പാലക്കാട് : അന്തരിച്ച ചലച്ചിത്രകാരൻ കെ. ആർ. മോഹനൻ്റെ സ്മരണക്കായി ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് നടത്തി വരുന്ന കെ. ആർ. മോഹനൻ മെമ്മോറിയൽ ഇന്റർ നാഷണൽ ഡോക്യു മെന്ററി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷൻ, 2025 ഫെബ്രുവരി 15 നു ഞായറാഴ്ച പാലക്കാട് വച്ചു നടക്കും.
ഇരുപതു മിനുട്ടിൽ താഴെ ദൈർഘ്യമുള്ള ഡോക്യു മെന്ററി കളാണ് മത്സരത്തിനായി പരിഗണിക്കുക. ഓരോ മത്സര ഡോക്യു മെന്ററി യുടെ പ്രദർശന ശേഷവും അണിയറ പ്രവർത്തകരും കാണികളും പങ്കെടുത്തു നടത്തുന്ന ഓപ്പൺ ഫോറം ചർച്ചകൾ ഇൻസൈറ്റ് നടത്തുന്ന മേളകളുടെ പ്രത്യേകതയാണ്.
മത്സര ഡോക്യുമെന്ററികൾ ഡിസംബർ 31 വരെ ഗ്രൂപ്പിൻ്റെ വെബ് സൈറ്റി ലൂടെ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 94460 00373, 94960 94153 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക
2011 മുതൽ പതിനാലു വർഷമായി ഇൻസൈറ്റ് വിജയ കരമായി നടത്തി വരുന്ന ഇന്റർ നാഷണൽ ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം (HALF) ഫെസ്റ്റിവലിൽ ഡോക്യു മെന്ററികൾക്ക് പ്രവേശനം ഇല്ലാഞ്ഞത് വ്യാപകമായ പരാതികൾക്കു കാരണമായപ്പോൾ ഡോക്യു മെന്ററി കൾക്കു മാത്രമായി ഇൻസൈറ്റ് ഒരു ഫെസ്റ്റിവൽ തുടങ്ങിയത്.
തുടക്കം മുതൽ ഇൻസൈറ്റിന്റെ സഹയാത്രികനും വഴി കാട്ടിയും സംഘാടകനും International Film Festival of Kerala യുടെ ഡയറക്ടറും ആയിരുന്ന ചലച്ചിത്ര കാരൻ കെ. ആർ. മോഹനൻ 2017 ജൂൺ 25 ന് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്മരണ നില നിർത്താൻ കൂടിയാണ് 2018 മുതൽ ഡോക്യുമെന്ററി ഫെസ്റ്റിവൽ തുടങ്ങിയത്.