കൊച്ചി : മുന്‍ എം. എല്‍. എ. യും മുസ്ലീം ലീഗ് നേതാവുമായ കെ. എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടു കെട്ടിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ. ഡി.) ഉത്തരവിന് ഹൈക്കോടതി സ്റ്റേ. എന്നാല്‍ ഇ. ഡി. അന്വേഷണവുമായി മുന്നോട്ടു പോകുന്നതില്‍ തടസ്സം ഇല്ല എന്നും കോടതി.
അഴീക്കോട് പ്ലസ്ടു കോഴക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കള്‍ ഇ. ഡി. കണ്ടു കെട്ടിയിരുന്നു. ഈ നടപടി ചോദ്യം ചെയ്ത് കെ. എം. ഷാജി, ആശാ ഷാജി എന്നിവരാണ് ഹൈക്കോടതി യില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജിക്കാര്‍ക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് നിയമ പരമായി നില നില്ക്കുന്നതല്ല എന്ന് ഹര്‍ജിയില്‍ പറയുന്നു. ഇ. ഡി. യുടെ അധികാര പരിധിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തങ്ങള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
- കോഴ വിവാദം : കെ. എം. ഷാജിയുടെ ഭാര്യയുടെ സ്വത്ത് കണ്ടു കെട്ടി
- കെ. എം. ഷാജിക്കു നിയമ സഭാ നടപടികളിൽ പങ്കെടുക്കാം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി, തട്ടിപ്പ്, വിവാദം, സാമൂഹികം