പരിസ്ഥിതിയെ സഹായിക്കാന്‍ നമുക്ക് എന്ത് ചെയ്യാനാവും?

June 5th, 2008

ഇന്ന് ലോക പരിസ്ഥിതി ദിനം. IT അടക്കം എല്ലാ സാങ്കേതിക വിദ്യകളും മനുഷ്യ രാശി നിലനില്‍ക്കുന്നിടത്തോളം മാത്രമേ നില നില്‍ക്കൂ എന്നത് കൊണ്ടാണ് ഈ കുറിപ്പ് ഇവിടെ ഉള്ളത്.

പരിസ്ഥിതിയെ സംരക്ഷിയ്ക്കാന്‍ നമുക്ക് ചെയ്യാവുന്ന ചില ചെറിയ വലിയ കാര്യങ്ങളാണിവ.

1) നിങ്ങളുടെ ഗാര്‍ഹിക ശുചിത്വത്തിനുള്ള സാമഗ്രികള്‍ സ്വയം വീട്ടില്‍ വെച്ചു തന്നെ നിര്‍മ്മിക്കുക. കടുത്ത വിഷാംശമുള്ള ഉല്‍പ്പന്നങ്ങള്‍ കടയില്‍ നിന്നും വാങ്ങി ഉപയോഗിക്കാതിരിക്കുക. പണവും മിച്ചം നിങ്ങളൊരു നല്ല കാര്യം ചെയ്തു എന്ന സംതൃപ്തിയും നിങ്ങള്‍ക്ക് ലഭിക്കും. അലക്കു കാരം, സോപ്പ്, വിനാഗിരി, നാരങ്ങ നീര് മുതലായവ കൊണ്ട് നിര്‍മ്മിക്കവുന്ന ഇത്തരം സാമഗ്രികളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്.

2) ഷോപ്പിങ്ങിന് പോകുമ്പോള്‍ തുണി സഞ്ചി കൂടെ കൊണ്ട് പോകുക. പ്ലാസ്റ്റിക്ക് കവറുകള്‍ ഉപയോഗിക്കാതിരിക്കുക.

3) പല്ല് തേയ്ക്കുവാന്‍ ബ്രഷ് എടുത്ത് അത് നനച്ച് കഴിഞ്ഞാല്‍ ഉടന്‍ ടാപ്പ് അടയ്ക്കുക.

4) പരിസ്ഥിതിയെ സ്നേഹിക്കുവാന്‍ നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക.

5) ചപ്പ് ചവറുകള്‍ അലക്ഷ്യമായ് ഉപേക്ഷിക്കാതിരിക്കുവാന്‍ ശീലിക്കുക.

6) കഴിവതും സാധനങ്ങള്‍ ഒരു പാട് നാളത്തേക്കുള്ളത് ഒരുമിച്ച് വാങ്ങുക. ഇത് പാക്കിങ്ങ് വെയിസ്റ്റിന്റെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു.

7) വീടും പരിസരവും ചൂല് കൊണ്ട് വൃത്തിയാക്കുക. വെള്ളം ഒഴിച്ച് കഴുകുന്നത് കഴിവതും ഒഴിവാക്കുക.

8) വെള്ളത്തിന്റെ ലീക്ക് നിങ്ങളുടെ വീട്ടില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അത് ഉടനെ പരിഹരിക്കുക.

9) ഇന്ധന ഉപയോഗം പരിസ്ഥിതിയെ നശിപ്പിക്കുന്നു. കഴിയാവുന്നിടത്തോളം വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. മാര്‍ക്കറ്റിലും, ഭക്ഷണശാലയിലേക്കും മറ്റും നടന്നു പോവുക.

10) അതത് പ്രദേശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണ സാധനങ്ങള്‍ ഉപയോഗിക്കുക. കപ്പല്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന ഇന്ധനം വന്‍ പരിസ്ഥിതി നാശമാണ് വരുത്തുന്നത്.

11) കമ്പ്യൂട്ടറിന്റെ പവര്‍ സേവിങ്ങ് സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുക. കുറച്ചു സമയത്തേക്ക് ഉപയോഗിക്കാത്തപ്പോള്‍ “സ്ലീപ്” മോഡിലിടുകയും കൂടുതല്‍ സമയം ഉപയോഗിക്കാത്തപ്പോള്‍ “ഓഫ്” ചെയ്യുകയും വേണം.

12) CFL ബള്‍ബുകള്‍ പരമാവധി ഉപയോഗിക്കുക.

