള്ളവര്‍ ഉണ്ടാക്കുന്ന ഇത്തരം പ്രോഗ്രാമുകളുടെ മേലേ Apple പിടി മുറുക്കിയ തായി വെളിപ്പെ ട്ടിരിയ്ക്കുന്നു. ഉടമസ്ഥന്‍ അറിയാതെ iPhone തന്നില്‍ പ്രവര്‍ത്തി ക്കുന്ന ഇത്തരം പ്രോഗ്രാമുകളെ പറ്റി Appleനെ അറിയിക്കും എന്നാണ് ഈ കണ്ടെത്തല്‍. Appleന് ഇഷ്ടപ്പെടാത്ത ഏതെങ്കിലും പ്രോഗ്രാം ആണ് നിങ്ങള്‍ നിങ്ങളുടെ iPhoneല്‍ പ്രവര്‍ത്തി പ്പിയ്ക്കുന്നത് എങ്കില്‍ ആ പ്രോഗ്രാം നിര്‍വീര്യം ആക്കുവാനും Appleന് കഴിയുമത്രെ. ഇത്തരം third party പ്രോഗ്രാം കാശ് കൊടുത്ത് വാങ്ങിയ ഉപയോക്താവിനോടാണ് ഈ അക്രമം എന്ന് ഓര്‍ക്കണം.

Appleന്റെ ഔദ്യോഗിക സൈറ്റില്‍ തന്നെ ഉള്ള ഒരു ലിങ്കിന്റെ പേര്‍ Apple തങ്ങള്‍ വിലക്ക് കല്‍പ്പിച്ചിരിക്കുന്ന പ്രോഗ്രാമുകള്‍ എന്ന് തന്നെയാണ്. ഇതാണ് ആ ലിങ്ക്:
https://iphone-services.apple.com/clbl/unauthorizedApps. ഈ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തന രഹിതം ആണ്.

എന്നാല്‍ iPhone ഇടയ്ക്കിടക്ക് Appleന്റെ സൈറ്റ് സന്ദര്‍ശിച്ച് അത് വിലക്കേണ്ട പ്രോഗ്രാമുകള്‍ ഏതൊക്കെ ആണ് എന്ന് പരിശോധിക്കും എന്ന് തന്നെയാണ് ഈ രംഗത്തെ വിദഗ്ധരുടെ കണ്ടെത്തല്‍. iPhone വിശദമായി പരിശോദിച്ച പ്പോള്‍ ആണത്രെ അതിന്റെ സോഫ്റ്റ്വെയറിന്റെ ഉള്ളറകളില്‍ എവിടെയോ ഒളിപ്പിച്ചു വെച്ചിരുന്ന ഒരു configuration fileല്‍ നിന്ന് ഈ രഹസ്യം കണ്ടുപിടിച്ചത്.

