കൊച്ചി: ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ പ്രതിയായ സൂഫിയ മഅദനി തന്റെ ജാമ്യ വ്യവസ്ഥകളില്‍ ഇളവു തേടി കോടതിയെ സമീപിച്ചു. മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കൂടെ നില്‍ക്കുവാന്‍ അനുവദിക്കണം എന്നാണ് സൂഫിയയുടെ ആവശ്യം. മഅദനിയെ എന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് എന്നതു സംബന്ധിച്ച് വിവരങ്ങള്‍ അറിയിക്കുവാന്‍ എന്‍.ഐ.എ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതിയുടെ മുങ്കൂര്‍ അനുമതി വാങ്ങാതെ 2009 ഡിസംബറില്‍ സൂഫിയക്ക് ജാമ്യം അനുവദിക്കുമ്പോള്‍ എറണാകുളം പ്രിസിപ്പല്‍ സെഷന്‍സ് കോടതി നിഷ്കര്‍ഷിച്ചിരുന്നു.
മഅദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ സൂഫിയ മഅദനി മാധ്യമങ്ങളോട് വ്യക്തമാക്കി. മഅദനിയുടെ വിഷയത്തില്‍ അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചവരോടും അഭിഭാഷകരോടും നന്ദിയുണ്ടെന്ന് അവര്‍ പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കോടതി, പോലീസ്, വിവാദം, സ്ത്രീ