തിരുവനന്തപുരം : അതി കഠിനമായ വേനൽ ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍ മഴ പെയ്തു. വരും ദിവസങ്ങളിലും തുടരുന്ന മഴക്ക് ഒപ്പം പരമാവധി 40 കിലോ മീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാദ്ധ്യത ഉള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ചൂടിൻ്റെ കാഠിന്യം കുറഞ്ഞു എങ്കിലും അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഉയര്‍ന്ന നിലയിലാണ് എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി, മൂന്നാര്‍, കൊല്ലം, കൊട്ടാരക്കര തുടങ്ങിയ സ്ഥലങ്ങളിൽ യു-വി ഇന്‍ഡക്‌സ് ഇപ്പോഴും ഉയര്‍ന്ന തോതിലാണ്. അതിനാല്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളിൽ ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കരുത് എന്നും മുന്നറിയിപ്പുണ്ട്.