മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ ആവില്ല : ഹൈക്കോടതി

September 23rd, 2022

kerala-high-court-verdict-no-hartal-without-7-days-notice-ePathram
കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിന് എതിരെ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. അക്രമികളെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടണം എന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഹർത്താൽ, പൊതു പണിമുടക്ക് തുടങ്ങിയവക്ക് ഏഴു ദിവസം മുന്‍പേ നോട്ടീസ് നൽകിയ ശേഷമേ പ്രഖ്യാപിക്കാവൂ എന്ന് ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. സമരങ്ങൾ പൗരന്‍റെ മൗലിക അവകാശത്തെ ബാധിക്കുന്ന തരത്തില്‍ ആവരുത് എന്നും കോടതി ചൂണ്ടിക്കാട്ടി.

സ്വകാര്യ സ്വത്തും പൊതു സ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം. ഹർത്താലിന് ആഹ്വാനം ചെയ്തവർക്ക് എതിരെ കോടതി അലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി. എഫ്. ഐ.) യുടെ നേതാക്കളെ അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ടാണ് വെള്ളിയാഴ്ച സംസ്ഥാനത്ത്  മിന്നൽ പണിമുടക്ക്  പ്രഖ്യാപിച്ചത്.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം : ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം

July 21st, 2019

justice-p-sathasivam-kerala-governor-ePathram
തിരുവനന്തപുരം : കലാലയ ങ്ങളില്‍ പെരു മാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് കേരളാ ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം. വിദ്യാര്‍ത്ഥി സമൂഹ ത്തിന്റെ വളര്‍ച്ചക്ക് ആയിരി ക്കണം പ്രഥമ പരിഗണന നല്‍കേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവാരമുള്ള വിദ്യാഭ്യാസ ത്തിന് ക്യാമ്പസ്സു കളില്‍ സമാധാനം വേണം. അതിനായി ക്യാമ്പസ്സു കളില്‍ സമാധാനം പുനഃസ്ഥാപിക്കണം എന്നും ഗവർണ്ണർ കൂട്ടി ചേർത്തു.

യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവ ങ്ങളുമായി ബന്ധ പ്പെടു ത്തിയാണ് ഇത്തരം ഒരു പ്രസ്താവന ഇറക്കിയത്. വിഷയ ത്തില്‍ കേരള സര്‍വ്വ കലാ ശാല വൈസ് ചാന്‍ സലറോട് അദ്ദേഹം നേരിട്ട് വിശദീകരണം തേടുക യും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് കലാലയ ങ്ങളില്‍ പെരുമാറ്റ ച്ചട്ടം കൊണ്ടു വരണം എന്ന് ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ടിരി ക്കുന്നത്. ക്യാമ്പസ്സു കളില്‍ ക്രമ സമാധാനം തകര്‍ക്കുന്ന ശക്തികളെ പുറത്തു നിര്‍ത്തണം.

സമാധാനം പുനഃസ്ഥാപി ക്കുവാൻ രാഷ്ട്രീയ പാര്‍ട്ടി കളും വിദ്യാര്‍ത്ഥി കളും ചര്‍ച്ച നടത്തു കയും അതിലൂടെ ഇക്കാര്യം പ്രാവർത്തിക മാക്കുകയും വേണം എന്നും അദ്ദേഹം ഓർമ്മി പ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മൂന്നാം ഘട്ട വോട്ടെടുപ്പില്‍ കേരളം പോളിംഗ് ബൂത്തിലേക്ക്

April 22nd, 2019

logo-inc-cpm-congress-communist-party-election-2019-ePathram
കോഴിക്കോട് : ലോക് സഭാ തെരഞ്ഞെ ടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെ ടുപ്പില്‍ കേരളം അടക്കം 14 സംസ്ഥാനങ്ങ ളിലെ വോട്ടര്‍ മാര്‍ ഏപ്രില്‍ 23 ചൊവ്വാഴ്ച പോളിംഗ് ബൂത്തി ലേക്ക്.

ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതൽ വൈകു ന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്. ഫല പ്രഖ്യാ പന ത്തിനായി മേയ് 23 വരെ കാത്തിരിക്കണം.

