പാലക്കാട് : വിദ്യാര്ത്ഥികളുടെ മിനിമം യാത്രാ നിരക്കായ ഒരു രൂപയില് നിന്ന് മിനിമം അഞ്ച് രൂപയാക്കണം എന്ന ആവശ്യവുമായി സംസ്ഥാനത്തെ സ്വകാര്യ ബസ്സ് ഉടമകൾ സമരം ചെയ്യാൻ ഒരുങ്ങുന്നു.
യാത്രാ നിരക്ക് കാലോചിതമായി പരിഷ്ക്കരിക്കുക, ബസ്സുകളുടെ പെർമിറ്റുകൾ പുതുക്കി നൽകി ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളുടെ പെർമിറ്റ് അതേപടി നില നിർത്തുക, ഉടമകളിൽനിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ഏപ്രില് മൂന്ന് മുതല് ഒമ്പത് വരെ കാസര് കോട് മുതല് തിരുവനന്തപുരം വരെ ബസ്സ് സംരക്ഷണ ജാഥ നടത്തും.
പുതിയ അധ്യയന വര്ഷത്തില് പുതിയ നിരക്ക് വേണം. ഇല്ലെങ്കില് ബസ്സ് സർവ്വീസ് നിര്ത്തി വെക്കും എന്നും ബസ്സ് ഉടമകളുടെ സംഘടന (ഓള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന്) പാലക്കാട് നടത്തിയ വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
സ്വകാര്യ ബസ്സുകളിലെ ഭൂരിഭാഗം യാത്രക്കാരും വിദ്യര്ത്ഥികളാണ് എന്ന് ബസ്സുടമകൾ പറയുന്നു. 13 വര്ഷമായി വിദ്യാര്ത്ഥികളുടെ മിനിമം ചാര്ജ്ജ് ഒരു രൂപയാണ്. ഈ നിരക്കില് ഇനിയും ഓടാൻ കഴിയില്ല. സമരത്തിന് മുന്നോടി യായിട്ടാണ് ഏപ്രില് മൂന്ന് മുതല് ഒമ്പത് വരെ ബസ്സ് സംരക്ഷണ ജാഥ നടത്തുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.