കോഴിക്കോട്:എം.ഐ.ഷാനവാസ് തന്നെ തകര്‍ക്കുവാന്‍ ശ്രമിക്കുന്നതായി കെ.പി.സി.സി.ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ്. തന്റെ മുന്‍ ഭാര്യ നസീമ തനിക്കെതിരെ നല്‍കിയ പരാതിയുടെ പിന്നില്‍ എം.ഐ.ഷാനവാസ് എം.പിയും കോണ്‍ഗ്രസ് നേതാവ് ജയന്തും ആണെന്ന് ടി.സിദ്ദിഖ് ഫേസ്ബുക്ക് പേജില്‍ ആരോപണം ഉന്നയിച്ചു. ക്യാന്‍സര്‍ ചികിത്സയ്ക്കായി മിംസ് ആശുപത്രിയില്‍ എത്തിയ തന്നെയും മക്കളേയും ടി.സിദ്ദിഖും കൂട്ടാളികളും മര്‍ദ്ദിച്ചതായും വധ ഭീഷണി മുഴക്കിയതായും കാണിച്ച് അദ്ദേഹത്തിന്റെ മുന്‍ ഭാര്യ നസീമ സ്റ്റിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
തന്റെ സ്വകാര്യ ജീവിതത്തേയും പൊതുജീവിതത്തേയും തകര്‍ക്കുവാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാനും വയനാട് ലോക്‍സഭ അംഗം എം.എ.ഷാനവാസും കെ.പി.സി.സി സെക്രട്ടറി ജയന്തും കൂട്ടാളികളും ശ്രമിക്കുന്നു. ഇവരും നസീമയും അടക്കമുള്ളവരുടെ ഗൂഢാലോചന അന്വേഷണത്തിനു വിധേയമാക്കണം. തന്നെ അപകീര്‍ത്തിപ്പെടുത്തുവാനും രഷ്ടീയമായി തകര്‍ക്കുവാനും എന്തും ചെയ്യാന്‍ മടികാണിക്കാത്ത ഷാനവാസ് ഉള്‍പ്പെടെ ഉള്ള ആളുകളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തി എന്നിട്ട് ആ കുറ്റം എന്റെ തലയില്‍ വച്ച് കെട്ടുവാനും സാധ്യത ഉണ്ട്. അതു കൊണ്ട് അവര്‍ക്ക് ആവശ്യമായ പോലീസ് സുരക്ഷ നല്‍കണമെന്നും ടി.സിദ്ദിഖ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
സിദ്ദിഖിന്റെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് എം.ഐ.ഷാനവാസ് എം.പി. പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ.പി.സി.സി പ്രസിഡണ്ടിനോട് കാര്യങ്ങള്‍ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് മറയിടുവാന്‍ ഗ്രൂപ്പും രാഷ്ടീയവും മറയാക്കുകയാണ് സിദ്ദിഖെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ.ജയന്ത് തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു. കാന്‍സര്‍ രോഗിയായ ഭാര്യയേയും നിരാലംബരായ രണ്ടു പിഞ്ചു കുട്ടികളേയും ഉപേക്ഷിക്കുകയും അതോടൊപ്പം മറ്റൊരു ചെറുപ്പക്കാരന്റേയും രണ്ടു പിഞ്ചു കുട്ടികളുടേയും ജീവിതം കൂടി കണ്ണീരിലാഴ്ത്തി പുതിയ ജീവിതം തേടിയതും മറ്റാരുടേയും പ്രേരണയില്‍ അല്ല. ഈ തെറ്റുകളെല്ലാം സിദ്ദിഖിന്റെ മാത്രം തീരുമാനവും പ്രവര്‍ത്തിയുമാണ്. സ്വയം ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകളില്‍ നിന്നും മറ്റുള്ളവരെ കരിവാരിതെച്ചതു കൊണ്ടോ കല്ലുവച്ച നുണകള്‍ പ്രചരിപ്പിച്ചതു കൊണ്ടോ സാധിക്കുകയില്ല എന്ന് സിദ്ദിഖിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ജയനാഥ് തന്റെ പോസ്റ്റില്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, വിവാദം, സ്ത്രീ