ഗൂഗ്ള്‍ സ്വന്തമാക്കിയ, ഏറ്റവും ജന പ്രീതി നേടിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് വെബ് സൈറ്റ് ആയ ഓര്‍കുട്ട് നമ്മുടെ കാമ്പസുകളില്‍ നിന്നും വിലക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കുട്ടികള്‍ ഏതു നേരവും ഓര്‍കുട്ടില്‍ തന്നെയാണ് സമയം ചിലവഴിക്കുന്നത് എന്നത് കൊണ്ടാണ് ഇതിനെ കാമ്പസില്‍ നിന്നും വിലക്കുന്നത്. കാമ്പസുകള്‍ പോലെ തന്നെ പല വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും ഓഫീസുകളില്‍ നിന്നും ഓര്‍കുട്ടിനെ വിലക്കിയിട്ടുണ്ട്. തിരുവനന്ത പുരത്തെ പല മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും ചാനല്‍ ഓഫീസുകളില്‍ നിന്നും പോലും ഓര്‍കുട്ട് വിലക്കപ്പെട്ടിരിക്കുന്നു.
ഇത്രയേറെ ജന പ്രീതി ഓര്‍കുട്ടിന് നല്‍കുന്നത് അതില്‍ ലഭ്യമായ അനേകം സൌകര്യങ്ങള്‍ വളരെ ഏളുപ്പത്തില്‍ ഉപയോഗിക്കാന്‍ ആവുന്നു എന്നതു കൊണ്ടു തന്നെയാണ്. തങ്ങള്‍ക്ക് ഏതെങ്കിലും രീതിയില്‍ പരിചയം ഉണ്ടായിരുന്ന ആളുകളെ പോലും വളരെ എളുപ്പത്തില്‍ കണ്ടെത്തുവാന്‍ ഓര്‍കുട്ട് സഹായിക്കുന്നു. തങ്ങളുടെ പ്രൊഫൈലില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ വെച്ച് ഒരാളെ കണ്ടു പിടിക്കാന്‍ ഏറെ ഒന്നും ബുദ്ധിമുട്ടണ്ട. ഇതോടൊപ്പം തന്നെ ഫോട്ടോ, വീഡിയോ മുതലായവ സൂക്ഷിക്കുവാനും കഴിയുന്നു. തങ്ങള്‍ക്ക് താല്പര്യം ഉള്ള വിഷയങ്ങളുടെ കമ്മ്യൂണിറ്റികള്‍ ഉണ്ടാക്കുവാനും അവയില്‍ ചേരുവാനും കഴിയുന്നത് സമാന ചിന്താഗതിക്കാരായവരെ തമ്മില്‍ അടുപ്പിക്കുവാന്‍ സഹായിക്കുന്നു. ഇങ്ങനെ ഓര്‍കുട്ട് തമ്മില്‍ അടുപ്പിച്ചവര്‍ തന്നെയാണ് ഓര്‍ക്കുട്ടിനെ ഏറ്റവും ശക്തമായി പിന്താങ്ങുന്നതും.
എന്നാല്‍ ഇതോടൊപ്പം തന്നെ ഇതിന്റെ ദുരുപയോഗത്തെ പറ്റിയും നാം ബോധവാന്മാര്‍ ആയേ തീരു. ഓര്‍ക്കുട്ടിന്റെ ആദ്യത്തെ ഇര എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കൌശംബി ലായെക് എന്ന 24 കാരി പെണ്‍കുട്ടി ഒരു ഇന്ത്യക്കാരി ആയത് നമുക്കൊരു മുന്നറിയിപ്പ് നല്‍കുന്നു. ബാംഗളൂരില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ആയ കൌശംബിയെ ഓര്‍കുട്ട് വഴി പരിചയപ്പെട്ട മനീഷ് എന്ന നേവി ഉദ്യോഗസ്ഥന്‍ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തുക ആയിരുന്നു.
കൌശംബിയുടെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം (ഓര്‍കുട്ട് ലഭ്യം അല്ലാത്തവര്‍ക്ക് വേണ്ടി. ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം.)