പരസ്യ പ്രചാരണ ങ്ങള്‍ക്കു സമാപനം കുറിച്ചു കൊണ്ട് ഞായ റാഴ്ച വൈകു ന്നേരം വിവിധ പാര്‍ട്ടി കള്‍ സര്‍വ്വ സന്നാഹ ങ്ങളു മായി ആഘോ ഷിച്ച ‘കൊട്ടി ക്കലാശം’ അവസാ നിച്ച താ വട്ടെ അനിഷ്ട സംഭ വ ങ്ങളിലും.

loksabha eection-epathram

കോഴിക്കോട് ജില്ലയിലെ വടകര വല്യാ പ്പള്ളി യിൽ യു. ഡി. എഫ്. – എല്‍. ഡി. എഫ്. മുന്നണി കളി ലേയും പ്രവര്‍ ത്തകര്‍ തമ്മി ലുണ്ടായ സംഘർഷ ത്തില്‍ ഇരു പക്ഷ ത്തെ യും നിരവധി പ്രവർ ത്തക ർക്കു പരിക്കേറ്റു.

തെരഞ്ഞെ ടുപ്പ് ദിവസം വടകര മണ്ഡല ത്തില്‍ സമാധാന അന്തരീക്ഷം ഉറപ്പു വരുത്തു ന്നതി നായി നിരോധ നാജ്ഞ പ്രഖ്യാ പിച്ചി ട്ടുണ്ട്.

ആലത്തൂര്‍ മണ്ഡല ത്തിലെ കൊട്ടി ക്കലാശ ത്തില്‍ കല്ലേറ് ഉണ്ടാവുകയും പരി ക്കേറ്റ ഐക്യ ജനാധി പത്യ മുന്നണി സ്ഥാനര്‍ത്ഥി രമ്യാ ഹരിദാസി നേയും അനിൽ അക്കര എം. എൽ. എ. യേയും ആശു പത്രി യിൽ പ്രവേ ശിപ്പിച്ചു.

സംഘര്‍ഷ ത്തിലേക്കു നീങ്ങിയ കലാശ ക്കൊട്ടില്‍ നിന്നും പ്രവര്‍ത്തകരെ പിരിച്ചു വിടാനായി പല യിട ങ്ങളി ലും പോലീസ് ലാത്തി വീശുകയും കണ്ണീര്‍ വാതകം പ്രയോഗി ക്കുയും ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹർത്താൽ ആഹ്വാനം : യൂത്ത് കോണ്‍ ഗ്രസ്സ് പ്രസിഡണ്ടിന് എതിരെ കോടതിയലക്ഷ്യ ഹരജി

February 18th, 2019

hartal-idukki-epathram
കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസി ഡണ്ട് ഡീന്‍ കുര്യാക്കോസിന്ന് എതിരെ കോടതിയലക്ഷ്യ ഹര്‍ജി. മിന്നൽ ഹർത്താലു കൾ നിരോധിച്ച ഹൈക്കോ ടതി ഉത്തരവിനെ മറി കടന്ന് മുന്‍ കൂര്‍ നോട്ടീസ് നല്‍ കാതെ  തന്റെ ഫേസ്ബുക്ക് പേജി ലൂടെയാണ് ഡീന്‍ കുര്യക്കോസ് ഹര്‍ത്താല്‍ ആഹ്വാനം നടത്തിയത്.

youth-congress-president-dean-face-book-ePathram

ഡീന്‍ കുര്യക്കോസിന്റെ ഫേസ് ബുക്ക് പോസ്റ്റ്

2019 ജനുവരി മൂന്നിലെ ഹര്‍ത്താലിന് ശേഷം മിന്നല്‍ ഹര്‍ത്താ ലുകള്‍ നിരോധിച്ചു കൊണ്ട് ഹൈ ക്കോടതി ഉത്ത രവ് ഇറക്കി യിരുന്നു. ഏഴു ദിവസ ത്തെ മുൻ കൂർ നോട്ടീസ് നൽകാതെ ഹർത്താലിന് ആഹ്വാനം ചെയ്യ രുത് എന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

ഹര്‍ത്താലിന് ആഹ്വാനം ചെയ്ത ഡീന്‍ കുര്യാ ക്കോ സിന് എതിരെ ചേംബർ ഒാഫ് കൊമേഴ്സും തൃശൂർ മലയാള വേദി യുമാണ് രംഗത്തു വന്നത്.

പെരിയ യില്‍ രണ്ടു യൂത്ത് കോണ്‍ ഗ്രസ്സ് പ്രവര്‍ ത്തകരെ ഞായറാഴ്ച രാത്രി വെട്ടി ക്കൊല പ്പെടുത്തി യതി നെ തുടര്‍ന്നാണ് ഡീന്‍ കുര്യക്കോസ് സംസ്ഥാന വ്യാപക മായി  ഹര്‍ത്താ ലിന് ആഹ്വാനം നടത്തിയത്.

