തൃശൂര്‍: നോക്കുകൂലി സംബന്ധിച്ച് ലോറിക്കാരുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ചുമട്ടു തൊഴിലാളികള്‍ ലോഡ് ഇറക്കാത്തതിനാല്‍ ശക്തന്‍ മാര്‍ക്കറ്റിലേക്ക് മേട്ടുപ്പാളയത്തു നിന്നെത്തിയ പത്ത് ലോഡ് പച്ചക്കറി കെട്ടിക്കിടക്കുന്നു. മാര്‍ക്കറ്റിലെ അംഗീകൃത തൊഴിലാളികള്‍ ലോഡ് ഇറക്കാതെ കടക്കാരില്‍ നിന്നും വൗച്ചര്‍ തുക വാങ്ങിയ ശേഷം പിന്‍വാങ്ങിയതായി കടയുടമകള്‍ ആരോപിച്ചു. പുലര്‍ച്ചെയാണ് മാര്‍ക്കറ്റിലേക്ക് പത്ത് ലോഡ് പച്ചക്കറി എത്തിയത്. 11 സി. ഡി. പൂളിലെ ‘വലിയ’ തൊഴിലാളികള്‍ എന്നറിയപ്പെടുന്ന ചുമട്ടു തൊഴിലാളികള്‍ ഉടന്‍ ലോഡിന്‍റെ കണക്കെടുത്ത് ‘വൗച്ചര്‍തുക’ വാങ്ങി പച്ചക്കറി ഇറക്കാതെ സ്ഥലം വിടുകയായിരുന്നു. ഇവയില്‍ പകുതി പിന്നീട് രണ്ടാം നിര തൊഴിലാളികളെ ഉപയോഗിച്ച് ഇറക്കിയെങ്കിലും ഇവര്‍ക്കും കൂലി കൊടുക്കേണ്ടി വന്നു. ‘നോക്കുകൂലി’ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി. വി. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, വിവാദം
കാലത്തിന്റെ മാറ്റം. പണ്ട് പണിയെടുത്താല്‍ മുതലാളിമാര്‍ കൂലി കൊടുക്കാതെയോ. കുറച്ചോ കൊടുക്കുകയൊ ചെയ്തിരുന്നു. അത് മാറി ഇപ്പോള്‍ കൂലി വാങ്ങി പണി ചെയ്യാതിരിക്കുന്നു. ആര്‍ ആരെ കുറ്റം പറയും.എല്ലാവന്റെയും മനസ്സിലിരുപ്പിതാണ്. പണിയെടുക്കാതെ പണമുണ്ടാക്കി സുഖിക്കുക. ഇവനൊക്കെ ഇതിലും നല്ലത് മറ്റെ പണിക്ക് (കു) കൊടുത്ത് ജീവിച്ചു കൂടെ
ഇവര്‍ ഇങ്ങനെ കേരളത്തില്‍ പല സ്തലങ്ങലിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങിട്ട് കാലം കുരച്ച് ആയി എന്നിട്ടും എന്തെ ആരും പ്രതികരികാന്‍ വരാത്തത്…..
It is high time to end this evil practice of “nokku kooli” as such a system which is existing is being exploited in such an evil way, by the head load workers. It is also necessary to fix up a rate limit for each article or based on weight, which otherwise is very difficult for the common man.