മനീഷിന്റെ ഓര്‍കുട്ട് പ്രൊഫൈലിന്റെ ചിത്രം
കൌശംബിയുടെ സ്ക്രാപ് ബുക്കില്‍ ഇപ്പോഴും സന്ദര്‍ശകര്‍ എത്തുന്നതിന്റെ ചിത്രം
മനീഷിന്റെ സ്ക്രാപ് ബുക്കില്‍ സന്ദര്‍ശകര്‍ തങ്ങളുടെ രോഷം രേഖപ്പെടുത്തുന്നതിന്റെ ചിത്രം



പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഒരു സര്‍ട്ടിഫിക്കറ്റും കൊണ്ട് ഉത്തരേന്ത്യക്കാര്‍ വരുമായിരുന്നു. ആസ്സാമില്‍ വെള്ള പ്പൊക്കത്തില്‍ തങ്ങളുടെ സര്‍വസ്വവും നഷ്ടപ്പെട്ടതാണ് എന്ന് ഏതെങ്കിലും ഉത്തരേന്ത്യന്‍ വില്ലേജ് ആപ്പീസറുടെ സാക്ഷ്യ പത്രം. എന്തെങ്കിലും തരണം. പഴയ വസ്ത്രമായാലും ഭക്ഷണമായാലും പണമായാലും സന്തോഷത്തോടെ കൃതജ്ഞതയോടെ ഒരു നോട്ടമോ ഹിന്ദിയില്‍ ഒരു അനുഗ്രഹ വചനമോ പറഞ്ഞ് ഇവര്‍ പൊയ്ക്കൊള്ളും. കാലം പുരോഗമിച്ചപ്പോള്‍ കാര്യക്ഷമത ഏറെയുള്ള കുറേ പേര്‍ ഈ പരിപാടി ഏറ്റെടുത്തു നടത്തുവാന്‍ തുടങ്ങി. സാക്ഷ്യപത്രത്തിന്റെ വലിപ്പം പോസ്റ്റ് കാര്‍ഡിന്റെ അത്രയും ആയി. മഞ്ഞ കാര്‍ഡില്‍ ഏറ്റവും ഹ്രസ്വമായി കാര്യം അവതരിപ്പിച്ച ഒരു കെട്ട് കാര്‍ഡുകളുമായി ബസ് സ്റ്റാന്‍ഡില്‍ കിടക്കുന്ന ബസില്‍ കയറി വന്ന് ഓരോരുത്തരുടേയും മടിയില്‍ ഓരോ കാര്‍ഡുകള്‍ ചടുലമായി വെച്ച് തിരികെ വരുമ്പോഴേക്കും നമ്മല്‍ കാശെടുത്ത് റെഡിയായി നില്‍ക്കും എന്ന ആത്മ വിശ്വാസത്തോടെ നമ്മെ സമീപിക്കുന്ന ഒരു കൂട്ടര്‍. പുറപ്പെടാന്‍ ഇനിയും സമയം ബാക്കി നില്‍ക്കുമ്പോള്‍ ഇതൊരു നേരം പോക്കായി മാത്രം കണ്ട് നമ്മള്‍ ഇതത്ര കാര്യമായി എടുത്തില്ല.
കൊച്ചിയില്‍ നടന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ദേശീയ സമ്മേളനത്തില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകരെ സംഘാടകരും പോലീസും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. സമ്മേളനം സ്പോണ്‍സര്‍ ചെയ്ത ഒരു കമ്പനിയുടെ പരാതി പ്രകാരം ആയിരുന്നുവത്രെ ഈ മര്‍ദ്ദനം അരങ്ങേറിയത്. നവംബര്‍ 15, 16 തിയ്യതികളില്‍ കൊച്ചിയില്‍ നടന്ന സമ്മേളനം കൊച്ചി സര്‍വകലാശാലയും കേരള സര്‍ക്കാരിന്റെ IT@school എന്ന പദ്ധതിയും ചേര്‍ന്നായിരുന്നു സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ പരിപാടിയുടെ സ്പോണ്‍സര്‍മാരില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തിന്റെ മുഖ്യ ശത്രുക്കളില്‍ ഒന്നായ നോവെല്‍ കോര്‍പ്പൊറെയ്ഷന്‍ എന്ന കമ്പനിയും ഉണ്ടായിരുന്നു എന്നത് പ്രസ്ഥാനത്തെ പറ്റിയുള്ള സംഘാടകരുടെ അജ്ഞത വെളിവാക്കുന്നു എന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യുവാനുള്ള കുത്തക കമ്പനികളുടെ തന്ത്രമാണ് ഇത്തരം നീക്കങ്ങള്‍ എന്ന് സ്വതന്ത്ര സോഫ്റ്റ്വെയര്‍ സമൂഹം നിരീക്ഷിക്കുന്നു.








