മമ്പാട്: സര്ക്കാര് താഴെ വീണാലും വേണ്ടില്ല ഇ-മെയില് ചോര്ത്തല് സംബന്ധിച്ച വാര്ത്ത പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിനെതിരെ കേസെടുക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് പ്രസ്താവിച്ചു. എന്നാല് കഴിഞ്ഞ ദിവസം കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്ത്ത മത സൗഹാര്ദം തകര്ക്കുന്നതാണ്. അതിനാല് ആരെന്തു പറഞ്ഞാലും കേസെടുക്കുക തന്നെ ചെയ്യും. വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ല. മന്ത്രിസഭാ യോഗത്തില് താനും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുമാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും. ആര്യാടന് പറഞ്ഞു. എം. ഇ. എസ് മമ്പാട് കോളജില് പുതിയ പദ്ധതികളുടെ ശിലാസ്ഥാപന നിര്വഹണ ചടങ്ങില് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് നേതാക്കളും ജനപ്രതിനിധികളുമടക്കം 258 പേരുടെ ഇ-മെയില് ചോര്ത്താന് ഇന്്റലിജന്സ് മേധാവി രേഖാ മൂലം ആവശ്യപ്പെട്ട സംഭവം മാധ്യമമാണ് പുറത്ത് കൊണ്ടുവന്നത്.