തേക്കടി: തേക്കടി ബോട്ട് ദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ഇ. മൊയ്‌തീന്‍ കുഞ്ഞ് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ ഇന്ന് സിറ്റിംഗ് നടത്തും. തേക്കടിയിലെ പൊതുമരാമത്ത് വകുപ്പിന്റെ ബംഗ്ലാവിലാണ് സിറ്റിംഗ് നടത്തുക. ദുരന്തത്തിനിടയായ സാഹചര്യം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് തെളിവെടുക്കും. രക്ഷാപ്രവര്‍ത്തനം നടത്തിയ പോലീസ്, വനം, കെ.ടി.ഡി.സി ഉദ്യോഗസ്ഥരില്‍ നിന്നും കമ്മീഷന്‍ തെളിവെടുക്കുന്നുണ്‌ട്. ഇത് മൂന്നാം തവണയാണ് ജുഡീഷ്യല്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തുന്നത്. സിറ്റിംഗ് നാളേയും തുടരും.
തേക്കടി ബോട്ട് ദുരന്തത്തെ തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. 2009 സെപ്‌റ്റംബര്‍ 30ന് 45 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തെ തുടര്‍ന്നാണ് ടൂറിസംവകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള സാംസ്കാരിക വ്യക്തിത്വം, കോടതി, ചരമം, തട്ടിപ്പ്, പോലീസ്, വിവാദം, സാമൂഹ്യ പ്രവര്‍ത്തനം