ചോദിച്ചിരുന്നുവൊ ഞാന്‍!

February 8th, 2011

(1)
ചോദിച്ചിരുന്നുവോ ഞാന്‍?
സ്നേഹവാരിധീ തീരം
വരണ്ടോരു,
ചില്ലയുണങ്ങി
ക്കരിയില പോലെ
കലികാല
താണ്ടവ ജന്മം!

ചോദിച്ചിരുന്നുവോ ഞാന്‍?
ഇത്തറവാട്ടിന്‍ പടിഞ്ഞാറ്റു
കൊമ്ലതന്മൂലയിലെന്നേ,
പെറ്റിട്ടു പോയൊരു തള്ളയേ ചൊല്ലി
അനാഥത്വ നീറ്റലിന്‍ ജന്മം!

ചോദിച്ചിരുന്നുവോ ഞാന്‍?
കൃഷ്ണപൂരാട ദോഷത്തിലെന്തിനെന്‍
ജീവിതം, ഔത്സുക്യമായ്യ
ആര്‍ കവര്‍ന്നുവെന്‍
മാതാപിതാമാതുല
സ്നേഹ വിപഞ്ചിക
പാദ ദോഷാല്‍ ഈ ശൂന്യ ജന്മം!

ചോദിച്ചിരുന്നുവോ ഞാന്‍?
വ്യഥ പൂണ്ട
ബാല്യത്തിലിറയത്തു
തന്ത തന്‍ സാന്നിധ്യമില്ലാത്ത
സന്ധ്യാ വേളയില്‍
കൂരിരുട്ടിന്‍ മര്‍ത്യ ജന്മം!

ചോദിച്ചിരുന്നുവോ ഞാന്‍?
ജീവിത ജാതക പന്തലില്‍ ദാമ്പത്യ
സുകൃതി തന്നുത്തുംഗ മംഗല്യ
മദന രാവില്‍
എന്‍ നല്‍ പകുതി തന്‍ അന്ത്യം
വരിച്ചോരു ചുടു കണ്ണീര്‍
കുടത്തിന്‍ വിരഹ ജന്മം!

നഷ്ട ഭൂതത്തിന്‍
കയത്തില്‍ കദന ദു:ഖേ
മരണം മറന്നു ജീവിക്ക –
യനുജ്ഞ്യാം,
കൈവല്യമാക്കേണ്ടതെന്തെന്നു
ചൊല്ലു…
നീ‍യിന്നു നൈവേദ്യമായി…

ചോദിക്കുന്നിന്നു ഞാന്‍
നന്മതന്‍ പൂത്തിരി വിളക്കായി
കാണുവാന്‍ കനിവരുളണേ
കരളോടെ തന്മക്കളെ ലാളിക്കുവാന്‍
തളക്കണേ കാലനെ
അകാലമൃത്യു തടയണേ,
ജീവിതം വരിക്കുവാന്‍
സായൂജ്യമണയുവാന്‍…

(2)
ഒരു രാത്രി യാത്രയിടയിലല
യുമൊരു വിരഹിയാമെന്നുടെ
ശേഖരം പാടേ കവര്‍ന്നോരെ,

ത്വരിതമായി തേടുമെന്‍ പകുതി തന്‍
ചിതാഭസ്മമെന്ന പോല്‍
നിറച്ചോരവള്‍ തന്‍ ശേഖരങ്ങളാണവയൊക്കെയും!

ഒരു വ്യാഴവട്ട പ്രഫുല്ലമായി മുഴുകി
യൊഴുകിയൊരു തൊഴിലുമായ്യഴലോടെ
ഉര്‍വിയില്‍ വാഴ്ന്നെന്നില്‍
ലയിച്ചവള്‍, എന്നില്‍ ഭ്രമിച്ചവള്‍

ചൈതന്യ ശോഭയാമോര്‍മ്മയാ
മാമുഖ സസ്നേഹ നയനമാമകര്‍ഷ
ദീപ്തിയില്‍, തെളിമയില്‍ ശുഭ്രമാം
വാനമായീമനം ചുംബിക്കവേ

സ്പന്ദ ജീവിത സൌഗന്ധ ലേപം നറു
മായാശാബള ചൈതന്യ സ്ഫുലിംഗ
പ്രകൃതി തന്‍
സായുജ്യ രേണുവാലേ ശ്രേഷ്ഠ
ശ്രീലകോപാസനാസ്മിത
സ്മേരദിപ്സിതപ്രേരക
നഷ്ടശില്പം!

മധു കാനായി

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ആത്മാരാധന – മധു കാനായി

February 3rd, 2010

cochin-haneefa
 
മരണസൂതകം പോല്‍
എന്മനം വിഷാദമായി
മരിക്കാത്ത വേഷമാ-
യെന്നും,
ഹാസ്യ വിഹായസം.
 
നയമാം ചിരിയുടെ മുദ്ര
മനസ്സിലേറ്റി,
ദു:ഖംമമര്‍ത്തിപ്പിടിച്ചു
നീ വിട ചൊല്ലവേ…..
 
എന്‍ കൊച്ചു മനസ്സില്‍
വരിക്കില്ല നിന്മൃത്യു-
ശാന്തി നേരുന്നു ഞാന്‍
ആത്മാവലംബമാം.
 
