പ്ലാച്ചിമട: കൊക്കക്കോള കമ്പനിക്കുള്ളില്‍ പ്രവേശിച്ച് കൊക്കക്കോള കമ്പനിയുടെ ആസ്തികള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച 20 പ്ലാച്ചിമട സമരസമിതി-ഐക്യദാര്‍ഢ്യ സമിതി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റുചെയ്തു. വിളയോടി വേണുഗോപാലന്‍, കെ സഹദേവന്‍, കന്നിയമ്മ, തങ്കമണിയമ്മ, മുത്തുലക്ഷ്മി അമ്മ, പാപ്പമ്മ, ടി.കെ വാസു. എന്‍ സുബ്രമണ്യന്‍, വി സി ജെന്നി, എന്‍ പി ജോണ്‍സണ്‍, പുതുശ്ശേരി ശ്രീനിവാസന്‍, പി എ അശോകന്‍, ഫാ അഗസ്റ്റിന്‍ വട്ടോളി, കെ വി ബിജു, സുദേവന്‍, അഗസ്റ്റിന്‍ ഒലിപ്പാറ, സുബിദ് കെ എസ്, ശക്തിവേല്‍, പളനിച്ചാമി, മുത്തുച്ചാമി തുടങ്ങിയവരാണ് അറസ്റ്റിലായത്.
രാവിലെ 10 മണിക്ക് കന്നിമാരിയില്‍ നിന്നും ആരംഭിച്ച അഞ്ഞൂറോളം പേര്‍ പങ്കെടുത്ത ബഹുജനമാര്‍ച്ച് പ്ലാച്ചിമട കൊക്കക്കോള കമ്പനിക്ക് മുന്നിലേക്ക് വന്നപ്പോള്‍ പോലീസ് വലയം ഭേദിച്ച് അകത്തുകടക്കാന്‍ പ്രവേശിച്ചവരാണ് പിടിയിലായത്.
-