
തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 9, 11 തിയ്യതികളിലായി രണ്ടു ഘട്ടങ്ങളായി നടക്കും. രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ 13 ന് വോട്ടെണ്ണല്‍ നടക്കും.
നവംബര്‍ 14 ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയ്യതി നവംബര്‍ 21.
പത്രികയുടെ സൂക്ഷമ പരിശോധന നവംബര്‍ 22 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുവാൻ ഉള്ള അവസാന തീയ്യതി നവംബര്‍ 24.
ആദ്യ ഘട്ട വോട്ടെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും രണ്ടാം ഘട്ടം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നടക്കും എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാൻ അറിയിച്ചു.
നിലവിലുള്ള ഭരണസമിതികൾ ചുമതലയേറ്റത് 2020 ഡിസംബർ 21 നു ആയിരുന്നു. പുതിയ സമിതികൾ ഡിസംബർ 21 ന് ചുമതലയേൽക്കണം. PRD & PRD LIVE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: election-commission, തിരഞ്ഞെടുപ്പ്, മനുഷ്യാവകാശം, സാമൂഹികം




























