
തിരുവനന്തപുരം : ഹയര്‍ സെക്കന്‍ഡറി ക്രിസ്തുമസ് പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടക്കും.
2025 ഡിസംബര്‍ 15 മുതല്‍ 23 വരെ പരീക്ഷയുടെ ആദ്യ ഘട്ടം നടക്കും. ഡിസംബര്‍ 24 മുതല്‍ 2026 ജനുവരി 4 വരെയാണ് ക്രിസ്തുമസ് അവധി നൽകിയിരിക്കുന്നത്. ശേഷം രണ്ടാം ഘട്ട പരീക്ഷ 2026 ജനുവരി 6 മുതൽ നടത്തും.
ക്രിസ്തുമസ് അവധിക്കു മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്തും എന്നായിരുന്നു ആദ്യ അറിയിപ്പ് വന്നത്. ഇതിനിടെ ഡിസംബർ 9, 11 തിയ്യതികളിലായി തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും എന്ന പ്രഖ്യാപനം വന്നതോടെ അതിന് അനുസരിച്ച് പരീക്ഷാ തിയ്യതി കളിൽ മാറ്റം വരുത്തുകയും ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: exam, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം




























