തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന് കാമഭ്രാന്താണ് എന്ന് അധിപക്ഷേപിച്ചു സംസാരിച്ച മന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ പ്രസ്താവന തെറ്റായി പോയി എന്നും സര്‍ക്കാരിന്റെ പേരില്‍ മാപ്പ് ചോദിക്കുന്നു എന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. തന്റെ പ്രസ്താവന പെട്ടെന്നുള്ള വികാര പ്രകടനത്തിന്റെ ഭാഗമായിരുന്നു എന്നും ഇതില്‍ താന്‍ മാപ്പ് അപേക്ഷിക്കുന്നു എന്നും മന്ത്രി ഗണേഷ് കുമാറും അറിയിച്ചു.
അധികാരം ഏറ്റതിനു ശേഷം മൂന്നു തവണ പരസ്യമായി മാപ്പ് പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാപ്പ്മന്ത്രി ആയിരിക്കുകയാണ് എന്ന് മുന്‍ മന്ത്രി ഡോ. തോമസ് ഐസക് പ്രതികരിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, വിവാദം
അചുതന്ന്ദന്‍ കമ ബ്രധനന്ന് അത് കൊന്ദ് അന്നല്ലൊ പീദനഗലുദെ പിന്നലെ പൊകുന്നത്