മധു കാനായി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അര്‍പ്പണം – മധു കാനായി

January 20th, 2010

haiti
 
(ഹെയ്ത്തിയിലെ ഭൂകമ്പം ഭൂമിയിലുള്ള ജീവ ജാലങ്ങള്‍ക്ക് ഏല്‍‌പ്പിച്ച വേദന നീറുന്ന മനസ്സോടെ കുറിക്കപ്പെട്ടത്)
 
ജനനി തന്‍ വിള്ളലില്‍
ചലന മറ്റനേകര്‍
പൊലിഞ്ഞു ഹെയ്ത്തിയില്‍
നര ജീവിതം ധരക്കു നരകമായി
ജീവ ജാലങ്ങളെ ക്ഷണം
നശ്വരമാക്കിയ
ഭീഭത്സ ഞടുക്കമാം ഞെട്ടലോടെ!!!
ഉണ്ടില്ല ഞാനെന്റെ
ചോറുരുള ഇന്ന്
ബലിക്കല്ലി ന്നരികെ
വിദൂരത്തു നിന്നീ കൈ കൊട്ടി
വിളിക്കുന്നു ഞാന്‍
കരീബിയന്‍ ബലി ക്കാക്കകളെ
നനുത്താറാത്ത ഈറനാം
മനത്തോടെ അര്‍പ്പിക്കുന്നു
ദു:ഖാശ്രു പുഷ്പങ്ങള്‍
ഹെയ്ത്തി തന്‍ മാര്‍ത്തടത്തില്‍…
 
മധു കാനായി, ഷാര്‍ജ
 
 

- ജെ.എസ്.

വായിക്കുക:

4 അഭിപ്രായങ്ങള്‍ »

ഗന്ധര്‍വന്നു ഗസല്‍ പൂക്കള്‍ – മധു കാനായി

January 17th, 2010

yesudas
 
ഗന്ധര്‍വന്നൊരു ഗസല്‍
റോസായി നല്‍കുന്നിന്നു
ഞാനാരാധനാ മനത്താലീ
സപ്തതി വേളയില്‍…
വാന മയൂഖമാം സ്ഫുരണം
പോലെ നാദമായീ സപ്ത-
സ്വരങ്ങള്‍ നീ നീട്ടവേ,
തേജസ്വിയാം സംഗീതാ നനത്തെ
സ്തുതിയാല്‍ വാഴ്ത്തുവാന്‍
ആരാധമെന്മനം നെടുവീര്‍
-പോടാസ്വാദ്യാ തിരേകത്താല്‍
കലര്‍ന്ന സംഗീത സ്നാനമാം
ശുഭ്രതയാ ണിന്നെന്റെ
കവിത്വ ത്തിന്‍ഭൂത പ്രപഞ്ചമാം
ആത്മാവിന്‍ താള മേളനം
കാലത്തിന്‍ കലിയില്‍
അകപ്പെടാത തമ്പുരാന്‍
കാക്കണേ ആയുസ്സു നീളുവാന്‍
എന്നുമെന്‍ മനസ്സിന്‍ നാളത്തില്‍
തന്ത്രികള്‍ മുഴങ്ങീടുവാന്‍
ജനുസ്സു പാകണേ
ജനുവരി നാളിതു വരേണ്യമായ്
ആഗമിക്കണേ പുതു പുലരിയായ്
വാരം വാരമെന്‍ ശ്വാസാന്ത്യം വരെ
നിന്നേ ശ്രവിക്കുവാന്‍ …
സരസ്വതി നിന്‍ ജിഹ്വയില്‍ വിളയാടണേ..!
 
മധു കാനായി, ഷാര്‍ജ
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ജീമെയില്‍ ജാലകം – മധു കാനായി

January 11th, 2010

gmail-jalakam
 
എത്ര സുന്ദര ദൃശ്യം
നേത്രൈക ഹേരമാം
സ്വാന്ത സന്ദേശം
ജീവത്സാ നന്ദമാം
 
ഇന്നെന്റെ ജീമൈല്‍ ജാലകം
നോക്കവേ,
 
ഹൃത്തില്‍ തുളച്ചു സുഹൃത്തിന്റെ സമ്മാന
ഭാവ മുകുളമായു തകുന്ന ജീവല്‍ പ്രകൃതി ചിത്രം!
 
അന്നു ഞാന്‍ ചൂണ്ടിയ വിരല്‍ തുമ്പാല്‍,
ഇന്നു ഹേതു വീചക്ഷു ക്കള്ക്കിമ്പമായി
പതിയുന്നൂ ഹൃത്തിലീ തന്ത്രികള്‍ നാദമായി
ജീവന്‍ ജീവനില്‍ പൂക്കുന്ന
രംഗ ഭാഗ്യ ദര്ശനം തന്നൊരു സന്ദേശം
മനതാരിന്‍ ലതകളില്‍ മൊട്ടിട്ടു വിരിയിച്ച
ശബ്ദ വര്ണ്ണ പ്രഭാതമാണീ കവിത.
 
മധു കാനായി
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Page 1 of 212

« Previous « മഴ മേഘങ്ങള്‍ – അബ്ദുള്ളകുട്ടി ചേറ്റുവ
Next Page » പുതു കവിതാ (ഉത്തരാധുനികതാ) എഴുത്തുകാര്‍ക്ക് കാഴ്ച നഷ്ടപ്പെടുന്നുവോ? – രാജു ഇരിങ്ങല്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine