എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി

December 25th, 2024

novelist-m-t-vasudevan-nair-passes-away-ePathram
ഇതിഹാസ എഴുത്തുകാരൻ എം. ടി. വാസു ദേവന്‍ നായര്‍ (91) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശു പത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹൃദയ സ്തംഭനം ഉണ്ടായതോടെ ആരോഗ്യ നില ഗുരുതരമായി. തീവ്ര പരിചരണ വിഭാഗ ത്തിലായിരുന്നു. ഡിസംബർ 25 ബുധനാഴ്ച രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം

1933 ൽ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ജനനം. മലയാള സാഹിത്യ – സിനിമാ മേഖലയുടെ സുവർണ്ണ കാലത്ത് മാടത്ത് തെക്കേപ്പാട്ട് വാസു ദേവന്‍ നായര്‍ എന്ന എം. ടി. സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ചു. കഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, അദ്ധ്യാപകൻ, പത്രാധിപര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

രണ്ടാമൂഴം, മഞ്ഞ്, കാലം, നാലു കെട്ട്, അസുരവിത്ത്, വിലാപ യാത്ര, പാതിരാവും പകല്‍ വെളിച്ചവും, വാരണാസി എന്നിവയാണ് എം. ടി. യുടെ പ്രധാന നോവലുകൾ.

എഴുപതോളം സിനിമകൾക്ക് തിരക്കഥഎഴുതി. രണ്ടു ഡോക്യുമെന്ററികളും നാല് ഫീച്ചർ ഫിലിമുകളും അടക്കം ആറു ചിത്രങ്ങൾ സംവിധാനം ചെയ്തു.

ഓളവും തീരവും, മുറപ്പെണ്ണ്, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, നഗരമേ നന്ദി, അസുര വിത്ത്, പകല്‍ക്കിനാവ്, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, എവിടെയോ ഒരു ശത്രു, വെള്ളം, പഞ്ചാഗ്‌നി, നഖക്ഷതങ്ങള്‍, അമൃതം ഗമയ, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ, ഋതുഭേദം, വൈശാലി, സദയം, അടിയൊഴുക്കുകള്‍, ഉയരങ്ങളില്‍, ഒരു വടക്കന്‍ വീരഗാഥ, പെരുന്തച്ചന്‍, താഴ്‌വാരം, സുകൃതം, പരിണയം, എന്നു സ്വന്തം ജാനകിക്കുട്ടി, തീര്‍ത്ഥാടനം, പഴശ്ശിരാജ, ഒരു ചെറുപുഞ്ചിരി തുടങ്ങിയവ ശ്രദ്ധേയ തിരക്കഥകൾ.

നിര്‍മ്മാല്യം (1973), മഞ്ഞ് (1982), കടവ് (1991), ഒരു ചെറുപുഞ്ചിരി (2000) എന്നീ സിനിമകളും തകഴി, മോഹിനിയാട്ടം എന്നീ ഡോക്യു മെന്ററി കളുമാണ് എം. ടി. സംവിധാനം ചെയ്തത്. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകൾ ആയിത്തീർന്ന സിനിമകളിൽ പലതും എം ടി. യുടെ തൂലികയിൽ നിന്നുള്ളതായിരുന്നു.

പത്മഭൂഷണ്‍, ജ്ഞാന പീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ. സി. ഡാനിയല്‍ പുരസ്‌കാരം,  കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം മുതലായ ഉന്നത പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുൻ വാർത്താ അവതാരകൻ എം. രാമചന്ദ്രൻ അന്തരിച്ചു

October 5th, 2024

all-india-radio-news-anchor-m-ramachandran-passes-away-ePathram
തിരുവനന്തപുരം: ആകാശവാണി മുൻ വാര്‍ത്താ അവതാരകൻ എം. രാമചന്ദ്രൻ (91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് റേഡിയേ വാർത്തകളെ ജനകീയമാക്കിയതിൽ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥൻ ആയിരിക്കെ ആകാശ വാണിയില്‍ എത്തുന്നത്. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായിരുന്നു. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനം അനുഷ്ഠിച്ചു.

പിന്നീട് കൈരളി ടി. വിയിൽ സാക്ഷി എന്ന ആക്ഷേപ ഹാസ്യ പരിപാടി യുടെ ശബ്ദമായി മാറി. തുടർന്ന് ഗൾഫിലെ ചില മലയാളം റേഡിയോ പ്രോഗ്രാമുകളിൽ കൗതുക വാർത്തകൾ അവതരിപ്പിച്ചിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി. ആര്‍. പി. ഭാസ്‌കര്‍ അന്തരിച്ചു

June 4th, 2024

brp-bhasker-passes-away-ePathram
തിരുവനന്തപുരം : മാധ്യമ ലോകത്തെ കുലപതികളില്‍ ഒരാളായ ബി. ആര്‍. പി. ഭാസ്‌കര്‍ (92) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.

രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ എന്ന ബി. ആര്‍. പി. ഭാസ്‌കർ ഏഴു പതിറ്റാണ്ടിലേറെ കാലം പത്ര പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നിന്നു.

പത്രപ്രവര്‍ത്തന ജീവിതത്തിൻ്റെ എഴുപതാം വാര്‍ഷികത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. എങ്കിലും എഴുത്തും വായനയുമായി നവ മാധ്യമ ങ്ങളിലും അടക്കം സജീവമായിരുന്നു.

ദി ഹിന്ദു, സ്റ്റേറ്റ്‌സ്മാന്‍, പേട്രിയറ്റ്, യു. എന്‍. ഐ., ഡെക്കാണ്‍ ഹെറാള്‍ഡ് എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. കേരള സര്‍ക്കാറിൻ്റെ സ്വദേശാഭിമാനി-കേസരി മാധ്യമ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു

May 7th, 2024

thrithala-koppam-kallingal-muhammed-kutty-musliyar-passes-away-ePathram
ചാവക്കാട് : പ്രമുഖ മത പണ്ഡിതനും ബ്ലാങ്ങാട് ചേർക്കൽ ജുമാ മസ്ജിദിൽ ദീർഘകാലം സേവനം അനുഷ്ഠിച്ച കൊപ്പം കല്ലിങ്ങൽ മുഹമ്മദ് കുട്ടി മുസ്ലിയാർ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. മെയ് 6 തിങ്കളാഴ്ച്ച പുലർച്ചെയാണ് അന്ത്യം. ഖബറടക്കം കൊപ്പം ജുമാ അത്ത് പള്ളി ഖബർസ്ഥാനിൽ.

തൃശൂര്‍ ജില്ലയിലെ ഏറ്റവും പുരാതന പള്ളികളില്‍ ഒന്നായ, 300 വർഷങ്ങളോളം പഴക്കമുള്ള ബ്ലാങ്ങാട് ജുമാ മസ്ജിദ് ദർസിലും സുല്ലമുൽ ഇസ്‌ലാം മദ്രസ്സ യിലും മുദരിസ് ആയിരുന്ന അദ്ദേഹത്തിൻ്റെ കീഴിൽ മതപഠനം നടത്തിയിരുന്ന ആയിരങ്ങൾ മത – സാമൂഹ്യ രംഗങ്ങളിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന പ്രമുഖരുണ്ട്. നിലവിൽ തൃത്താല കൊപ്പം മഹല്ല് പ്രസിഡണ്ടും കൊപ്പം കേന്ദ്ര മഹല്ല് അഡ്‌വൈസറി മെമ്പറുമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്

January 9th, 2024

vaikom-muhammad-basheer-epathram

കോട്ടയം : തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിൻ്റെ 16-ാമത് ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിനു സമ്മാനിക്കും.

അദ്ദേഹത്തിൻ്റെ ‘നാരകങ്ങളുടെ ഉപമ’ എന്ന ചെറു കഥാ സമാഹാരമാണ് അവാർഡിന് പരിഗണിച്ചത്. നിസ്സഹായതയും നിസ്സംഗതയും സ്വത്വ ചിഹ്നങ്ങളായ ഒരു കൂട്ടം മനുഷ്യരുടെ പ്രതിരോധത്തിൻ്റെ കഥകളാണ് ഇ. സന്തോഷ് കുമാറിൻ്റെ ‘നാരകങ്ങളുടെ ഉപമ’ യിൽ ഉള്ളത്.

മനുഷ്യൻ സ്വയം തിരിച്ചറിയുന്നതിൻ്റെ വഴികൾ വൈവിധ്യമുള്ളതാണ്. അവയിലൂടെയുള്ള പ്രയാണ ത്തിൽ ജീവിതം കൈ വിട്ടു പോകുന്നവരുടെ അനുഭവങ്ങൾ തേച്ചു മിനുക്കി അവതരിപ്പിക്കുന്നതിൽ കഥാകൃത്ത് അസാധാരണ മികവു പുലർത്തി എന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.

basheer-literary-award-to-e-santhosh-kumar-for-his-book-naarakangalude-upama-ePathram

വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റ് ചെയർമാൻ അഡ്വ. പി. കെ. ഹരി കുമാര്‍, കെ. സി. നാരായണൻ, പി. കെ. രാജ ശേഖരൻ, ഡോ. കെ. രാധാകൃഷ്ണ വാര്യർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് പാനലാണ് പുരസ്കാരം നിശ്ചയിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും സി. എൻ. കരുണാകരൻ രൂപ കല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മ ദിനമായ 2024 ജനുവരി 21  ന് ജന്മ ദേശമായ തലയോലപ്പറമ്പിലെ ബഷീർ സ്മാരക മന്ദിരത്തിൽ വച്ച് അവാർഡ് സമ്മാനിക്കും. Image Credit :  FB PAGE

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 4123»|

« Previous « കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
Next Page » അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും »



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine