ഇന്റര്‍നെറ്റില്‍ എറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആര്‍ക്കും തിരുത്താവുന്നതുമായ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കി പീഡിയയുടെ മലയാളം പതിപ്പ് 10,000 ലേഖനങ്ങള്‍ പിന്നിട്ടു. 2009 ജൂണ്‍ 1 നാണ് മലയാളം വിക്കി പീഡിയ 10000 ലേഖനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രതിഫലേച്ഛ യില്ലാതെ പ്രവര്‍ത്തിക്കുന്ന പതിനായിര ത്തിലേറെ വരുന്ന ഉപയോക്താ ക്കളുടെ നിര്‍ലോഭമായ സഹായ സഹകരണങ്ങളാണ് വിക്കി പീഡിയയെ ഈ നേട്ടത്തിന് പ്രാപ്തമാക്കിയത്. ഇന്ത്യന്‍ വിക്കി പീഡിയകളില്‍ ഈ കടമ്പ കടക്കുന്ന ഏഴാമത്തെ വിക്കി പീഡിയ ആണു് മലയാളം. മലയാളത്തിനു മുന്‍പേ 10,000 ലേഖനങ്ങള്‍ എന്ന കടമ്പ കടന്ന ഇന്ത്യന്‍ ഭാഷകളിലെ മറ്റു് വിക്കി പീഡിയകള്‍ തെലുങ്ക്, ഹിന്ദി, മറാഠി, ബംഗാളി, ബിഷ്ണുപ്രിയ മണിപ്പൂരി, തമിഴ് എന്നിവയാണ്.
2009 ജൂണ്‍ 1ലെ കണക്ക നുസരിച്ച് 10,574 രജിസ്റ്റര്‍ ചെയ്ത ഉപയോക്താ ക്കളാണുള്ളത്. ഇതില്‍ 13 പേര്‍ അഡ്മിനിസ്ട്രേറ്റര്‍മാരും മൂന്ന് പേര്‍ ബ്യൂറോക്രാറ്റുകളുമാണ്.
എല്ലാ ഭാഷകളിലും സ്വതന്ത്രവും സമ്പൂര്‍ണവുമായ വിജ്ഞാന കോശം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2001 ജനുവരി 15നാണ് വിക്കി പീഡിയ പദ്ധതിക്ക് തുടക്കം കുറിച്ചത്.
2002 ഡിസംബര്‍ 21-ന് തുടങ്ങിയ മലയാളം വിക്കി പീഡിയ ആറര വര്‍ഷത്തി നുള്ളില്‍ പതിനായിരം ലേഖനം തികച്ചത് മലയാള ഭാഷയ്ക്കു തന്നെ മികച്ച നേട്ടമായി കരുതാവുന്നതാണ്. എങ്കിലും രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളില്‍ നൂറോളം ഉപയോക്താക്കള്‍ മാത്രമേ സജീവ ഉപയോക്താക്കളായുള്ളൂ എന്നത് പലപ്പോഴും ഈ വിക്കി പീഡിയയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കാറുണ്ട്. അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി വലിയൊരു ഉപയോക്തൃ വൃന്ദം ഈ സ്വതന്ത്ര സംരംഭത്തില്‍ പങ്കാളിയാകുക യാണെങ്കില്‍ വിക്കി പീഡിയയുടെ വളര്‍ച്ച ഇനിയും അതിവേഗത്തി ലാകാന്‍ സാധ്യത യുണ്ടെന്ന് മലയാളം വിക്കി പീഡിയയുടെ സജീവ പ്രവര്‍ത്തകര്‍ പറയുന്നു.
മലയാളം വിക്കി പീഡിയയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ പടുത്തു യര്‍ത്തി യിരിക്കുന്നതു് ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കി പീഡിയകളില്‍ ഒന്നാണു് . ലേഖനങ്ങളുടെ എണ്ണത്തി ലൊഴിച്ചു് മറ്റു് പല മാനദണ്ഡ ങ്ങളിലും മലയാളം വിക്കി പീഡിയ ഇതര ഇന്ത്യന്‍ വിക്കികളേക്കാള്‍ വളരെയേറെ മുന്നിലാണു്.
- ഏറ്റവും അധികം പേജ് ഡെപ്ത്ത് ഉള്ള ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
- ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
- ഒരു ലേഖനത്തില്‍ ഏറ്റവും അധികം എഡിറ്റു് നടക്കുന്ന ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയ,
- ഓരോ ലേഖനത്തിലും ഉള്ള ഗുണ നിലവാരമുള്ള ഉള്ളടക്ക ത്തിന്റെ കാര്യത്തില്‍,
തുടങ്ങി മിക്കവാറും എല്ലാ വിഭാഗത്തിലും മലയാളം വിക്കി പീഡിയയും അതിന്റെ സഹോദര സംരംഭങ്ങളും (വിക്കി വായന ശാല, വിക്കി നിഘണ്ടു തുടങ്ങിയവ), ഇന്ത്യന്‍ ഭാഷകളിലെ മറ്റ് വിക്കി പീഡിയകളെ അപേക്ഷിച്ച് വളരെ യധികം മുന്‍പിലാണ്. റജിസ്റ്റേഡ് ഉപയോക്താക്കളുടെ കാര്യത്തില്‍ ഈയടുത്ത കാലത്തു് ഹിന്ദി വിക്കി പീഡിയ മലയാളം വിക്കി പീഡിയയെ മറി കടക്കുന്നതു് വരെ, ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ രെജിസ്റ്റര്‍ ചെയ്ത ഇന്ത്യന്‍ ഭാഷാ വിക്കി പീഡിയയും മലയാളം വിക്കി പീഡിയ ആയിരുന്നു.
ലേഖനങ്ങളുടെ എണ്ണം മറ്റു ഇന്ത്യന്‍ വിക്കി പീഡിയകളെ അപേക്ഷിച്ച് കുറവാണെങ്കിലും, ഉള്ള ലേഖനങ്ങളില്‍ എല്ലാം തന്നെ അത്യാവശ്യം ഗുണ നിലവാരമുള്ള ഉള്ളടക്കമാണ് മലയാളം വിക്കി പീഡിയയിലുള്ളത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: free-software, malayalam-computing