തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്കായി എസ്. ബി. ടി. യുമായുള്ള ധാരണ പത്രത്തില്‍ ഈ മാസം ഒപ്പു വെക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി. സുരേന്ദ്രന്‍പിള്ള നിയമ സഭയെ അറിയിച്ചു. നിര്‍ദ്ധനര്‍ക്ക് വീട് വെച്ചു കൊടുക്കുന്നതു മൂലം മൈത്രീ ഭവനം പദ്ധതിക്കുണ്ടാകുന്ന അധിക ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ധന മന്ത്രി തോമസ് ഐസക് പറഞ്ഞു. വിഴിഞ്ഞം പദ്ധതി ആരംഭിച്ചുവെന്ന് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തോടെയാണ് ഇന്നത്തെ ചോദ്യോത്തര വേള തുടങ്ങിയത്. പദ്ധതി എവിടെ വരെയായി എന്നത് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പദ്ധതിയുടെ കാര്യത്തില്‍ വലിയ പുരോഗതിയുണ്ടെന്ന് മന്ത്രി വി. സുരേന്ദ്രന്‍പിള്ള നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ കൊണ്ടു വരുന്ന പദ്ധതികള്‍ പലരും അവകാശ പ്പെടുകയാണെന്ന വി. ശിവന്‍കുട്ടി എം. എല്‍. എ. യുടെ പരാമര്‍ശം സഭയില്‍ ഒച്ചപ്പാടുണ്ടാക്കി. പാവപ്പെട്ടവരുടെ ഭവന വായ്പ പദ്ധതിയായ മൈത്രീ പദ്ധതിയുടെ ഭാരം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പുല്ലുമേട് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ച സാഹചര്യത്തില്‍ എന്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് പരിശോധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്