വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

January 31st, 2024

nude-video-call-for-black-mailing-kerala-police-warning-ePathram
ഓൺലൈൻ തട്ടിപ്പുകൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും ജാഗ്രതാ നിർദ്ദേശവുമായി കേരളാ പോലീസ്. അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത് എന്നും പോലീസ് മുന്നറിയിപ്പ് നൽകി.

വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും. അതു കൊണ്ട് അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

നിങ്ങളുടെ സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ അവർ ആവശ്യപ്പെടുന്ന പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുവാൻ അവർക്ക് കഴിയും.

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് – അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

ഇനി അഥവാ നിങ്ങൾ ഓൺ ലൈൻ സൈബർ തട്ടിപ്പിൽ അകപ്പെട്ടു പണം നഷ്ടപ്പെട്ടു എങ്കിൽ ഒരു മണിക്കൂറിനകം തന്നെ [GOLDEN HOUR ] വിവരം 1930 എന്ന നമ്പറിൽ വിളിച്ച് അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. സൈബർ ക്രൈമിൻ്റെ വെബ് സൈറ്റിലൂടെയും പരാതി രജിസ്റ്റർ ചെയ്യാം എന്നും പോലീസ് സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചു.

തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് തട്ടിപ്പിന് ഇരയാകാതെ വിവേകത്തോടെ പെരുമാറുന്നതാണ്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി

January 24th, 2024

kerala-gov-minority-welfare-higher-education-scholarship-for-students-ePathram
തിരുവനന്തപുരം : ദേശീയ തലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ന്യൂന പക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുവാൻ ഉള്ള അവസാന തീയ്യതി 2024 ജനുവരി 30 വരെ ദീര്‍ഘിപ്പിച്ചു. സ്‌കോളര്‍ ഷിപ്പ് അനുവദിക്കുന്ന കോഴ്സുകളുടെ വിവരങ്ങള്‍ ന്യൂന പക്ഷ ക്ഷേമ വകുപ്പ് വെബ്‌ സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

അപേക്ഷകര്‍ ബന്ധപ്പെട്ട യോഗ്യതാ പരീക്ഷയില്‍ 55 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ബി. പി. എല്‍. വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ ഗണന ലഭിക്കും. കുടുംബ വാര്‍ഷിക വരുമാനം എട്ട് ലക്ഷം രൂപ വരെയുള്ള എ. പി. എല്‍. വിഭാഗക്കാരെയും ബി. പി. എല്‍. അപേക്ഷകരുടെ അഭാവത്തില്‍ പരിഗണിക്കും.

തെരഞ്ഞെടുക്കുന്ന ന്യൂന പക്ഷ വിദ്യാര്‍ത്ഥിക്ക് കോഴ്സ് കാലാവധിക്കുള്ളില്‍ പരമാവധി അര ലക്ഷം രൂപ യാണ് അനുവദിക്കുന്നത്.

വിജ്ഞാപനത്തിന്‍റെ  കൂടുതല്‍ വിശദാംശങ്ങള്‍ ഇവിടെ വായിക്കാം. ഡയറക്ടര്‍, ന്യൂന പക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവന്‍, തിരുവനന്തപുരം- 33 എന്ന വിലാസ ത്തില്‍ അപേക്ഷിക്കാം.

അപേക്ഷാ ഫോമിൻ്റെ മാതൃകയും യോഗ്യതാ മാന ദണ്ഡങ്ങളും ഉള്‍പ്പെടുന്ന വിജ്ഞാപനം ന്യൂന പക്ഷ ക്ഷേമ വകുപ്പ് വെബ്‌ സൈറ്റില്‍ ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

January 23rd, 2024

election-ink-mark-epathram
തിരുവനന്തപുരം : ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 2,70, 99, 326. ഇതിൽ 5,74,175 പേര്‍ പുതിയ വോട്ടര്‍മാരാണ്.

അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു എങ്കിലും 18 വയസ്സു തികഞ്ഞവർക്ക് പേര് ചേര്‍ക്കാന്‍ ഇനിയും അവസരം ഉണ്ട് എന്നും അതിനായി അപേക്ഷിക്കാം എന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.