ഈ ഒരു തന്ത്രം iPhoneല്‍ ഏര്‍പ്പെടുത്തിയത് വൈറസ് പോലുള്ള അപകടം പിടിച്ച പ്രോഗ്രാമുകളെ നിയന്ത്രിക്കാനാവാം. എന്നാല്‍ ഇത് ഒരു ഉപയോക്താവിന്റെ സ്വകാര്യതയിലേയ്ക്ക് ഉള്ള കടന്നുകയറ്റം ആയാണ് വിശേഷിപ്പിയ്ക്ക പ്പെടുന്നത്. കൂടാതെ ഇത് മറ്റൊരു അപകടകരമായ സാധ്യതയിലേയ്ക്കും വിരല്‍ ചൂണ്ടുന്നു. നിങ്ങള്‍ അറിയാതെ നിങ്ങളുടെ ഫോണിലെ പ്രോഗ്രാമുകളെ കുറിച്ചുള്ള വിവരങ്ങള്‍ അതിന്റെ നിര്‍മ്മാതാവിന് കൈമാറുന്ന ഈ യന്ത്രം നിങ്ങള്‍ ആരെയൊക്കെ വിളിയ്ക്കുന്നു എന്ന ഫോണ്‍ നമ്പര്‍ ലിസ്റ്റ്, നിങ്ങള്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍, നിങ്ങള്‍ സന്ദര്‍ശിയ്ക്കുന്ന വെബ് സൈറ്റുകള്‍, എന്നിങ്ങനെ ഉള്ള സ്വകാര്യ വിവരങ്ങള്‍ നിങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ കൈമാറി നിങ്ങളുടെ സ്വകാര്യത അപ്പാടെ ഭീഷണിയിലാക്കുന്നു എന്നതാണ് ഇതിന്റെ അപകട സാധ്യത. Apple ഇതിനെ ഇങ്ങനെ ദുരുപയോഗ പ്പെടുത്തില്ല എന്ന് നമുക്ക് പ്രത്യാശിയ്ക്കാം. എന്നാല്‍ നിങ്ങളുടെ iPhoneല്‍ ആക്രമിച്ചു കയറുന്ന ഒരു ഹാക്കര്‍ തീര്‍ച്ചയായും ഈ സൌകര്യം അയാളുടെ ആവശ്യത്തിന് ഉപയോഗ പ്പെടുത്തിയേക്കാം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബില്ലിന് പുറകെ എക്സ്പിയും വിട വാങ്ങി

June 30th, 2008

ഇന്നത്തോടെ മൈക്രോസോഫ്റ്റ് വിന്‍ഡോസ് എക്സ്പിയുടെ വില്‍പ്പന നിര്‍ത്തി. വിസ്റ്റ മാത്രമേ ഇനിയുള്ള കമ്പ്യൂട്ടറുകളില്‍ ലഭ്യമാവൂ. ഇതോടെ മൈക്രോസോഫ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഓപ്പറേറ്റിങ് സിസ്റ്റത്തിന് അന്ത്യമായി. വിസ്റ്റയുടെ ബാലാരിഷ്ടതകള്‍ തീരുന്നതിന് മുന്‍പ് എക്സ്പി നിര്‍ത്തലാക്കരുത് എന്ന് ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു എങ്കിലും മൈക്രോസോഫ്റ്റ് അത് വക വെയ്ക്കാതെ തീരുമാനവുമായി മുന്നോട്ട് പോവുകയാണ് ഉണ്ടായത്.

എക്സ്പി നിര്‍ത്തലാക്കരുത് എന്നാവശ്യപ്പെട്ട് നടന്ന പ്രചരണ പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയം ആയത് ഇന്‍ഫോവേള്‍ഡിന്റെ ഓണ്‍ലൈന്‍ പെറ്റീഷന്‍ ആണ്. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇതില്‍ ഒപ്പിട്ടിരിയ്ക്കുന്നത്.

മൈക്രോസോഫ്റ്റ് സി.ഇ.ഒ. സ്റ്റീവ് ബാമറിന്റെ പേര്‍ക്കുള്ള ഈ പെറ്റീഷനില്‍ വിസ്റ്റയ്ക്ക് ഇപ്പോഴും പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ തുടര്‍ന്നും എക്സ്പി ലഭ്യമാക്കണം എന്നാണ് ആവശ്യം ഉന്നയിച്ചിരിയ്ക്കുന്നത്.

എന്നാല്‍ എക്സ്പി പൂര്‍ണമായി നിര്‍ത്തലാവില്ല എന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റ് സോഫ്റ്റ്വെയര്‍ വിതരണക്കാര്‍ക്കും ഇനി എക്സ്പി വില്‍ക്കില്ല. എന്നാല്‍ കമ്പ്യൂട്ടറുകള്‍ അസംബ്ള്‍ ചെയ്ത് വില്‍ക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ക്ക് അടുത്ത ജനുവരി വരെയും വിസ്റ്റ ഓടിയ്ക്കാനാവാത്ത ശേഷി കുറഞ്ഞ കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കുന്നതിനും വേണ്ടി അടുത്ത രണ്ട് വര്‍ഷത്തേയ്ക്കും എക്സ്പി ലഭ്യമാക്കും.ഇതിനു പുറമെ വിസ്റ്റ ഉള്ള കമ്പ്യൂട്ടറുകള്‍ ഡൌണ്‍ഗ്രേഡ് ചെയ്ത് എക്സ്പി ഉപയോഗിയ്ക്കാനുള്ള സംവിധാനവും വന്‍ കിട കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ ഡെല്‍ മുതലായ കമ്പനികളുമായി ചേര്‍ന്ന് നടപ്പിലാക്കിയിട്ടുണ്ട്.

2014 വരെ എക്സ്പിയ്ക്ക് സെക്യൂരിറ്റി അപ്ഡേറ്റുകള്‍ അടക്കമുള്ള സപ്പോര്‍ട്ടും ലഭ്യമായിരിക്കും എന്നും മൈക്രോസോഫ്റ്റ് ഉറപ്പ് നല്‍കുന്നു.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ഗേറ്റ് ചാരി പടി ഇറങ്ങുന്ന ബില്‍

June 28th, 2008

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍, ലോകം എമ്പാടുമുള്ള സ്വതന്ത്ര സൊഫ്റ്റ്വെയര്‍ പ്രേമികള്‍ ഏറ്റവും അധികം വെറുക്കുന്ന മനുഷ്യന്‍, ഐ. ടി. മേഖലയില്‍ ഏറ്റവും അധികം ശത്രുക്കള്‍ ഉണ്ടായിരുന്ന മനുഷ്യന്‍, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയെ ഇരുപത്തഞ്ച് വര്‍ഷത്തോളം മുരടിപ്പിച്ച കുത്തക മുതലാളി എന്നിങ്ങനെ ബില്‍ ഗേറ്റ്സിന് വിശേഷണങ്ങള്‍ നിരവധിയാണ്.

ജൂലൈ ഒന്നിന് ബില്‍ ഗേറ്റ്സ് മുപ്പത്തിമൂന്ന് വര്‍ഷം കൊണ്ട് താന്‍ പടുത്ത് ഉയര്‍ത്തിയ വ്യവസായ സാമ്രാജ്യമായ മൈക്രോസോഫ്റ്റില്‍ നിന്നും ഔദ്യോഗികമായി വിരമിയ്ക്കുന്നു. ഇന്നലെ മൈക്രോസോഫ്റ്റില്‍ നടന്ന വികാര നിര്‍ഭരമായ വിട വാങ്ങല്‍ ചടങ്ങില്‍ ഈറനണിഞ്ഞ തന്റെ കണ്ണുകള്‍ തുടച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് ഇനിയുള്ള തന്റെ ജീവിതത്തിലും മൈക്രോസോഫ്റ്റിനെ ഓര്‍ക്കാത്ത ഒരു ദിവസം പോലും ഉണ്ടാവില്ല എന്നാണ്.

ശല്യം അവസാനം ഒഴിവായി എന്ന് പലരും മനസ്സില്‍ പറഞ്ഞെങ്കിലും ഐ.ടി. ഒരു വ്യവസായം എന്ന നിലയ്ക്ക് കൈവരിച്ച അല്‍ഭുതകരമായ വളര്‍ച്ചയ്ക്ക് ബില്‍ ഗേറ്റ്സ് എന്ന കുത്തക മുതലാളിയുടെ നയങ്ങള്‍ വഹിച്ച പങ്ക് നമുക്ക് വിസ്മരിയ്ക്കാനാവില്ല.