 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ വെട്ടി ക്കൊന്നു – സംസ്ഥാനത്ത് ഹര്‍ത്താല്‍

February 18th, 2019

kripesh-sarath-two-youth-congress-activists-killed-in-kasargod-ePathram

കാഞ്ഞങ്ങാട് : കാസർകോട് പെരിയ ഗ്രാമ പഞ്ചായ ത്തിലെ കല്യോട്ട് രണ്ട് യൂത്ത് കോൺ ഗ്രസ്സ് പ്രവർ ത്ത കരെ വെട്ടി ക്കൊന്നു. കൃപേഷ്, ശരത് ലാൽ എന്നിവ രാണ് കൊല്ല പ്പെട്ടത്.

ഞായറാഴ്ച രാത്രി എട്ടര മണിയോടെ കല്ല്യോട്ടിനടുത്ത് തന്നി ത്തോട് – കൂരാങ്കര റോഡില്‍ ആയിരുന്നു സംഭവം. കൃപേഷ് സംഭവ സ്ഥലത്തു വെച്ചും ശരത്, മംഗലാപുര ത്ത് ആശുപത്രി യിലും മരിച്ചു.

കൊലക്കു പിന്നില്‍ സി. പി. എം. എന്ന് യൂത്ത് കോണ്‍ ഗ്രസ്സ് ആരോപിച്ചു. കൊല പാതക ങ്ങളില്‍ പ്രതിഷേ ധിച്ചു കൊണ്ട് യൂത്ത് കോണ്‍ ഗ്രസ്സ് ഇന്ന് സംസ്ഥാന ഹര്‍ത്താ ലിന് ആഹ്വാനം ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 1212310»|

« Previous « പെൺ കുട്ടിയെ പീഡിപ്പിച്ച പള്ളി ഇമാമിന് എതിരെ പോക്സോ കേസ്
Next Page » ഹർത്താൽ ആഹ്വാനം : യൂത്ത് കോണ്‍ ഗ്രസ്സ് പ്രസിഡണ്ടിന് എതിരെ കോടതിയലക്ഷ്യ ഹരജി »



  • റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് മൂന്നു ഘട്ടങ്ങളിലായി നടക്കും
  • രാജ്യത്ത് ആദ്യമായി മിഷന്‍ സ്‌ട്രോക്ക് നടപ്പിലാക്കി കേരളം
  • വ്യാജ പരാതിയിൽ അന്വേഷണം വേണം – കേസിലെ ​ഗൂഢാലോചന പുറത്തു കൊണ്ടു വരണം: നടൻ നിവിന്‍ പോളി
  • കാലാവധി കഴിഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ
  • വീണ്ടും മഴ ശക്തമാവും
  • നടപ്പാതകളിൽ ഇരു ചക്ര വാഹനം ഓടിക്കരുത് : മുന്നറിയിപ്പുമായി പോലീസ്
  • ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ. പി. ജയരാജന്‍ പുറത്ത്‌
  • കൊറിയർ വന്നിട്ടുണ്ട് : പുതിയ തട്ടിപ്പിനെ കുറിച്ച് പോലീസ് മുന്നറിയിപ്പ്
  • ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തിറക്കി
  • വീണ്ടും നിപ്പാ മരണം : ജാഗ്രതാ നിർദ്ദേശം
  • കാല വര്‍ഷം ശക്തമായി – കർക്കിടകം പെയ്തു തീരും
  • തദ്ദേശ ഉപ തെരഞ്ഞെടുപ്പ് : മഷി പുരട്ടുക വോട്ടറുടെ ഇടതു നടു വിരലില്‍
  • മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു
  • ശക്തമായ മഴ : പകർച്ച വ്യാധികൾക്ക് സാദ്ധ്യത എന്ന് ആരോഗ്യ വകുപ്പ്
  • എയര്‍ ഇന്ത്യ എക്സ് പ്രസ്സ് ജീവനക്കാരുടെ സമരം : യാത്രക്കാർ ദുരിതത്തിൽ
  • എസ്. എസ്. എല്‍. സി. പരീക്ഷാ ഫലം : 99.69 % വിജയം
  • പി. എച്ച്. അബ്ദുള്ള മാസ്റ്റർ അന്തരിച്ചു
  • കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു
  • ഉഷ്ണ തരംഗ മുന്നറിയിപ്പ് വീണ്ടും : വേനൽ മഴക്കും സാദ്ധ്യത
  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine