Monday, August 11th, 2008

പിഴച്ചവര്‍ – കാപ്പിലാന്‍

ആദമേ …
പിഴച്ചു പോയീ നിന്‍ സന്തതികളീ മണ്ണില്‍
ആദിയില്‍ വചനവും വചനമോ ദൈവവും
ആദ്യന്തമില്ലാ ത്തവന്‍ മെച്ചമായ് എല്ലാം
ചമച്ച് ഇഹത്തിന്‍ അധിപനായ്
നിന്നെയും മനുഷ്യനായ്
എന്തിനായ് ഭഷിച്ചു നീ ആ പാപത്തിന്‍ കനി
മറന്നു നിന്നെയും തന്‍ വാക്കിനെയും
ഭൂവിലൊരു നാകം പണിയുവാനോ ?
നിന്നിലെ സത്യത്തിന്‍ നിറവിനോ ?
ലജ്ജിതനായ് നീ ഒളിപ്പതെന്തേ നിന്നിലെ നഗ്നത നീ അറിയുന്നുവോ ?

ചുടു ചോര ചീന്തി കൊണ്ട് അലറുന്ന കായിനുകള്‍
ചരിത്രത്തിന്‍ കറുത്ത പാടുകള്‍ യുഗങ്ങളായി
നാണ്യത്തിന്‍ വെള്ളി തുലാസിനാല്‍ അളക്കുന്നു നമ്മള്‍
മാനുഷ്യ ബന്ധങ്ങളെ

തമ്മില്‍ അറിയാത്തോര്‍ അലിവില്ലാതോര്‍
എന്തിനോ കുതിക്കുന്നു പിന്നെ കിതക്കുന്നു
എല്ലാം തികഞ്ഞവര്‍ നാം അമീബകള്‍
നമ്മിലെ സ്വര്‍ഗത്തില്‍ ഒളിച്ചിരിപ്പോര്‍

അടിമത്വത്തിന്‍ ചങ്ങല പൊട്ടിച്ചെറീനഞത് നാം മറക്കണം
മരുവില്‍ മന്ന പൊഴിച്ചതും
ആഴി തന്‍ വീഥി ഒരുക്കി നടത്തിയതും മറക്കണം
മൃത്യുവിന്‍ കൊമ്പൊടിച്ചതും മര്‍ത്യരിന്‍ വമ്പു പൊളിച്ചതും
അമ്മ തന്‍ അമ്മിഞ്ഞ പാലിന്‍റെ മാധുര്യവും മറക്കണം ..
പിന്നിട്ട വഴികള്‍ മറക്കണം
ഒടുവില്‍ നിന്നെയും,
നിസ്വനായി, നിസ്ചലനായ് നീ നില്കേണം

കാലത്തിന്‍ രഥം ഉരുളുന്നു മന്ദം
മണ്ണില്‍ ചുവപ്പേകും കബന്ധങ്ങളും
തകര്‍ന്നു നിന്‍ സാമ്രാജ്യങ്ങള്‍, കോട്ടകള്‍ നിന്‍ ഇസ്സങ്ങളും
ചിതലെരിക്കുന്നു നിന്‍ സംസ്കാരങ്ങള്‍

ഭൂഗോളത്തില്‍ ഒരു കോണില്‍ ഒട്ടിയ വയറുമായ് നിന്‍ മക്കള്‍,
പേക്കോലങ്ങള്‍, തെരുവിന്‍ ജന്മങ്ങള്‍
യുദ്ധങ്ങള്‍, ക്ഷാമങ്ങള്‍ യുദ്ധത്തിന്‍ പോര്‍ വിളികള്‍
നടുങ്ങുന്നു ഞെട്ടി വിറയ്ക്കുന്നീ ധരണി പോലും

മര്‍ത്യന്‍ ഒരു കൈയില്‍ ഒതുക്കുന്നു ഭൂമിയെ
സൂര്യചന്ദ്രാദി ഗോളങ്ങളെ തന്‍ പക്ഷത്തിലാക്കി
ദൈവമില്ലെന്നു വരുത്തുന്നു മൂഡന്മാര്‍
കുരിശുകള്‍ ഒരുക്കുന്നീ യൂദാസുകള്‍
ചെകുത്താന്മാര്‍ ചിരിക്കുമീ നാട്ടില്‍

ആദമേ…..പിഴച്ചുപോയ് നിന്‍ സന്തതികള്‍

കാപ്പിലാന്‍

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

വായിക്കുക:

4 അഭിപ്രായങ്ങള്‍ to “പിഴച്ചവര്‍ – കാപ്പിലാന്‍”

  1. Rare Rose says:

    അങ്ങനെ വീണ്ടും ഇ-പത്രത്തില്‍ കാപ്പിലാന്‍ ജിയെ കാണാനായതില്‍ സന്തോഷിക്കുന്നു…:)..കൂടുതല്‍ ‘കാപ്പു ചിന്തകള്‍‘ വായനക്കാരിലേക്കെത്തിക്കാന്‍ ഇ-പത്രം ഇനിയും സഹായകമാവട്ടെ…..

  2. anil says:

    മുമ്പു വായിച്ചിരുന്നു.ഇവിടെ കാണുന്നതില്‍ സന്തൊഷം.ആശംസകള്‍, കാപ്പിലാന്‍.

  3. girishvarma balussery... says:

    ഉം….കാപ്പിലാന്‍ ജി….ഇതൊക്കെ തന്നെ ജീവിതം…….എല്ലാം ഉണ്ടാക്കുന്നതും , തച്ചു കോഴിക്കുന്നതും അവന്‍ തന്നെ….മനസ്സ് മടുക്കുന്നു അല്ലേ?

  4. നിരക്ഷരന്‍ says:

    കുറച്ച് വൈകിയാണെങ്കിലും കാപ്പിലാന്റെ കവിതകള്‍ ഇതുപോലെയുള്ള മാദ്ധ്യമങ്ങളില്‍ വന്നുകാണുന്നതില്‍ അതിയായ സന്തോഷമുണ്ട്.കാപ്പിലാന് അഭിനന്ദനങ്ങള്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine