ഗൂഗിള്‍ മലയാളം വാര്‍ത്തയുടെ സ്പോര്‍ട്ട്സ് പേജില്‍ രാജകുമാരി ഭൂമി ഇടപാടിന്റെ റിപ്പോര്‍ട്ടാണ് ഒന്നാമത്തെ വാര്‍ത്തയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാജകുമാരി ഭൂമി ഇടപാട് എങ്ങനെയാ സ്പോര്‍ട്ട്സ് ആവുന്നത് എന്ന് അവള്‍ ചോദിച്ചപ്പോഴാണ് അത് ശരിയാണല്ലോ എന്ന് ഓര്‍ത്തത്. ഇത്തരം സ്ഥാനം തെറ്റിയുള്ള വാര്‍ത്തകള്‍ സ്ഥിരമായി കാണുന്നത് കൊണ്ടാവും ഇത്രയും നാള്‍ ഇത് ശ്രദ്ധിക്കാതെ പോയത്. 
 
 
ഗൂഗിള്‍ ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം വഴി ഓട്ടോമാറ്റിക് ആയിട്ടാണ് വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നത് എന്ന് പേജിന്റെ അടിയില്‍ എഴുതി വെച്ചിട്ടുമുണ്ട്.
 
 
കീ വേഡുകള്‍ അടിസ്ഥാനം ആക്കിയാവണം വാര്‍ത്തകള്‍ വിവിധ തലക്കെട്ടുകള്‍ക്ക് കീഴെ ഗൂഗിള്‍ അണി നിരത്തുന്നത്. അതു കൊണ്ട് തന്നെ ഇത്തരം തെറ്റുകള്‍ സ്വാഭാവികവുമാണ്. ക്ഷമി. രാജകുമാരിയെ ആശ്വസിപ്പിച്ചു. ഗൂഗിളിനെ സംരക്ഷിക്കാനുള്ള എന്റെ തിടുക്കം കണ്ടിട്ടാവണം രാജകുമാരി പുഞ്ചിരിച്ചു. മോണാലിസയെ പോലെ. 
 
ഗൂഗിള്‍ വാര്‍ത്തകള്‍ മലയാളത്തില്‍ ലഭ്യമായതോടെ മലയാളികള്‍ക്ക് വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരു പുതിയ സാധ്യതയാണ് തുറന്നു കിട്ടിയത്. ഇതിന് ഗൂഗിളിന് സഹായകമായത് യൂണികോഡ് ഫോണ്ട് എന്‍കോഡിങ് സംവിധാനവും. 
 
മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഫോണ്ട് സംവിധാനത്തിന് ഒരു ഏകീകൃത രൂപം ഇല്ലാത്തത്. ആസ്കി (ASCII) സംവിധാനവും യൂണികോഡ് (Unicode) സംവിധാനവും തമ്മില്‍ നടന്ന യുദ്ധത്തില്‍ അവസാന വിജയം യൂണികോഡിനു തന്നെയായിരുന്നു. യൂണികോഡ് തങ്ങളുടെ തിരച്ചില്‍ യന്ത്രത്തിന്റെ അടിസ്ഥാനം ആക്കിയത് ഗൂഗിളിനെ ഇന്നത്തെ നിലയില്‍ വിജയകരം ആക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്. 
 
പ്രചാരത്തില്‍ ഉണ്ടായിരുന്ന ആസ്കി (ASCII) സംവിധാനത്തിന് വെറും 256 അക്ഷരങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യുവാന്‍ കഴിയുമായിരുന്നുള്ളൂ. ടൈപ് റൈറ്ററിലെ ഇംഗ്ലീഷ് അക്ഷരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറ്റുക എന്ന പ്രാഥമിക ധര്‍മ്മം മാത്രമാണ് ആസ്കി സംവിധാനത്തിന് ചെയ്യുവാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൂട്ടക്ഷരങ്ങളും ചില്ലക്ഷരങ്ങളും ഒക്കെ ഉള്ള മലയാളം പോലുള്ള ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ആസ്കി ഏറെ ബുദ്ധിമുട്ടി. ഒരു ഏകീകൃത ഘടന ഒന്നും ഇല്ലാതെ ആസ്കിയില്‍ മലയാളം അക്ഷരങ്ങള്‍ ആവശ്യാനുസരണം ഉണ്ടാക്കി എടുത്തത് മൂലം ഓരോരുത്തര്‍ വികസിപ്പിച്ച് എടുത്ത ഫോണ്ടും ഒന്നിനൊന്നു വ്യത്യസ്തങ്ങള്‍ ആയി തീര്‍ന്നു. ഓരോ ഫോണ്ടും തങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്താല്‍ മാത്രമേ ഇത്തരം ഫോണ്ടുകള്‍ ഉപയോഗിക്കുന്ന വെബ് സൈറ്റുകള്‍ വായനക്കാരന് വായിക്കാന്‍ കഴിയൂ.
 