ഇതിന് കാരണം ഐ.ടി. എന്ന വ്യവസായത്തിന്റെ പ്രത്യേകത തന്നെയാണ്. മൈക്രോസോഫ്റ്റ് കൈക്കൊണ്ട കുത്തക നയങ്ങള്‍ മൂലമാണ് വ്യക്തിഗത കമ്പ്യൂട്ടിങ് മേഖലയില്‍ വിന്‍ഡോസ് ഇത്രയേറെ വ്യാപകമായത്. വിന്‍ഡോസ് രൂപപ്പെടുത്തിയ ചട്ടക്കൂടിനുള്ളില്‍ നിന്ന് കൊണ്ട് അനുബന്ധ ഉല്പന്നങ്ങളുടെ ഒരു വലിയ വ്യവസായം തന്നെ രൂപപ്പെട്ടു വന്നതാണ് ഐ.ടി. ഒരു വ്യവസായമായ് ഇത്രയധികം വളരാന്‍ കാരണമായത്.

ഹാര്‍വാര്‍ഡില്‍ നിന്നും പഠനം പൂര്‍ത്തിയാക്കാതെ 1975ല്‍ സഹപാഠിയായ പോള്‍ അലനുമൊത്ത് സോഫ്റ്റ്വെയര്‍ കമ്പനി തുടങ്ങിയ ബില്‍ 1980ല്‍ ഐ.ബി.എം. കമ്പനി ഇറക്കാനിരുന്ന പെഴ്സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടി ഒരു ഓപറേറ്റിങ് സിസ്റ്റം രൂപപ്പെടുത്താനുള്ള കരാര്‍ ഏറ്റെടുത്തു. തന്റെ കൈയില്‍ ഇല്ലാതിരുന്ന ഓപറേറ്റിങ് സിസ്റ്റം മറ്റൊരു കമ്പനിയില്‍ നിന്നും വിലയ്ക്ക് വാങ്ങി എം.എസ്.ഡോസ് എന്ന് തങ്ങളുടെ പേരുമിട്ട് അത് ഐ.ബി.എം.ന് മറിച്ച് വില്‍ക്കുകയാണ് മൈക്രോസോഫ്റ്റ് ചെയ്തത്. ഈ കരാറോടെ മൈക്രോസോഫ്റ്റ് പി.സി. വ്യവസായത്തിന്റെ ഹൃദയ സ്ഥാനത്ത് എത്തുകയായിരുന്നു. ഐ.ബി.എം.ന് വിറ്റുവെങ്കിലും അതിന്റെ പകര്‍പ്പവകശം തങ്ങളുടെ പക്കല്‍ സുരക്ഷിതമാക്കി വെച്ച മൈക്രോസോഫ്റ്റ് പിന്നീട് വില്‍ക്കപ്പെടുന്ന ഓരോ പി.സി.ക്കും തങ്ങള്‍ക്ക് ഫീസ് ലഭിക്കുന്ന സ്ഥിതിയിലേയ്ക്ക് ആ കുത്തക അവകാശത്തെ ഉപയോഗിച്ചു. ഒരു ലോക വ്യവസായ കുത്തക ഭീമന്റെ തുടക്കമായിരുന്നു അത്.

വിന്‍ഡോസ് 95, 98, 2000 എന്നിവയുടെ വിജയത്തില്‍ തുടങ്ങി അഭൂതപൂര്‍വ്വമായ ആ വളര്‍ച്ച. ഇന്റര്‍നെറ്റ് ബ്രൌസര്‍ യുദ്ധത്തിലെ വിജയിയായി മാറിയ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍, ഓഫീസ് ആവശ്യങ്ങള്‍ക്കുള്ള അനിവാര്യ ഉല്പന്നമായ മൈക്രോസോഫ്റ്റ് ഓഫീസ്, കമ്പ്യൂട്ടര്‍ ഗ്രാഫിക്സിനും ഗെയിമുകള്‍ക്കും ഒഴിച്ചു കൂടാന്‍ ആവാത്ത ഡയറക്ട് എക്സ് എന്നിങ്ങനെ വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗത്തിന്റെ എല്ലാ മേഖലകളിലും മൈക്രോസോഫ്റ്റ് തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു.