വോട്ട് ചെയ്യേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധ വത്കരിക്കുന്നതിനും വോട്ടിംഗ് മെഷ്യനുകള്‍ പരിചയ പ്പെടുത്തുവാനും ‘വോട്ട് വണ്ടി’ സംസ്ഥാന പര്യടനം തുടങ്ങി.

സംസ്ഥാനത്തെ 140 നിയമ സഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ‘വോട്ട് വണ്ടി’ യുടെ യാത്ര സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ ഫ്ലാഗ് ഓഫ് ചെയ്തു. P R D , Vote Vandi (Guruvayoor)

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്

January 23rd, 2024

fraud-epathram

തിരുവനന്തപുരം : ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴത്തുക ഓണ്‍ ലൈനിൽ അടക്കുമ്പോള്‍ ജാഗ്രത പാലിക്കണം എന്ന് മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഇ- ചലാനുകളുടെ (E chellan) പിഴ അടക്കുവാന്‍ ഉപയോഗിക്കുന്ന ഔദ്യോഗിക വെബ് സൈറ്റുകൾ ക്ക്‌ സമാനമായി നിരവധി വ്യാജ വെബ് സൈറ്റുകൾ ലഭ്യമാകുന്നു എന്നും വ്യാപകമായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വ്യാജ വെബ് സൈറ്റു കളുടെ കെണി യില്‍ വീഴരുത് എന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കിയത്.

പരിവാഹന്‍ സേവ (PARIVAHAN SEWA) എന്ന സൈറ്റ് വഴിയോ ഇ- ചലാൻ (E chellan) ലിങ്ക് വഴിയോ അതല്ലെങ്കിൽ ഇ -ചലാന്‍ നോട്ടീസില്‍ ലഭ്യമായിട്ടുള്ള QR കോഡ് സ്‌കാന്‍ ചെയ്തോ മാത്രം പിഴ അടക്കണം.

സമാനമായ പേരുകളിലുള്ള മറ്റ് വ്യാജ സൈറ്റുകള്‍ വഴി കബളിക്കപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പാലിക്കുക എന്നും മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്കി.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും

January 10th, 2024

awareness-about-antimicrobial-resistance-amr-ePathram
തിരുവനന്തപുരം : ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ആൻ്റി ബയോട്ടിക് മരുന്നുകൾ വിറ്റാൽ കർശ്ശന നടപടി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്‌. ഏതെങ്കിലും ഫാർമസികളും മെഡിക്കൽ സ്റ്റോറുകളും കുറിപ്പടി ഇല്ലാതെ ആൻ്റി ബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 1800 425 31 82 എന്ന ടോൾ ഫ്രീ നമ്പർ മുഖേന പൊതു ജനങ്ങൾക്കും വിവരം നൽകാം.

ആൻ്റി ബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഓപ്പറേഷൻ അമൃത് (AMRITH- Antimicrobial Resistance Intervention For Total Health) എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനകൾ ആരംഭിക്കും.

പൊതു ജനങ്ങളും മരുന്ന് വ്യാപാരികളും എ. എം. ആറിനെപ്പറ്റി അവബോധം ഉള്ളവർ ആയിരിക്കണം. ആഗോള വ്യാപകമായി ആരോഗ്യ രംഗം അഭിമുഖീ കരിക്കുന്ന വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് അഥവാ എ. എം. ആർ.

അശാസ്ത്രീയമായ ഉപയോഗം കാരണം രോഗാണു ആൻ്റി ബയോട്ടിക്കുകൾക്ക് എതിരെ പ്രതിരോധ ശേഷി കൈ വരിക്കും. ഇതിനെയാണ് ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്ന് പറയുന്നത്. അശാസ്ത്രീയ ആൻ്റി ബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മൂലം ആരോഗ്യ ദുരന്തം ഉണ്ടാകും.

നിശബ്ദ മഹാമാരി എന്നാണ് ലോകാരോഗ്യ സംഘടന എ. എം. ആറിനെ വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണപ്പെടും എന്നാണ് പഠന റിപ്പോർട്ട്. PRD , YouTube

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 5501231020»|

« Previous « ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
Next Page » വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ് »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine