
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ (വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് ലിമിറ്റഡ് – വിസിൽ) ത്തിന്റെ രണ്ടാം ഘട്ട നിർമ്മാണ പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. 10,000 കോടി രൂപയുടെ പദ്ധതിയാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.
2028 ഡിസംബറിൽ നിർമ്മാണം പൂർത്തിയാകും. അതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ ശേഷി പ്രതി വർഷം 57 ലക്ഷം കണ്ടെയ്നറുകൾ ആയി വർദ്ധിക്കും.

പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനകം ലോക സമുദ്ര വ്യാപാര മേഖല യിൽ വിസ്മയം തീർക്കാൻ വിഴിഞ്ഞം തുറമുഖത്തിനു കഴിഞ്ഞു എന്നും ഒന്നും നടക്കാത്ത നാട് എന്ന് കേരളത്തെ ആക്ഷേപിച്ച വർക്കും പരിഹസിച്ചവർക്കും ഉള്ള മറുപടി കൂടി യാണിത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവർത്തനം ആരംഭിച്ചപ്പോൾ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടേണ്ടി വന്നു. തടസ്സങ്ങളിൽ സ്‌തംഭിച്ചു നിൽക്കാൻ ആകുമായിരുന്നില്ല. 2016 ൽ യു. ഡി.എഫ്. സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. അത് നടപ്പാക്കാനുള്ള ഉത്തര വാദിത്വം തുടർന്ന് അധികാരത്തിൽ വന്ന എൽ. ഡി. എഫ്. സർക്കാരിനാണ് കൈ വന്നത്. വിട്ടു വീഴ്‌ച ഇല്ലാത്ത നിലപാടാണ് സ്വീകരിച്ചത്. എന്ത് തടസ്സം വന്നാലും നാടിന്റെ ആവശ്യം ഉയർത്തി അതി ജീവിക്കാൻ ശ്രമിച്ചതിന് ഫലം ഉണ്ടായി. ചരക്കു നീക്കത്തിനായി മറ്റുള്ളവരെ ആശ്രയിച്ച കാലം അവസാനിച്ചു.
ഇന്ത്യയുടെ ലോജിസ്റ്റിക് മേഖലയിൽ കേരളം പ്രധാന ശക്തിയാവുന്നു. ഒന്നാം ഘട്ടം പൂർത്തിയായതോടെ ആഗോള കപ്പൽചാലിൽ കേരള ത്തിന്റെ പേര് സുവർണ്ണ ലിപികളിൽ രേഖ പ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി വനിതകളെ ഓട്ടോമേറ്റഡ് ക്രെയിൻ ഓപ്പറേറ്റർമാരായി നിയമിച്ചതിന്റെ ഖ്യാതിയും വിഴിഞ്ഞം തുറമുഖത്തിന് തന്നെ. സ്‌ത്രീ സൗഹൃദ കേരളത്തിന്റെ മറ്റൊരു ഉദാഹരണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, seaport, കേരള രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, ബഹുമതി, സാമൂഹികം, സാമൂഹ്യക്ഷേമം, സാമ്പത്തികം, സ്‌ത്രീ




