എന്നാല്‍ വായനക്കാരന്‍ പോലും അറിയാതെ വായനക്കാരന്റെ കമ്പ്യൂട്ടറിലേക്ക് തങ്ങളുടെ ഫോണ്ട് ഇന്‍സ്റ്റോള്‍ ചെയ്യിപ്പിക്കുന്ന ഒരു രീതിയാണ് ഈ പ്രശ്നത്തെ മറി കടക്കാന്‍ മൈക്രോസോഫ്റ്റ് തന്നെ വികസിപ്പിച്ച് എടുത്തത്. ഇതാവട്ടെ മൈക്രോസോഫ്റ്റിന്റെ ഉല്‍പ്പന്നം ആയ ഇന്റര്‍നെറ്റ് എക്സ്പ്ലോററില്‍ മാത്രമേ സാധിക്കുകയുമുള്ളൂ. അത് കൊണ്ടാണ് ഇത്തരം കുത്തക ഫോണ്ട് ഉപയോഗിക്കുന്ന മലയാള മനോരമ പോലുള്ള സൈറ്റുകള്‍ വായിക്കാന്‍ ഫയര്‍ ഫോക്സ് പോലുള്ള മികച്ച ബ്രൌസറുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് വെബ് സൈറ്റില്‍ ന
 

ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കി പീഡിയയുടെ മലയാളം പതിപ്പ് 10,000 ലേഖനങ്ങള്‍ പിന്നിട്ടു. 2009 ജൂണ്‍ 1 നാണ് മലയാളം വിക്കി പീഡിയ 10000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതിഫലേച്ഛ യില്ലാതെ പ്രവര്‍ത്തിക്കുന്ന പതിനായിര ത്തിലേറെ വരുന്ന ഉപയോക്താ ക്കളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് വിക്കി പീഡിയയെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. ഇന്ത്യന്‍ വിക്കി പീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കി പീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കി പീഡിയകള്‍ തെലുങ്ക്, ഹിന്ദി, മറാഠി, ബംഗാളി, ബിഷ്ണുപ്രിയ മണിപ്പൂരി, തമിഴ് എന്നിവയാണ്.
കമ്പ്യൂട്ടര്‍ മനുഷ്യനെ എല്ലാ കാര്യത്തിലും പിന്തള്ളുവാന്‍ ഉള്ള ശ്രമത്തില്‍ മുന്നേറുമ്പോള്‍ മനുഷ്യന്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറിനെ തന്നെ തടുക്കുവാന്‍ ഉള്ള ഒരു ശ്രമം ആണ് കാപ്ച. പേരു വിവരങ്ങള്‍ നല്‍കി റെജിസ്റ്റര്‍ ചെയ്യേണ്ട പല വെബ് സൈറ്റുകളിലും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഈ വിവരങ്ങള്‍ നല്‍കി റെജിസ്റ്ററേഷന്‍ പൂര്‍ത്തിയാക്കുന്ന വിരുതന്മാരുണ്ട്. മനുഷ്യന്‍ നല്‍കേണ്ട വിവരങ്ങള്‍ ഇത്തരത്തില്‍ കമ്പ്യൂട്ടര്‍ തന്നെ നല്‍കുമ്പോള്‍ നിരവധി വ്യാജ റെജിസ്റ്ററേഷനുകളും മറ്റും ഉണ്ടാവുന്നു. കമന്റുകളും മറ്റും നല്‍കുവാന്‍ ഉള്ള സംവിധാനം ഉള്ള വെബ് സൈറ്റുകളില്‍ തങ്ങളുടെ പരസ്യങ്ങളും മറ്റും നല്‍കുവാന്‍ കമ്പ്യൂട്ടറിനെ ഉപയോഗിക്കുന്നവരും ഉണ്ട്. ഇത്തരം കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള യന്ത്രവല്‍കൃത വെബ് സൈറ്റ് ഉപയോഗം വെബ് സൈറ്റ് നിര്‍മ്മിക്കുന്നവരുടേയും അവ നടത്തുന്നവരുടേയും ഒരു വിട്ടു മാറാത്ത തലവേദന ആണ്. ഇതിനെതിരെ ഉണ്ടാക്കിയ ഒരു സംവിധാനം ആണ് കാപ്ച.




