ഇടുക്കി : ഗുണ നിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ വെളിച്ചെണ്ണ ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത സ്ഥാപനത്തിന് ഏഴ് ലക്ഷം രൂപ പിഴ ചുമത്തി. കേര ശക്തി എന്ന ബ്രാന്‍ഡ് വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിനാണ് ഇടുക്കി ജില്ലാ സബ് കളക്ടർ പിഴ ചുമത്തിയത്.
സര്‍ക്കാര്‍ വിതരണം ചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റിൽ ഉണ്ടായിരുന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആദിവാസി കുടുംബങ്ങളിലെ നിരവധി പേര്‍ക്ക് ഭക്ഷ്യ വിഷ ബാധയേറ്റിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിതരണം ചെയ്ത വെളിച്ചെണ്ണ കാലാവധി കഴിഞ്ഞതാണ് എന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തിയത്. സ്ഥാപന ഉടമ ഷിജാസ് 15 ദിവസത്തിനകം പിഴ അടക്കണം എന്നാണു നിർദ്ദേശം.
- വ്യാജ വെളിച്ചണ്ണ : 51 ബ്രാൻഡുകൾക്ക് നിരോധനം
- ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി
- നാളികേരം ഫീസ് : സാമ്പത്തിക പ്രതിസന്ധിക്ക് പുതിയ ഉപാധി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ആരോഗ്യം, എതിര്‍പ്പുകള്‍, കുറ്റകൃത്യം, തട്ടിപ്പ്, നിയമം, പോലീസ് അതിക്രമം, പ്രതിരോധം, വിവാദം, സാമൂഹികം, സാമ്പത്തികം