13) കഴിയാവുന്നിടത്തോളം പൊതു ഗതാഗത സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുക.

14) ഒരു മരത്തെ ചെന്ന് കെട്ടിപ്പുണരുക. അവ നമ്മുടെ സ്നേഹവും നന്ദിയും അര്‍ഹിക്കുന്നു. മരങ്ങള്‍ ഗ്രീന്‍ ഹൌസ് വാതകങ്ങളെ ഇല്ലാതാക്കി കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്നു.

15) “എയര്‍ കണ്ടീഷന്‍” മുറികളിലെ വിള്ളലുകളും വിടവുകളും നികത്തി ചൂട് അകത്തേക്ക് കടക്കുന്നത് പരമാവധി തടയുക.

16) നിങ്ങള്‍ക്ക് അത്യാവശ്യമില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങിക്കാതിരിക്കുക. “ഇ വെയിസ്റ്റ്” (പഴയ കമ്പ്യൂട്ടറുകള്‍, പ്രിന്ററുകള്‍, മൊബൈല്‍ ഫോണുകള്‍ മുതലായവ) ഒരു കടുത്ത പരിസ്ഥിതി പ്രശ്നമായി മാറി കഴിഞ്ഞു. പഴയ ഉപകരണങ്ങളില്‍ അടങ്ങിയിരിക്കുന്ന വിഷം മണ്ണിലേക്കും, ഭൂഗര്‍ഭ ജലത്തിലേക്കും വരെ പടരുന്നു.

17) എയര്‍ കണ്ടീഷനറുടെ തെര്‍മോസ്റ്റാറ്റ് മതിയായ അളവില്‍ സെറ്റ് ചെയ്യുക. അത്യാവശ്യം തണുപ്പ് മാത്രം മതി എന്ന് വെയ്ക്കുക.

18) ഗൃഹോപകരണങ്ങള്‍ “എനര്‍ജി സ്റ്റാര്‍” റേറ്റിങ്ങ് നോക്കി വാങ്ങുക. കൂടുതല്‍ നക്ഷത്രങ്ങള്‍ എന്നാല്‍ കൂടുതല്‍ നല്ലത

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്റര്‍നെറ്റ് കഫേ ഉടമ പിടിയില്‍

May 16th, 2008

നാം പലപ്പോഴും കാണാറുള്ള ഒരു തലക്കെട്ടാണിത്. നമ്മുടെ പോലീസിന്റെയോ മാധ്യമങ്ങളുടെയോ ഒക്കെ പിന്നോക്കാവസ്ഥ വെളിപ്പെടുത്തുന്ന ഒരു തലക്കെട്ട്.

തന്റെ ഇന്റര്‍നെറ്റ് കഫെയില്‍ വന്ന ഏതോ ഒരാള്‍ ഇന്റര്‍നെറ്റില്‍ എന്തോ ചെയ്തു. ഇത്ര മാത്രമെ ഒരു കഫേ ഉടമ അറിയേണ്ടതുള്ളൂ. വരുന്ന ആള്‍ക്കാരുടെ പേരും വിലാസവും മറ്റ് വിശദ വിവരങ്ങളും രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാല്‍ ഈ വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കാനാവാത്തതാണ്. പിന്നെ ഓരോ ആളും കഫേയില്‍ വന്നിട്ട് ഇന്റര്‍നെറ്റില്‍ എന്തു ചെയ്യുന്നു എന്നുള്ളത് സാങ്കേതികമായി ട്രാക്ക് ചെയ്യാനാവുമെങ്കിലും സ്വകാര്യതയിലുള്ള കടന്നുകയറ്റമാണിത്. ഇത് അധാര്‍മ്മികവും ചെയ്തു കൂടാത്തതുമാണ്. ഇന്ത്യയില്‍ സ്വകാര്യതക്ക് എത്ര നിയമ പരിരക്ഷ ഉണ്ട് എന്നത് തര്‍ക്കവിഷയമാണ്. സ്വന്തം സ്വകാര്യതയെ വിലമതിക്കാന്‍ നമുക്കു തന്നെ അറിയാത്തത് കൊണ്ട് ഇതൊരു വിഷയമായി പലപ്പോഴും നാം കാണാറില്ല. ഇന്റര്‍നെറ്റ് കഫേയില്‍ സ്വന്തം പേരും വിലാസവും കൊടുക്കാന്‍ നമുക്ക് മടിയില്ലാത്തതു ഇത് കൊണ്ട് തന്നെ. നാളെ മത്സ്യ മാര്‍ക്കറ്റില്‍ കടക്കുന്നതിന് മുന്‍പും ഇത് പോലെ പേര്‍ രേഖപ്പെടുത്താനും ഫോട്ടോ പതിച്ച ഐഡന്റിറ്റി കാര്‍ഡ് സിനിമാതിയേറ്ററില്‍ കയറുന്നതിന് മുന്‍പ് കാണിക്കാനും നമുക്ക് മടി ഉണ്ടാവില്ല.