ഒരു കുത്തകയുടെ അസാമാന്യമായ വളര്‍ച്ച കൊണ്ട് ലോകം പൊറുതി മുട്ടിയപ്പോള്‍ തിരിച്ചടികളും സ്വാഭാവികമായി മൈക്രോസോഫ്റ്റിനെ തേടി വന്നു. ഫയര്‍ഫോക്സ്, ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ശക്തമായ വെല്ലുവിളിയായി. വിന്‍ഡോസ് എക്സ്.പി. യുടെ വിജയത്തിനു ശേഷം പക്ഷെ വിന്‍ഡോസ് വിസ്റ്റ ബിസിനസ് ലോകം അതേ ആവേശത്തോടെ ഏറ്റു വാങ്ങിയി
ല്ല. അനാരോഗ്യകരമായ മത്സര വിരുദ്ധ നിലപാടുകള്‍ക്കും മറ്റും നിയമ യുദ്ധങ്ങളില്‍ പരാജയം നേരിട്ട് വന്‍ തുക പിഴ ഒടുക്കേണ്ടി വന്നതും മൈക്രോസോഫ്റ്റിന് തിരിച്ചടിയായി. ഇന്റര്‍നെറ്റ് ലോകം കീഴടക്കുക എന്നത് എന്നും ബില്‍ ഗേറ്റ്സിന്റെ ഒരു സ്വപ്നം ആയിരുന്നു. എന്നാല്‍ യാഹൂവിനും ഗൂഗിളിനും ശേഷമുള്ള മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന മൈക്രോസോഫ്റ്റ്, ഒരു അവസാന ശ്രമമെന്ന നിലയില്‍ യാഹുവിനെ വാങ്ങുവാനൊരു ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെടുകയാണ് ഉണ്ടായത്.

ജോലിയില്‍ നിന്നും വിരമിയ്ക്കുന്നതിന് മുന്‍പ് ചെറിയ ചില വിജയങ്ങളെങ്കിലും ബില്‍ ഗേറ്റ്സിനുണ്ടായി എന്ന് ആശ്വസിയ്ക്കാം. iPod ന് പകരമായി ഇറക്കിയ Zune, Nintendo യ്ക്ക് പകരം വന്ന XBox എന്നിവ ഒന്നാമതായില്ലെങ്കിലും തരക്കേടില്ലാത്ത വിജയം കണ്ടു.

മാസങ്ങളോളം ആരുടെയും മുന്നില്‍ പ്രത്യക്ഷപ്പെടാതെ, തന്റെ ഓഫീസ് മുറിയില്‍ തനിച്ചിരുന്ന്, റിപ്പോര്‍ട്ടുകളും മറ്റും ശ്രദ്ധാപൂര്‍വ്വം വായിച്ച് പഠിച്ച്, പെട്ടെന്ന് ഒരു ദിവസം ഒരു കമ്പനിയുടെ ഗതി തന്നെ മാറ്റി മറിയ്ക്കുന്ന പുതിയ ആശയവുമായി പ്രത്യക്ഷപ്പെട്ട് ഏവരേയും അല്‍ഭുതപ്പെടുത്തുകയും നയിക്കുകയും ചെയ്ത് പോന്ന ആ അസാമാന്യ സാന്നിദ്ധ്യം ഇനി മൈക്രോസോഫ്റ്റിന് നഷ്ടമാവും.

ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റിയായ ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന്‍ ന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുവാനാണ് ഇനി ബില്ലിന്റെ പരിപാടി. തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ഈ ഫൌണ്ടേഷന് വേണ്ടി മാറ്റി വെച്ചിട്ടുള്ള ബില്ല്ലും പത്നി മെലിന്‍ഡയും ഈ പണം മുഴുവന്‍ ലോകത്തിനെ ഏറ്റവും അധികം അലട്ടുന്ന രോഗങ്ങളായ എയിഡ്സിനെയും മലേറിയയേയും കീഴടക്കുവാന്‍ വിനിയോഗിക്കും എന്നാണ് തീരുമാനിച്ചിരിയ്ക്കുന്നത്.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ഫയര്‍ഫോക്സ് ഗിന്നസ് ബുക്കിലേയ്ക്ക്

June 19th, 2008

80 ലക്ഷം കോപ്പികളിലേറെ 24 മണിക്കൂറിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ട ഫയര്‍ഫോക്സ് 3 പുതിയ ലോക റെക്കോര്‍ഡിട്ടു. ഒരു കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറിന്റെ ഇത്രയധികം കോപ്പികള്‍ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്. ചൊവ്വാഴ്ച രാവിലെ 11:16ന് ആരംഭിച്ച് ബുധനാഴ്ച അതേ സമയം വരെയായിരുന്നു ഇതില്‍ പങ്ക് ചേരാനുള്ള സമയപരിധി. അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ ഏതാണ്ട് 14000 കോപ്പികളാണ് ഒരു മിനുട്ടില്‍ ഡൌണ്‍ലോഡ് ചെയ്യപ്പെട്ടതത്രെ.

ഈ സംരംഭത്തില്‍ പങ്ക് ചേരണമെന്ന് അഭ്യര്‍ഥിച്ച് ലോകമെമ്പാടും ഇമെയില്‍ സന്ദേശങ്ങള്‍ പ്രവഹിച്ചിരുന്നു. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ രംഗത്തെ കുത്തക ദുഷ് പ്രവണതകള്‍ക്ക് കുപ്രസിദ്ധമായ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് ബദലായ ഫയര്‍ഫോക്സിന്റെ പ്രചരണത്തിന് സ്വതന്ത്ര സോഫ്റ്റ്വെയറിനെ സ്നേഹിക്കുന്ന കമ്പ്യൂട്ടര്‍ വിദഗ്ധരും ഉപയോക്താകളും എല്ലാം ഉത്സാഹിച്ചതിന് തെളിവാണ് ഈ സംരംഭത്തിന്റെ വിജയം.

ഫയര്‍ഫോക്സിന്റെ നിര്‍മ്മാതാകളായ മോസില്ല ഒരു പ്രചരണ തന്ത്രമായിട്ടാണ് ഈ ഡൌണ്‍ലോഡ് സംരംഭത്തെ ഉപയോഗിച്ചതെങ്കിലും ഈ വിജയം ഫയര്‍ഫോക്സ് വെറും മറ്റൊരു സോഫ്റ്റ്വെയര്‍ മാത്രമല്ല എന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. ഇത് എല്ലാവരും മനസ്സ് കൊണ്ട് ആശീര്‍വദിയ്ക്കുന്ന ഒരു ജനകീയ മുന്നേറ്റം തന്നെയാണ്.

ഫയര്‍ഫോക്സ് ഇവിടെ നിന്നും ലഭ്യമാണ്.

Firefox 3

ഫയര്‍ഫോക്സ് പ്രചരിപ്പിക്കാന്‍ നിങ്ങള്‍ക്കും സഹായിക്കാം

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 11« First...91011

« Previous Page« Previous « പരിസ്ഥിതിയെ സഹായിക്കാന്‍ നമുക്ക് എന്ത് ചെയ്യാനാവും?
Next »Next Page » ഗേറ്റ് ചാരി പടി ഇറങ്ങുന്ന ബില്‍ »

 • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
 • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
 • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
 • ഡി.എൻ.എസ്. അന്തകന്റെ ദിനം
 • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
 • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
 • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
 • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
 • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
 • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
 • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
 • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
 • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
 • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
 • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
 • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
 • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
 • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
 • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
 • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

 • © e പത്രം 2010