Saturday, February 12th, 2011

മഅദ്‌നിക്ക് മോചനമില്ല; ജാമ്യാപേക്ഷ തളളി

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന കേസിലെ പ്രതി പി.ഡി.പി നേതാവ്‌ അബ്‌ദുള്‍ നാസര്‍ മഅ്‌ദനിയുടെ ജാമ്യാപേക്ഷ തളളി. കര്‍ണ്ണാടക ഹൈക്കോടതിയാണ്‌ അപേക്ഷ തളളിയത്‌. മഅ്‌ദനിക്കെതിരെയുളള കേസ്‌ അങ്ങേയറ്റം ഗൗരവമുളളതാണെന്നും പ്രഥമദൃഷ്‌ട്യ കേസ്‌ നിലനില്‍ക്കുന്നതാണെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകളില്‍ പ്രതിയായവര്‍ക്ക്‌ ഈ സമയത്ത്‌ ജാമ്യം നല്‍കാവാന്‍ കഴിയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് വി. ജഗനാഥന്‍ ഉത്തരവിട്ടു. അതോടൊപ്പം മഅദനിക്ക് ജയിലില്‍ മികച്ച ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്ന് സര്‍ക്കാറിനു നിര്‍ദേശം നല്കിയിട്ടുണ്ട്.

ബാംഗ്ലൂര്‍ സെഷന്‍സ് കോടതി സപ്തംബര്‍ 13നു ജാമ്യഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് ഡിസംബര്‍ 13നാണ് മഅദനി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്. അതേസമയം, ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മഅദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാന്‍ പറഞ്ഞു. രണ്ട് മണിക്കൂര്‍ നീണ്ട വിധി പ്രഖ്യാപനത്തില്‍ സുപ്രീം കോടതിയടക്കം വിവിധ കോടതികളുടെ സമാന്തര ഉത്തരവുകള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വി. ജഗനാഥന്‍ ജാമ്യഹര്‍ജി തള്ളിയത്. ജാമ്യത്തിനെതിരെ പ്രോസിക്യൂഷന്‍ ഉന്നയിച്ച വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി രാജ്യസുരക്ഷയ്‌ക്കെതിരെ നടന്ന ഗൂഢാലോചനയില്‍ മഅദനിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വിലയിരുത്തി. ബാംഗ്ലൂര്‍ സ്‌ഫോടനം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. കേസിലെ പ്രതികള്‍ രാജ്യത്തുണ്ടായ മറ്റു സ്‌ഫോടനങ്ങളിലും പ്രതികളാണ്. സ്‌ഫോടന ഗൂഢാലോചനയില്‍ മഅദനിക്കുള്ള പങ്ക് വ്യക്തമാക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണസംഘത്തിനു കഴിഞ്ഞിട്ടുണ്ട്.

കേസില്‍ ഒന്നാം പ്രതിയായ തടിയന്റവിട നസീറുമായി സ്‌ഫോടനത്തിനു മുമ്പും ശേഷവും മഅദനി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . രാജ്യ ദ്രോഹപരമായ കുറ്റകൃത്യം അറിഞ്ഞിട്ടും അത് വെളിപ്പെടുത്താതിരിക്കുന്നവര്‍ കുറ്റകൃത്യം നടപ്പാക്കുന്നവരെപ്പോലെതന്നെ കുറ്റവാളികളാണെന്ന് മുന്‍കാല സുപ്രീംകോടതി ഉത്തരവുകള്‍ പരാമര്‍ശിച്ച് കോടതി വിലയിരുത്തി. മഅദനിക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കേസിലെ പ്രധാന സാക്ഷികളായ റഫീക്ക്, യോഗാനന്ദ എന്നിവരെ സ്വാധീനിക്കാന്‍ ശ്രമിച്ച തെഹല്‍ക്ക കേരള പ്രതിനിധി ഷാഹിനയ്‌ക്കെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം കേസെടുത്ത കാര്യം കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി . ജയിലില്‍ കഴിയുമ്പോള്‍ മഅദനി പ്രധാന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു തെളിവുണ്ട്. മാത്രമല്ല, കേസിലെ പ്രധാന പ്രതികളുമായി മഅദനി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്.

2007 ജൂലായ് മുതല്‍ 2008 ജൂണ്‍ വരെ മഅദനി നടത്തിയ ഫോണ്‍വിളികള്‍ സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം പിഴവില്ലാത്തതാണെന്നും മഅദനിക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനു വേണ്ടി സംസ്ഥാന അഡ്വക്കേറ്റ് ജനറല്‍ അശോക് ഹരനഹള്ളിയായിരുന്നു ഹാജരായത്. ബാംഗ്ലൂരിലെ പ്രമുഖ നിയമ ഗ്രൂപ്പായ ഹെഗ്‌ഡെ അസോസിയേറ്റ്‌സിലെ അഭിഭാഷകരായ ഉസ്മാനും മുതിര്‍ന്ന അഭിഭാഷകനായ ബി.വി. ആചാര്യയോടൊപ്പം കോടതിയില്‍ ഹാജരായിരുന്നു.

-

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , , , , , ,

1 അഭിപ്രായം to “മഅദ്‌നിക്ക് മോചനമില്ല; ജാമ്യാപേക്ഷ തളളി”

  1. regan says:

    രാജ്യദ്രോഹിയായാലും വോട്ട് കിട്ടിയാല്‍ മതി.(പുരോഗമനപാറ്ട്ടികകള്‍ക്ക്ക്ക് കള്ളനോട്ടും.,കള്ളപ്പണവും) ചത്താല്‍ ൭൧ കന്യകകളേയല്ലേ ഓന്‌ പടച്ചോന്‍ സ്റ്റോക്ക് ചെയ്ത് ബച്ചേക്കണെ !!!

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ചുമതലയേറ്റു
  • അപരിചിതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത് : സൈബർ തട്ടിപ്പ് മുന്നറിയിപ്പുമായി പോലീസ്
  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine