ഇനി ഗൂഗ്ള്‍‍ ഫോണ്‍

September 23rd, 2008

ഏറെ കാത്തിരുന്ന ഗൂഗ്ള്‍ മൊബൈല്‍ ഫോണ്‍ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെട്ടു. ന്യൂ യോര്‍ക്കില്‍ നടന്ന ഒരു പത്ര സമ്മേളനത്തില്‍ ആണ് ഗൂഗ്ളും, ഫോണ്‍ നിര്‍മ്മിയ്ക്കുന്ന HTC യും മൊബൈല്‍ സേവന ശൃഖലയായ T-Mobile എന്ന കമ്പനിയും സംയുക്തമായി പുതിയ ഫോണിനെ പറ്റി വിശദമാക്കിയത്.

ലിനക്സില്‍ അധിഷ്ഠിതമായി മൊബൈല്‍ ഉപകരണങ്ങളുടെ ഉപയോഗത്തിന് മാത്രമായി ഗൂഗ്ള്‍ വികസിപ്പിച്ചെടുത്ത ആന്‍ഡ്രോയ്ഡ് എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ ഉപയോഗിയ്ക്കുന്ന ആദ്യത്തെ ഫോണ്‍ ആണ് ഇത്. തായ് വാന്‍ കമ്പനിയായ HTC നിര്‍മ്മിയ്ക്കുന്ന ഫോണിന്റെ പേര് HTC Dream എന്നാണ്.

“നിങ്ങള്‍ സഞ്ചരിയ്ക്കു ന്നിടത്തെല്ലാം ഒരു ലാപ് ടോപ്പുമായി പോകാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ ഫോണ്‍, ഗൂഗ്ള്‍ സേര്‍ച്ചിനെ നിങ്ങളുടെ പോക്കറ്റില്‍ സദാ സമയവും ലഭ്യമാക്കുന്നു” – പുതിയ ഫോണിനെ പറ്റി ഗൂഗ്ളിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളായ ലാറി പേജ് പറഞ്ഞതാണിത്.

ടി-മൊബൈല്‍ എന്ന മൊബൈല്‍ ശൃഖലയില്‍ മാത്രം ലഭ്യമാവും വിധം സിം കാര്‍ഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയാണ് ഫോണ്‍ പുറത്തിറങ്ങുന്നത്. രണ്ട് വര്‍ഷത്തെ വരിസംഖ്യാ കരാറില്‍ ഏര്‍പ്പെട്ടാല്‍ ഫോണ്‍ വെറും 179 അമേരിയ്ക്കന്‍ ഡോളറിന് ലഭിയ്ക്കും.

വ്യക്തമായും iPhoneനെ പുറന്തള്ളാന്‍ ലക്ഷ്യമിടുന്ന ഈ ഫോണിന്‍ കാഴ്ചയില്‍ iPhoneഉമായി ഏറെ സാദൃശ്യം ഉണ്ട്.

iPhoneല്‍ ഇല്ലാത്ത ഒരു സവിശേഷത ഈ ഫോണില്‍ ഉള്ളത് ഇതില്‍ ലഭ്യമായ “സന്ദര്‍ഭോചിത” മെനു ആണ്. (context menu).

വേറെ പ്രധാനപെട്ട ഒരു വ്യത്യാസം ഇതില്‍ ഒന്നിലേറെ പ്രോഗ്രാമുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിയ്ക്കാം എന്നുള്ളതാണ്. (multi tasking).

എന്നാല്‍ ഗൂഗ്ള്‍ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത ഗൂഗ്ള്‍ തന്നെയാണ്. ഒരൊറ്റ ബട്ടണ്‍ ഞെക്കിയാല്‍ പ്രത്യക്ഷപ്പെടുന്ന Google Search. പിന്നെ Gmail, Google Maps, Google Talk, Google Calendar എന്നിങ്ങനെ മറ്റനേകം ജനപ്രീതി നേടിയ ഗൂഗ്ള്‍ സേവനങ്ങളും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

Google Movies – നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിലെ സിനിമകള്‍ ഏതെന്നറിയാന്‍ ഇനി ഗൂഗ്ളില്‍ സേര്‍ച്ച് ചെയ്യാം

April 25th, 2008

ഗൂഗ്ള്‍ പുതിയ ഒരു ഫീച്ചര്‍ കൂടി കൊണ്ടുവന്നിരിക്കുന്നു: http://www.google.co.in/movies നിങ്ങളുടെ പട്ടണത്തിന്റെ പേര് കൊടുത്താല്‍ അവിടുത്തെ തിയറ്ററുകളിലെ സിനിമകളും ഷോ സമയങ്ങളും ഗൂഗ്ള്‍ കാണിച്ചു തരുന്നു. തിയറ്ററുകളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറും വരെ ഗൂഗ്ളില്‍ ലഭ്യമാണ്.

ഇന്ത്യന്‍ നഗരങ്ങള്‍ക്കാണ് ഈ അഡ്രസ്സ്. മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ Country code Top Level Domain വെച്ച് സേര്‍ച്ച് ചെയ്യാവുന്നതാണ്.

Top Level Domain (TLD) എന്നാല്‍ domain name കഴിഞ്ഞു വരുന്ന കോഡ് ആണ്.

eg: com, org, biz

google.com ല്‍ google എന്നത് domain name ഉം com എന്നത് TLD യും ആണ്. ഓരോ രാജ്യത്തിനും അവരുടേതായ country specific കോഡുകളും ഉണ്ട്. ഇതിനെയാണ് Country code Top Level Domain (CcTLD) എന്ന് പറയുന്നത്.
eg: uk – United Kingdom, in – India, au – Australia, ae – United Arab Emirates

ഓരോ രാജ്യത്തെയും ഉപയോക്താക്കള്‍ക്ക് ഏറ്റവും വേഗത്തിലും അനുയോജ്യമായതുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഗൂഗ്ള്‍ ഓരോരോ രാജ്യത്തിന്റെയും TLD കളില്‍ തങ്ങളുടെ സൈറ്റ് ലഭ്യമാക്കി. ഇന്ത്യക്കാര്‍ക്ക് google.co.in ആണെങ്കില്‍ യു.എ.ഇ. ക്ക് google.ae യും, ബ്രിട്ടീഷുകാര്‍ക്ക് google.co.uk യും.

പല CcTLDകളിലും സിനിമാ വിവരങ്ങള്‍ ലഭ്യമാണ്. ബ്രിട്ടീഷുകാര്‍ക്ക് ഇവിടെ: http://www.google.co.uk/movies/
യു.എ.ഇ. TLDയില്‍ പക്ഷെ ഇത് ലഭ്യമാണെങ്കിലും അമേരിക്കയിലെ സിനിമാ വിവരങ്ങളാണ് ലഭ്യമാവുന്നത് എന്ന് മാത്രം. http://www.google.ae/movies

ഗൂഗ്ള്‍ ലഭ്യമായ മറ്റ് TLDകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗൂഗ്ള്‍ “എര്‍ത്ത് അവര്‍” ആചരിച്ചത് ഇങ്ങനെ

March 30th, 2008

ഗൂഗ്ള്‍ തങ്ങളുടെ വെബ്സൈറ്റിന്റെ നിറം കറുപ്പാക്കിക്കൊണ്ട് എര്‍ത്ത് അവറിലേക്ക് ഇന്നലെ ലോക ശ്രദ്ധ തിരിച്ചു.

2007 ലെ ആദ്യത്തെ എര്‍ത്ത് അവര്‍ ആചരണം ആസ്റ്റ്റേലിയായിലെ സിഡ്നിയിലായിരുന്നു. അന്ന് തങ്ങള്‍ക്ക് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ 1 മണിക്കൂര്‍ നേരത്തേക്ക് അണച്ച് കൊണ്ട് പൊതുജനവും വ്യവസായങ്ങളും എര്‍ത്ത് അവര്‍ ആചരിച്ചു. 10% ഊര്‍ജ്ജമാണ് അന്നവിടെ ലാഭിച്ചതായ് കണ്ടെത്തിയത്.

ഇപ്പോഴത്തെ പുതിയ തരം കമ്പ്യൂട്ടര്‍ മോണിട്ടറുകളില്‍ സാങ്കേതികമായ് ഒരു കറുത്ത പേജും വെളുത്ത പേജും തമ്മില്‍ ഊര്‍ജ്ജ ഉപയോഗത്തില്‍ വ്യത്യാസമൊന്നുമില്ല. എന്നാലും കറുത്ത ഗൂഗ്ള്‍ ഊര്‍ജ്ജ സംരക്ഷണത്തിനുള്ള ശക്തമായ ഒരു സന്ദേശമാണ് നല്‍കുന്നത്.

കറുത്ത ഗൂഗ്ള്‍ ഒരു പുതിയ ആശയമൊന്നുമല്ല. ബ്ലാക്ക്ള്‍ എന്ന ഒരു വെബ് സൈറ്റ് പണ്ടേ ഇത് പറഞ്ഞതാണ്. ഏറ്റവും പ്രചാരത്തിലുള്ള സേര്‍ച്ച് എഞ്ചിന്‍ ആയ ഗൂഗ്ള്‍ന്റെ പേജ് ഒരേ സമയം ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ തെളിയുമ്പോള്‍ ഇവയിലോക്കെ കറുത്ത നിറമാണെങ്കില്‍ എത്ര മാത്രം ഊര്‍ജ്ജം ലാഭിക്കാനാവും എന്നാണ് അവരുടെ വാദം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

4 of 4« First...234

« Previous Page
Next » വരുന്നൂ ഗ്രിഡ് ഇന്റര്‍നെറ്റ് – അതിവേഗ ഇന്റര്‍നെറ്റ് »

 • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
 • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
 • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
 • ഡി.എൻ.എസ്. അന്തകന്റെ ദിനം
 • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
 • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
 • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
 • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
 • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
 • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
 • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
 • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
 • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
 • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
 • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
 • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
 • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
 • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
 • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
 • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

 • © e പത്രം 2010