ടെക്നോളജിയെ ഭയപ്പാടോടെ കാണുന്നത് കൊണ്ടാവാം നാം ഇന്റര്‍നെറ്റ് കഫേകളില്‍ കയറുന്നതിന് സ്വന്തം സ്വകാര്യത പണയം വെക്കാന്‍ തയ്യാറാവുന്നത്. അറിയാത്തതിനെയാണല്ലോ നാം ഭയക്കുന്നത്. ഇന്റര്‍നെറ്റ് വഴി നടക്കുന്ന തട്ടിപ്പുകള്‍ക്കും നാം ഇതേ അജ്ഞത കൊണ്ട് താര പരിവേഷം നല്‍കുന്നു. തട്ടിപ്പ് നടത്തിയവന്‍ താരവും കഫേ ഉടമ പിടിയിലും ആവുന്നു.

- ജെ.എസ്.

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

Google Movies – നിങ്ങളുടെ അടുത്തുള്ള തിയറ്ററുകളിലെ സിനിമകള്‍ ഏതെന്നറിയാന്‍ ഇനി ഗൂഗ്ളില്‍ സേര്‍ച്ച് ചെയ്യാം

April 25th, 2008

ഗൂഗ്ള്‍ പുതിയ ഒരു ഫീച്ചര്‍ കൂടി കൊണ്ടുവന്നിരിക്കുന്നു: http://www.google.co.in/movies നിങ്ങളുടെ പട്ടണത്തിന്റെ പേര് കൊടുത്താല്‍ അവിടുത്തെ തിയറ്ററുകളിലെ സിനിമകളും ഷോ സമയങ്ങളും ഗൂഗ്ള്‍ കാണിച്ചു തരുന്നു. തിയറ്ററുകളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പറും വരെ ഗൂഗ്ളില്‍ ലഭ്യമാണ്.

ഇന്ത്യന്‍ നഗരങ്ങള്‍ക്കാണ് ഈ അഡ്രസ്സ്. മറ്റ് രാജ്യങ്ങള്‍ക്ക് അവരുടെ Country code Top Level Domain വെച്ച് സേര്‍ച്ച് ചെയ്യാവുന്നതാണ്.

Top Level Domain (TLD) എന്നാല്‍ domain name കഴിഞ്ഞു വരുന്ന കോഡ് ആണ്.

eg: com, org, biz

google.com ല്‍ google എന്നത് domain name ഉം com എന്നത് TLD യും ആണ്. ഓരോ രാജ്യത്തിനും അവരുടേതായ country specific കോഡുകളും ഉണ്ട്. ഇതിനെയാണ് Country code Top Level Domain (CcTLD) എന്ന് പറയുന്നത്.
eg: uk – United Kingdom, in – India, au – Australia, ae – United Arab Emirates

ഓരോ രാജ്യത്തെയും ഉപയോക്താക്കള്‍ക്ക് ഏറ്റവും വേഗത്തിലും അനുയോജ്യമായതുമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ഗൂഗ്ള്‍ ഓരോരോ രാജ്യത്തിന്റെയും TLD കളില്‍ തങ്ങളുടെ സൈറ്റ് ലഭ്യമാക്കി. ഇന്ത്യക്കാര്‍ക്ക് google.co.in ആണെങ്കില്‍ യു.എ.ഇ. ക്ക് google.ae യും, ബ്രിട്ടീഷുകാര്‍ക്ക് google.co.uk യും.

പല CcTLDകളിലും സിനിമാ വിവരങ്ങള്‍ ലഭ്യമാണ്. ബ്രിട്ടീഷുകാര്‍ക്ക് ഇവിടെ: http://www.google.co.uk/movies/
യു.എ.ഇ. TLDയില്‍ പക്ഷെ ഇത് ലഭ്യമാണെങ്കിലും അമേരിക്കയിലെ സിനിമാ വിവരങ്ങളാണ് ലഭ്യമാവുന്നത് എന്ന് മാത്രം. http://www.google.ae/movies

ഗൂഗ്ള്‍ ലഭ്യമായ മറ്റ് TLDകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വരുന്നൂ ഗ്രിഡ് ഇന്റര്‍നെറ്റ് – അതിവേഗ ഇന്റര്‍നെറ്റ്

April 9th, 2008

നാ‍മെല്ലാവരും മിനിട്ടുകളോളം കമ്പ്യൂട്ടര്‍ സ്ക്രീനിലേക്ക് നോക്കി ഇരിക്കാറുണ്ട്. എന്തിന്. കേവലം എന്തെങ്കിലും ഒന്ന് സംഭവിക്കുവാന്‍ വേണ്ടി മാത്രം. ഒരു മനുഷ്യായുസിന്റെ പകുതിയോളം ഒരു അമേരിക്കക്കാരന്‍ ഇങ്ങനെ കാത്തിരുപ്പാണെന്ന് പണ്ട് വായിച്ചത് ഓര്‍ക്കുന്നു. അത് പണ്ട്…PC AT386 ഉം 486 ഉം മാത്രം ഉണ്ടായിരുന്ന കാലം. core 2 duo വന്നു. നമ്മുടെ ഇന്റര്‍നെറ്റ് ഉപയോഗ രീതി മാറി. video കളും applications ഉം download ചെയ്യാനിട്ട് ഇന്നും നാം അതേ കാത്തിരുപ്പ് തുടരുന്നു.

ഇതെല്ലാം മാറുവാന്‍ പോകുന്നു.

വരുന്നൂ ഗ്രിഡ്… 1989 ല്‍ Sir Tim Berners-Lee world wide web ഡിസൈന്‍ ചെയ്ത CERN ന്റെ ലാബില്‍ നിന്നു തന്നെ.

ഇപ്പോഴത്തെ വെബിന്റെ ഏറ്റവും വലിയ പരിമിതി അത് റ്റെലിഫോണ്‍ കേബിളുകളെയാണ് ആശ്രയിക്കുന്നത് എന്നതാണ്. ഈ കേബിളുകള്‍ക്ക് data transfer capacity പരിമിതമാണ്. ഇത് പരിഹരിക്കാന്‍ പുതിയ ഗ്രിഡ് സംവിധാനം 10000 ഇരട്ടി വേഗത തരുന്ന fiber optic കേബിളുകളാവും ഉപയോഗിക്കുക.

10000 ഇരട്ടി വേഗതയുള്ള പുതിയ ഇന്റര്‍നെറ്റ് നമ്മുടെ ജീവിതത്തില്‍ പല മാറ്റങ്ങളും വരുത്തും എന്ന് തീര്‍ച്ച.

ഒരു DVD സിനിമ വെറും സെക്കന്‍ഡുകള്‍ക്കുള്ളില്‍ download ചെയ്യനാവും. Web cam ഉകള്‍ പഴംകഥയാവും. 3D imaging സംവിധാനത്തില്‍ നിങ്ങള്‍ക്കൊരു hologram ആയി നാട്ടില്‍ നിങ്ങളുടെ വീട്ടിലെത്തി നിങ്ങളുടെ പ്രിയപ്പെട്ടവരുമായി സംസാരിക്കാനുമാവും.

ഇത്തരമൊരു technological കുതിച്ചു ചാട്ടം ലോകത്തെ എങ്ങനെ മാറ്റി മറിക്കും എന്ന് ഇന്റര്‍നെറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ പ്രവചിക്കുക അസാധ്യമാണെന്ന് മനസ്സിലാവും.

- ജെ.എസ്.

1 അഭിപ്രായം »

ഗൂഗ്ള്‍ “എര്‍ത്ത് അവര്‍” ആചരിച്ചത് ഇങ്ങനെ

March 30th, 2008

ഗൂഗ്ള്‍ തങ്ങളുടെ വെബ്സൈറ്റിന്റെ നിറം കറുപ്പാക്കിക്കൊണ്ട് എര്‍ത്ത് അവറിലേക്ക് ഇന്നലെ ലോക ശ്രദ്ധ തിരിച്ചു.

2007 ലെ ആദ്യത്തെ എര്‍ത്ത് അവര്‍ ആചരണം ആസ്റ്റ്റേലിയായിലെ സിഡ്നിയിലായിരുന്നു. അന്ന് തങ്ങള്‍ക്ക് അത്യാവശ്യമില്ലാത്ത വൈദ്യുത വിളക്കുകള്‍ 1 മണിക്കൂര്‍ നേരത്തേക്ക് അണച്ച് കൊണ്ട് പൊതുജനവും വ്യവസായങ്ങളും എര്‍ത്ത് അവര്‍ ആചരിച്ചു. 10% ഊര്‍ജ്ജമാണ് അന്നവിടെ ലാഭിച്ചതായ് കണ്ടെത്തിയത്.

