തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഉദ്ഘാടനം ചെയ്തു. കേരള ഗവര്‍ണര്‍ ആര്‍.എസ് ഗവായ്, കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, സുരേന്ദ്രന്‍പിള്ള എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ സംസ്ഥാന മന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വിവാദമായി
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും സംസ്ഥാന സര്‍ക്കാരിനെ അവഗണിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ സമ്മേളനത്തില്‍ പറയുകയും ചെയ്തു. വല്ലാര്‍പാടം പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ എന്നതുപോലെ ഇവിടെയും സംസ്ഥാന മന്ത്രിമാരെ അവഗണിച്ചെന്നും അവഗണന സാരമില്ല, പദ്ധതി യാഥാര്‍ത്ഥ്യമായതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവള വികസനം കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ശക്തിപകരും. ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര പരിശ്രമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വല്ലാര്‍പാടം പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ സംസ്ഥാന മന്ത്രിമാരെ ക്ഷണിക്കാത്തത് വിവാദമായിരുന്നു. ഇതിനെതിരേ മന്ത്രിമാര്‍ നേരിട്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അവഗണനയ്‌ക്കെതിരേ മുഖ്യമന്ത്രി തെന്ന നേരിട്ട് പ്രതിഷേധം പ്രകടിപ്പിച്ചത്.
ഒരേ സമയം 1600 യാത്രക്കാരെയും പ്രതിവര്‍ഷം 18 ലക്ഷം പേരെയും കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് പുതിയ ടെര്‍മ്മനലിന് ഉള്ളത്. എയര്‍, റോഡ്, റെയില്‍, കടല്‍, ഉള്‍നാടന്‍ ജലപാത എന്നിങ്ങനെ ഗതാഗതസൗകര്യം രൂപപ്പെടുത്താന്‍ കഴിയുന്ന വിമാനത്താവളം എന്ന ബഹുമതിയും തിരുവനന്തപുരം വിമാനത്താവളത്തിനുണ്ട്. ഗ്ലാസും സ്റ്റീലുംകൊണ്ട് പടുത്തുയര്‍ത്തിയ 32000 ചതുരശ്രമീറ്റര്‍ ടെര്‍മിനലില്‍ മുപ്പത് ചെക്ക്ഇന്‍ കൗണ്ടറുകളാണുള്ളത്. ‘ക്യൂട്ട് എന്ന സംവിധാനം ഏര്‍പ്പെടുത്തിയതിലൂടെ നിശ്ചിത കൗണ്ടറുകള്‍ ഓരോ എയര്‍ലൈനുകള്‍ക്ക് നല്‍കുന്നതിന് പകരം ഏത് കൗണ്ടര്‍ വേണമെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗപ്പെടുത്താം.
ബന്ധുക്കള്‍ക്ക് ചെക്ക് ഇന്‍കൗണ്ടര്‍ വരെ പ്രവേശനമുണ്ടാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ട് നിലകള്‍ക്ക് നടുവില്‍ പണിതിട്ടുള്ള ‘മെസാനിന്‍ എന്ന ഇടത്തട്ടിലാണ് സുരക്ഷാ പരിശോധനയുള്ളത്. എഴുനൂറ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയും. ഒത്ത നടുക്ക് എക്‌സിക്യൂട്ടീവ് ലോഞ്ച്. തൂക്ക് ലോഞ്ച് എന്ന് വേണമെങ്കില്‍ അതിനെ വിശേഷിപ്പിക്കാം. മുകളില്‍ നിന്നും തൂക്കിയിട്ട കമ്പികളില്‍ പിടിപ്പിച്ചിട്ടുള്ള പ്ലാറ്റ്‌ഫോമാണിത്. ഒരു കോടിരൂപയാണ് ഇവയുടെ നിര്‍മാണ ചെലവ്. അമ്പതോളം പേര്‍ക്ക് ഇവിടെയിരിക്കാം. വിമാനത്തില്‍ നിന്ന് ഇറങ്ങുന്നവര്‍ക്കായി മൂന്ന് എയ്‌റോബ്രിഡ്ജുകള്‍. എയ്‌റോ ബ്രിഡ്ജില്‍ നിന്ന് ഇമിഗ്രേഷന്‍ ഭാഗത്ത് എത്തുന്നതിനുമുമ്പ് ഇവയുടെ സംഗമസ്ഥാനമുണ്ട് ‘കോണ്‍കോര്‍ഡ്. ഒരു വിമാനത്തിന്റെ ആകൃതിയിലുള്ള കോണ്‍കോര്‍ഡില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ കേരളത്തിന്റെ സാംസ്‌കാരികത്തനിമ വിളിച്ചറിയിക്കുവാന്‍ പടുകൂറ്റന്‍ ചിത്രങ്ങളും സ്ഥാനം പിടിച്ചിട്ടുണ്ട്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, കേരള ഹൈക്കോടതി, കോടതി, ക്രമസമാധാനം, പോലീസ്, വിവാദം, സാമൂഹ്യ പ്രവര്‍ത്തനം