ഇപ്പോഴത്തെ പുതിയ തരം കമ്പ്യൂട്ടര്‍ മോണിട്ടറുകളില്‍ സാങ്കേതികമായ് ഒരു കറുത്ത പേജും വെളുത്ത പേജും തമ്മില്‍ ഊര്‍ജ്ജ ഉപയോഗത്തില്‍ വ്യത്യാസമൊന്നുമില്ല. എന്നാലും കറുത്ത ഗൂഗ്ള്‍ ഊര്‍ജ്ജ സംരക്ഷണത്തിനുള്ള ശക്തമായ ഒരു സന്ദേശമാണ് നല്‍കുന്നത്.

കറുത്ത ഗൂഗ്ള്‍ ഒരു പുതിയ ആശയമൊന്നുമല്ല. ബ്ലാക്ക്ള്‍ എന്ന ഒരു വെബ് സൈറ്റ് പണ്ടേ ഇത് പറഞ്ഞതാണ്. ഏറ്റവും പ്രചാരത്തിലുള്ള സേര്‍ച്ച് എഞ്ചിന്‍ ആയ ഗൂഗ്ള്‍ന്റെ പേജ് ഒരേ സമയം ലക്ഷക്കണക്കിന് കമ്പ്യൂട്ടര്‍ സ്ക്രീനുകളില്‍ തെളിയുമ്പോള്‍ ഇവയിലോക്കെ കറുത്ത നിറമാണെങ്കില്‍ എത്ര മാത്രം ഊര്‍ജ്ജം ലാഭിക്കാനാവും എന്നാണ് അവരുടെ വാദം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

11 of 11« First...91011

« Previous Page
Next » വരുന്നൂ ഗ്രിഡ് ഇന്റര്‍നെറ്റ് – അതിവേഗ ഇന്റര്‍നെറ്റ് »

  • ബാർകോഡിന്റെ ഉപജ്ഞാതാവ് നോർമൻ വുഡ്ലാൻഡ് അന്തരിച്ചു
  • അപ്പിൾ ടു ആപ്പിൾ : സാംസങ്ങ് തിരിച്ചടിക്കുന്നു
  • ആപ്പിൾ പകർത്തിയ സാംസങ് വെട്ടിലായി
  • ഡി.എൻ.എസ്. അന്തകന്റെ ദിനം
  • നെക്സ്റ്റ് ഡ്രോപ്പ് : സാങ്കേതിക വിദ്യ ജനനന്മയ്ക്ക്
  • ടാഗ് ടൈൽ ഫേസ്ബുക്ക് കൈവശപ്പെടുത്തി
  • ഐഫോണ്‍ കൊണ്ട് ആത്മരക്ഷ
  • ആകാശിനെ വെല്ലാന്‍ ബി.എസ്.എന്‍.എല്‍.
  • ഐപാഡ് തങ്ങളുടേതാണെന്ന് ചൈനീസ്‌ കമ്പനി
  • ഐഫോണ്‍ ഗാസ് അടുപ്പുകള്‍ പിടിച്ചെടുത്തു
  • എമര്‍ജന്‍സി മൊബൈല്‍ ഫോണ്‍ വരുന്നു
  • ഹേര്‍ട്ട്സിനെ ഗൂഗിള്‍ ഡൂഡ്ല്‍ കൊണ്ട് ആദരിച്ചു
  • ഗൂഗിള്‍ നയമാറ്റം എങ്ങനെ ഉപയോക്താക്കളെ ബാധിക്കും
  • ഗൂഗിള്‍ ബസ്‌ ഇനി ഓടില്ല
  • മൈക്രോസോഫ്റ്റ്‌ സ്കൈപ്പ് കൈയ്യടക്കി
  • ഫേസ്ബുക്ക് ഉയര്‍ത്തുന്ന സ്വകാര്യതാ പ്രശ്നങ്ങള്‍
  • മലയാളം വിക്കിപീഡിയയില്‍ 15000 ലേഖനങ്ങള്‍
  • ഗൂഗിള്‍ തൊഴിലാളികള്‍ക്ക്‌ വീട്ടുവേലക്കാര്‍
  • ഗൂഗിള്‍ ചാറ്റില്‍ മലയാളം നിഘണ്ടു
  • മമ്മുട്ടിയുടെ വെബ് സൈറ്റ്‌ ഹാക്ക്‌ ചെയ്യപ്പെട്ടു

  • © e പത്രം 2010